കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞെടുപ്പില്‍ പിന്നോട്ടു പോകുന്നതിന് വരട്ടുവാദങ്ങള്‍കൊണ്ട് താത്വികം ചമച്ചാല്‍ പോരാ: കെപിഎ മജീദ്

Google Oneindia Malayalam News

കോഴിക്കോട്: തൃപുരയില്‍ ബിജെപി അധികാരത്തില്‍ വന്നത് മതേതര ജനാധിപത്യ വിശ്വാസികള്‍ ഗൗരവത്തിലെടുക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഒരു സീറ്റു പോലുമില്ലാത്ത ബിജെപി തൃപുരയില്‍ അധികാരം പിടിക്കുമ്പോള്‍ സിപിഎമ്മിന്റെ അഹന്തക്കും തെറ്റായ നയത്തിനുമുള്ള തിരിച്ചടിയാണത്. സിപിഎമ്മിന്റെ ഉറച്ച കോട്ടയില്‍ പോലും ബിജെപിയെ തടയാന്‍ സ്വന്തമായി കഴിയില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാനും അന്തമായ കോണ്‍ഗ്രസ്സ് വിരോധം അവസാനിപ്പിക്കാനും തയ്യാറാവണം.

അയോധ്യ മുസ്ലിംകള്‍ ഉപേക്ഷിക്കണം; ഇന്ത്യ സിറിയയാകുമെന്ന് മുന്നറിയിപ്പ്, രാമന്റെ ദേശം മാറ്റാനാകില്ല
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പെരുമ്പറ മുഴങ്ങുന്ന വേളയിലെങ്കിലും രാജ്യത്തെ രാഷ്ട്രീയ ഗുരുതരാവസ്ഥ മനസ്സിലാക്കുന്ന നയനിലപാടുകള്‍ സ്വീകരിക്കാന്‍ മേഘാലയ, തൃപുര, നാഗാലാന്റ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നിമിത്തമാകണം. ഒട്ടേറെ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളുമുണ്ടെങ്കിലും വലിയ ഭീഷണിയായ സംഘ്പരിവാറിനെ തടയാനും ചെറുക്കാനും വിശാല മതേതര ജനാധിപത്യ കക്ഷികള്‍ യോജിച്ച് നില്‍ക്കല്‍ അനിവാര്യമാണ്.

 bjp

ത്രിപുരയിലെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കോഴിക്കോട്ട് ബിജെപി നടത്തിയ പ്രകടനം

തൃപുരയില്‍ കോണ്‍ഗ്രസ്സ് വോട്ട് ബിജെപിയിലേക്ക് ഒഴുകിയെന്ന് ആരോപിക്കുന്ന സിപിഎം, കോണ്‍ഗ്രസ്സ് സഹായമില്ലാതെ തൃപുരയില്‍ പോലും ബിജെപിയെ തടയാനാവില്ലെന്ന വസ്തുത അംഗീകരിക്കുകയാണ്. പതിറ്റാണ്ടുകളായി സി.പി.എം ഭരിക്കുന്ന സംസ്ഥാനത്തെ ബിജെപി രാജയോഗത്തിന് കോണ്‍ഗ്രസ്സ് സഹായിച്ചു എന്നു പറയുമ്പോള്‍ സ്വന്തം വോട്ട് ചോര്‍ന്നതിനെ കുറിച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

രാജ്യത്ത് ഒട്ടേറെ സംസ്ഥാനങ്ങളില്‍ ഭരണവും സ്വാധീനവുമുണ്ടായിരുന്ന സിപിഎം വെറും കേരളത്തിലേക്ക് ചുരുങ്ങുമ്പോള്‍ അതു വിശദീകരിക്കാന്‍ മുട്ടാപ്പോക്ക് ന്യായങ്ങള്‍ മതിയാവില്ല. മൂന്നര പതിറ്റാണ്ട് ഇടതടവില്ലാതെ അധികാരം കയ്യാളിയ ബംഗാളില്‍ മൂന്നാം സ്ഥാനത്തു പോലും ഇല്ലാതെ അപ്രസക്തമായതിന് വരട്ടുവാദങ്ങള്‍ കൊണ്ട് താത്വിക അവലോകനം നടത്തി കൂടുതല്‍ പരിഹാസ്യമാവരുത്. തെരഞ്ഞെടുപ്പ് ഫലം മതേതര-ജനാധിപത്യ കക്ഷികള്‍ യോജിപ്പോടെ നിലകൊള്ളേണ്ടതിന്റെ അനിവാര്യത അടിവരയിടുന്നതാണെന്നും കെപിഎ മജീദ് വ്യക്തമാക്കി.

നിസ്ക്കാരം എല്ലായ്പ്പോഴുമുണ്ട്... ഹോളി വർഷത്തിലൊരിക്കൽ മാത്രം, വിവാദ പ്രസ്താവനയുമായി യോഗി!നിസ്ക്കാരം എല്ലായ്പ്പോഴുമുണ്ട്... ഹോളി വർഷത്തിലൊരിക്കൽ മാത്രം, വിവാദ പ്രസ്താവനയുമായി യോഗി!

കാസർകോട് വീട്ടില്‍ നിന്ന് 35 പവനും 35,000 രൂപയും കവര്‍ന്ന സംഭവം; മോഷ്ടാക്കളുടെ വിരലടയാളം ലഭിച്ചുകാസർകോട് വീട്ടില്‍ നിന്ന് 35 പവനും 35,000 രൂപയും കവര്‍ന്ന സംഭവം; മോഷ്ടാക്കളുടെ വിരലടയാളം ലഭിച്ചു

English summary
kpa majeed on tripura election result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X