Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു; 'ഉമ്മന്‍ചാണ്ടിയോട് ഇറങ്ങിപ്പോവാന്‍ പറഞ്ഞവര്‍ പാര്‍ട്ടിയില്‍'

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെപി അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തിന് പിന്നാലെ നേതൃത്വത്തിന് നേരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ച അദ്ദേഹത്തെ കെപിസിസി ആറ് മാസത്തേക്ക് സസ്പെന്‍ഷന്‍ ചെയ്തിരുന്നു. പിന്നീട് വിഷയത്തില്‍ കെപി അനില്‍കുമാര്‍ വിശദീകരണം നല്‍കിയെങ്കിലും നേതൃത്വം സംതൃപ്തരായിരുന്നില്ല.

ഇതേ തുടര്‍ന്ന് ശക്തമായ നടപടി കെപി അനില്‍കുമാറിന് നേരയുണ്ടാവും എന്ന സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്ത് താന്‍ കോണ്‍ഗ്രസ് വിടുന്ന കാര്യം പരസ്യമാക്കിയത്. വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് നേതൃത്വത്തിന് നേര്‍ക്ക് അദ്ദേഹം നടത്തിയത്.

കോണ്‍ഗ്രസ് കുടുംബം

സ്വാതന്ത്ര സമര പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നും അച്ഛന്റെ കൈപിടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലേക്ക് എത്തിയ ആളാണ് ഞാന്‍. തനിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് വ്യക്തമായി. എന്നാല്‍ പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല. 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഇവിടെ അവസാനിപ്പിക്കുകയാണ്. തന്റെ രാജിക്കത്ത് എഐസിസി അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഇന്ന് രാവിലെ എട്ട് മണിയോടെ നല്‍കിയതായും കെപി അനില്‍ കുമാര്‍ വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ്

ഗ്രൂപ്പില്ലാതെ യൂത്ത് കോണ്‍ഗ്രസിനെ നയിച്ച വ്യക്തിയാണ് ഞാന്‍. അഞ്ച് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ഞാന്‍ മികച്ച രീതിയില്‍ സംഘടനയെ മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ തന്‍റെ നേതൃത്വത്തിന് കീഴിലുള്ള കമ്മിറ്റിയെ പിരിച്ചുവിട്ട കോണ്‍ഗ്രസ് തുടര്‍ന്ന് ഒരു സ്ഥാനവും നല്‍കിയില്ല. കെപിസിസി നിർവ്വാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ല. പിന്നീടാണ് 4 പ്രസിഡൻ്റുമാർക്കൊപ്പം ജന. സെക്രട്ടറിയായയത്.

കൊയിലാണ്ടി

പാര്‍ട്ടിയില്‍ നിന്നും പലപ്പോഴും അവഗണന നേരിട്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും തന്റെ അതൃപ്തി ഞാന്‍ എവിടേയും പരസ്യമാക്കിയിരുന്നില്ല. 2016ലും 2021ലും കൊയിലാണ്ടി സീറ്റില്‍ താന്‍ മത്സരിക്കുന്നത് ഇല്ലാതാക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളുണ്ടായി. 2011ല്‍ കൊയിലാണ്ടിയില്‍ മത്സരിച്ച് തോറ്റ താന്‍ പിന്നീടുള്ള അഞ്ചുവര്‍ഷം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവിടെ പ്രവര്‍ത്തിച്ചിരുന്നു. അഞ്ച് വര്‍ഷം കൊയിലാണ്ടിയിലെ ജനങ്ങളുടെ വിളിപ്പുറത്ത് ഞാനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഏറെ വിജയസാധ്യതയുണ്ടായിരുന്നു.

എന്താ ചെയ്യ മഴ കണ്ടാല്‍ നനയ​ണം: പുത്തന്‍ ചിത്രങ്ങളുമായി നടി അമേയ മാത്യു

കരുനാഗപ്പള്ളി മഹേഷ്

ഇപ്പോള്‍ കരുനാഗപ്പള്ളി മഹേഷ് പിടിച്ചെടുത്തതിനെ കുറിച്ചൊക്കെ പറയുന്നുണ്ടല്ലോ. അതുപോലെയായിരുന്നു. എന്നാല്‍ സര്‍വ്വേയില്‍ പേരില്ലെന്ന് പറഞ്ഞ് 2016ല്‍ തന്നെ ഒഴിവാക്കുകയാണുണ്ടായത്. എന്ത് സര്‍വേയാണ് അന്ന് നടന്നത്. 2021ല്‍ കൊയിലാണ്ടി സീറ്റില്‍ നിന്നും തന്റെ ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ തന്റെ പേര് നിര്‍ദേശിച്ചത്. അതൊരു തന്ത്രമായിരുന്നു. പിന്നീട് അവിടെയും തന്നെ തഴഞ്ഞു.

ജനറല്‍ സെക്രട്ടറി

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് എന്നായിരുന്നു അന്ന് പറഞ്ഞ പ്രധാന കാരണം. പാര്‍ട്ടി ആസ്ഥാനം സ്ഥിതി ചെയ്യുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലം പിടിച്ചെടുക്കാന്‍ വ്യക്തമായ ആസൂത്രണം വേണമെന്ന് പറഞ്ഞ് നേതൃത്വം ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. എന്നാല്‍ ആദ്യം ഞാനത് നിരസിച്ചു. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ മൂന്ന് നാല് വര്‍ഷമായി തിരുവനന്തപുരത്തെ കെപിസിസി ഓഫീസിലിരുന്ന് ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്, ഞാനവിടെ എവിടെയെങ്കിലും പോയിട്ട് പരിപാടിയില്‍ പങ്കെടുക്കാം. അവിടെയാളുകളുമായി ബന്ധപ്പെടാം. എന്നാല്‍ ഞാനത് ചെയ്തിട്ടില്ല.

വട്ടിയൂര്‍ക്കാവില്‍

മത്സരിക്കാന്‍ ആഗ്രഹിച്ചില്ലെങ്കിലും പാര്‍ട്ടി ഒരു വെല്ലുവിളി ഏറ്റെടുക്കണമെന്ന് പറയുമ്പോള്‍ എനിക്കതിന് സാധിക്കില്ലയെന്ന് പറഞ്ഞ് ഒഴിയുന്ന സ്വഭാവം ഇല്ലാത്തതുകൊണ്ട് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുകയെന്ന ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറായി. ഒടുവില്‍ എല്ലാം കഴിഞ്ഞ് പട്ടിക അനൗണ്‍സ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കുറേ ആളുകളെക്കൊണ്ട് ഇവിടെ കെ.പി അനില്‍കുമാര്‍ പറ്റില്ലയെന്ന് പറഞ്ഞ് ചിലര്‍ ബഹളംവെച്ചു. എന്നെ മനപൂര്‍വ്വം മാറ്റാന്‍വേണ്ടി, കൊയിലാണ്ടിയില്‍ നിന്ന് എന്റെ ശ്രദ്ധമാറ്റാന്‍വേണ്ടി ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു.

എഐസിസി സര്‍വേ

ഇത്തവണ എഐസിസി സര്‍വേ നടത്തിയപ്പോള്‍ കൊയിലാണ്ടിയില്‍ എന്റെ പേരായിരുന്നു. സംസ്ഥാനത്തെ തന്നെ പല നേതാക്കളും തന്റെ പേര് പറഞ്ഞു. എന്നാല്‍ സീറ്റ് നീഷേധിക്കപ്പെട്ടു. ഞാന്‍ ആപ്പീസിന്റെ മുമ്പിലിരുന്ന് മുടിമുറിക്കാനൊന്നും നിന്നിട്ടില്ലെന്നും വ്യക്തമാക്കിയ കെപി അനില്‍കുമാര്‍ തനിക്കെതിരായി ഉണ്ടായ അച്ചടക്ക നടപടിയിലെ പക്ഷപാതിത്വവും ചൂണ്ടിക്കാട്ടുന്നു.

ഉമ്മന്‍ചാണ്ടിയോട്

ഉമ്മന്‍ചാണ്ടിയോട് പാര്‍ട്ടിയില്‍ നിന്നും ഇറങ്ങിപ്പോവാന്‍ പറഞ്ഞയാള്‍ ഇന്നും കോണ്‍ഗ്രസിന് അകത്തുണ്ട്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് സംഘപരിവാര്‍ മനസ്സാണ്. പദവി ലഭിച്ചില്ലെങ്കില്‍ ബിജെപിയിലേക്ക് പോവുമെന്ന് പരസ്യമായി പറഞ്ഞ വ്യക്തിയാണ് അദ്ദേഹം. സംഘപരിവാര്‍ മനസ്സുള്ള ഒരാള്‍ക്ക് മാത്രമേ അവരുമായി ചര്‍ച്ച നടത്താന്‍ സാധിക്കുകയുള്ളു. പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന് പറയുന്ന സുധാകരന്‍ എന്തുകൊണ്ട് ഇപ്പോള്‍ അതിന് തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറയുന്നു.

കൊടിക്കുന്നില്‍ സുരേഷ്

ചര്‍ച്ച നടത്തിയിട്ടാണോ കെപിസിസി പ്രസിഡന്‍റ് വന്നത്. കൊടിക്കുന്നില്‍ സുരേഷ് കെപിസിസി പ്രസിഡന്‍റാവാന്‍ ആഗ്രഹിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ ജാതി പറഞ്ഞുള്ള അധിക്ഷേപം ആയിരുന്നില്ലേ. ഈ പറയുന്ന സുധാകരന്റെയല്ലാതെ വോറൊരു നേതാവിന്റെ പേര് പോലും ചര്‍ച്ച ചെയ്യാന്‍ സമ്മതിച്ചിട്ടില്ല. മറ്റൊരാളുടെ പേര് പേലും ചര്‍ച്ച ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ മറ്റ് നേതാക്കളെയെല്ലാം അപഹസിച്ചു. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്ത് പോലെയല്ലേ അദ്ദേഹം കെപിസിസി പിടിച്ചെടുത്തതെന്നും അദ്ദേഹം ചോദിക്കുന്നു

യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന കെപി അനില്‍കുമാര്‍ സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കെപി അനില്‍കുമാറിന് വിഎം സുധീരന്‍ അധ്യക്ഷനായി എത്തിയതോടെയായിരുന്നു കെപിസിസിയില്‍ ഉന്നത പദവി ലഭിച്ചത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായപ്പോഴും അദ്ദേഹം പദവിയില്‍ തുടര്‍ന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ആദ്യ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ പേരും ഇടം പിടിച്ചിരുന്നു. എന്നാല്‍ വീണ എസ് നായര്‍ക്കായിരുന്നു നറുക്ക് വീണത്. അന്ന് മുതല്‍ തന്നെ പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു കെപി അനില്‍കുമാര്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+