നാലു വയസ്സുകാരന്റെ ജീവന്‍ നിലനിര്‍ത്താന്‍ നാടൊരുമിക്കുന്നു
കോഴിക്കോട്: അപൂര്‍വരോഗം ബാധിച്ച നാലു വയസുകാരന്റെ ജീവന്‍ നിലനിര്‍ത്താന്‍ നാടൊരുമിക്കുന്നു. ഫാന്‍കോണി അനീമിയ രോഗം ബാധിച്ച ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഏരിമല കളരിക്കപ്പൊയില്‍ രാജന്‍-പ്രീന ദമ്പതികളുടെ മകന്‍ രാഹുലിന്റെ ചികിത്സാസഹായത്തിനാണ് നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ശരീരത്തില്‍ ആവശ്യത്തിന് രക്തോല്‍പാദനം നടക്കാത്തതാണ് ഈ രോഗം. എന്നാല്‍ ഇതിനുള്ള പരിഹാരമാര്‍ഗമായ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 20 ലക്ഷം രൂപയോളം ചെലവു വരുന്നുണ്ട്.
മൂന്ന് വയസ്സുകാരി ഷെറിൻ മാത്യൂസിന്റെ മരണം: വളർത്തമ്മ സിനി മാത്യൂസും അറസ്റ്റിൽ
കൂലിപ്പണിക്കാരനായ രാജന് ഈ തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ധനസഹായ ഫണ്ട് രൂപീകരിക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്. പഞ്ചായത്ത് അംഗം കെ.പി സുകുമാരന്‍ ചെയര്‍മാനും അഡ്വ. പി. ചാത്തുക്കുട്ടി കണ്‍വീനറുമായ 30 അംഗ കമ്മിറ്റി രൂപീകരിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് കട്ടാങ്ങല്‍ ബ്രാഞ്ചില്‍ 40387101049945 എന്ന നമ്പറില്‍ അക്കൗണ്ട്് ആരംഭിച്ചിട്ടുണ്ട്.

ഐ.എഫ്.എസ്.സി കോഡ്: കെ.എല്‍.ജി.ബി 0040387. എം.ഐ.സി.ആര്‍ കോഡ്: 673480051. വിലാസം: കളരിക്കപ്പൊയില്‍ രാഹുല്‍ ചികിത്സാ സഹായ കമ്മിറ്റി, ഏരിമല, നായര്‍കുഴി പി.ഒ, എന്‍.ഐ.ടി, കോഴിക്കോട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400583186, 9847745593.












Click it and Unblock the Notifications