സിബിഐ അന്വേഷണം; ഒന്നും ഒളിക്കാനില്ലെങ്കില്‍ സിപിഎമ്മിന് ഭയം എന്തിന്: കെപിഎ മജീദ്
കോഴിക്കോട്: കണ്ണൂരിലെ ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണം സ്വാഗതാര്‍ഹമാണെന്നും രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്ത്യം കുറിക്കാന്‍ ഇതോടെ സാധ്യമാവട്ടെയെന്നും മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് പറഞ്ഞ സിപിഎം പിന്നീട് പിറകോട്ട് പോയതും സിബിഐ അന്വേഷണത്തെ എതിര്‍ത്തതും സംശയാസ്പദമാണ്.

കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും ഗൂഢാലോചനക്കാരെയും നിയമത്തിന് മുമ്പിലെത്തിക്കണം. കണ്ണൂരിലെ സിപിഎം ആക്രമണവും കൊലപാതകവും ജില്ലാ നേതൃത്വം അറിയാതെ നടക്കില്ലെന്ന് സാമാന്യബോധമുള്ള എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന സര്‍വ്വകക്ഷി യോഗത്തിലെ പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്. വിഷയത്തിന്റെ ഗൗരവം ഉള്‍കൊണ്ട് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് കൃത്യത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ സഹായിക്കും. അത് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തുമെന്നാണ് പ്രതീക്ഷയെന്നും കെപിഎ മജീദ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications