Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇങ്ങനെ ഒരു ചെറ്റ മുഖ്യമന്ത്രി എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ', അധിക്ഷേപവുമായി കെ സുധാകരൻ

pinarayi

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ അധിക്ഷേപ പരാമർശവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയെ ചെറ്റയെന്ന് വിളിച്ചാണ് കെ സുധാകരന്റെ അധിക്ഷേപം. കൊച്ചിയിൽ ബ്രഹ്മപുരം വിഷയം ഉയർത്തി കോൺഗ്രസ് സംഘടിപ്പിച്ച കോർപറേഷൻ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുധാകരൻ. കെ സുധാകരന് എതിരെ വലിയ പ്രതിഷേധം ഇടതുപക്ഷത്ത് നിന്ന് ഉയരുകയാണ്.

കെ സുധാകരന്റെ വാക്കുകൾ: മുഖ്യമന്ത്രിയെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. പറയുന്നതെല്ലാം നാണക്കേടാണ്. ഇങ്ങനെ ഒരു ചെറ്റ മുഖ്യമന്ത്രി ലോകത്ത് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ. ഏതെങ്കിലും ഒരു കാര്യത്തില്‍ നാണവും മാനവും ഉളുപ്പും ഉണ്ടോ അദ്ദേഹത്തിന് എന്നാണ് കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവെ കെ സുധാകരന്‍ പറഞ്ഞത്.

ഗോവിന്ദന്‍ മാഷെ കുറിച്ച് പരാതിയില്ല. ഗോവിന്ദന്‍ മാഷ് അഴിമതിക്കാരനല്ല. ഗോവിന്ദന്‍ മാഷിന്റെ നിഴലാകാനുളള അര്‍ഹത പിണറായി വിജയന് ഇല്ലെന്നും കെ സുധാകരന്‍ പറഞ്ഞു. സാധാരണക്കാരന്റെ കുടുംബമാണ് പിണറായി വിജയന്റെ കുടുംബം. എന്നാല്‍ മകന് ഐടി കമ്പനിയാണ്. എവിടെ നിന്നാണ് വരുമാനം. പാട്ടവും വാരവും കിട്ടിയതാണോ എന്ന് കെ സുധാകരന്‍ ചോദിച്ചു. എവിടെ നിന്നാണ് ഐടി കമ്പനി കെട്ടിപ്പൊക്കാനുളള പണം എന്ന് വിവരംകെട്ട കമ്മ്യൂണിസ്റ്റുകാര്‍ ആലോചിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.

എന്തൊരു ക്യൂട്ട്‌നെസ്..; മാലാഖയെ പോലെ അതി സുന്ദരിയായി അനശ്വര.. ഫോട്ടോഷൂട്ടിനെ പുകഴ്ത്തി ആരാധകർ

എന്തുകൊണ്ടാണ് സ്വപ്‌നയ്ക്ക് എതിരെ പിണറായി കേസ് കൊടുക്കാത്തത് എന്ന് കെ സുധാകരന്‍ ചോദിച്ചു. ഗോവിന്ദന്‍ മാഷ് കേസ് കൊടുത്തു. അദ്ദേഹം കേസ് കൊടുക്കുമെന്ന് തനിക്ക് അറിയാം. കാരണം അദ്ദേഹം കളങ്കിതനല്ല. സിപിഎമ്മില്‍ അഴിമതി ഇല്ലാത്ത നേതാവായിട്ടാണ് ഗോവിന്ദന്‍ മാഷെ കാണുന്നത്. കുടുംബത്തെ മൊത്തം ഉയര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണ്. മകന്‍ വ്യവസായ ശൃംഖല ദുബായില്‍ കെട്ടിപ്പൊക്കുകയാണ്. ആരുടെ പണമാണത്. ഇതെല്ലാം അഴിമതിയിലൂടെ ഉണ്ടാക്കിയ പണമല്ലേ എന്നും കെ സുധാകരന്‍ ചോദിച്ചു.

എന്തൊക്കെ അഴിമതി ആരോപണങ്ങള്‍ വന്നു.. നാണവും മാനവും ഉളുപ്പും മറുപടിയും ഉണ്ടോ എന്നും കെ സുധാകരന്‍ ചോദിച്ചു. സ്വപ്‌ന സുരേഷിനെ കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ പറയണമെങ്കില്‍ ഉളുപ്പില്ലാത്തത് കൊണ്ടാണ്. ഈ നാണംകെട്ട മുഖ്യമന്ത്രിയെ നിങ്ങള്‍ ചുമക്കരുത് എന്നാണ് ഗോവിന്ദന്‍ മാഷോട് പറയാനുളളത്. നട്ടെല്ലുണ്ടെങ്കില്‍ പിണറായിയെ മാറ്റാന്‍ ഗോവിന്ദന്‍ മാഷ് തയ്യാറാകണം. അഴിമതിക്കാരന് ചൂട്ട് പിടിക്കുന്നതും അഴിമതിയാണ്. അദ്ദേഹത്തോട് അത് തിരുത്താന്‍ ബഹുമാനത്തോടെ ആവശ്യപ്പെടുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+