ഇരട്ട വോട്ട് പിടിച്ചത് കെപിസിസിയുടെ ടീം, കേരളത്തിലുള്ളത് 10 ലക്ഷം ഇരട്ടവോട്ടുകള്‍, വെളിപ്പെടുത്തല്‍
കോഴിക്കോട്: കേരളത്തില്‍ ഇരട്ട വോട്ടെന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് നടത്തിയതിന് പിന്നില്‍ കെപിസിസിയുടെ ടീം. ഇക്കാര്യം ആ ടീമിലെ സുപ്രധാന വ്യക്തി തന്നെ വെളിപ്പെടുത്തി. മാതൃഭൂമിയോടായിരുന്നു പേരു വെളിപ്പെടുത്താത്ത വ്യക്തിയുടെ പ്രതികരണം. കേരളത്തില്‍ പത്ത് ലക്ഷത്തിനും 14 ലക്ഷത്തിനും ഇടയില്‍ ഇരട്ട വോട്ടുകളുണ്ടെന്ന് കെപിസിസിയുടെ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങളെ കുറിച്ച് കൃത്യമായി അന്വേഷിച്ചായിരുന്നു മറുപടി. നിലവില്‍ 4,34000 ഇരട്ട വോട്ടുകള്‍ തെളിവ് സഹിതം ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കെപിസിസി നേതൃത്വത്തിനും കൈമാറി.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന കണക്ക് പ്രകാരം കേരളത്തില്‍ 2,7446039 വോട്ടര്‍മാരാണ് ഉള്ളത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അടക്കം കെപിസിസി നേതൃത്വവും പ്രവര്‍ത്തകരും ഇരട്ട വോട്ട് കണ്ടെത്തുന്നതിനായി വലിയ പ്രവര്‍ത്തനം നടത്തിയിരുന്നു. ഇവരാണ് ടീമിന് എല്ലാ പിന്തുണയും നല്‍കിയത്. കോണ്‍ഗ്രസിന്റെ വലിയ ടീം എല്ലാ ജില്ലയിലും പ്രവര്‍ത്തിച്ചിരുന്നു. 140 മണ്ഡലങ്ങളില്‍ എണ്‍പതോളം മണ്ഡലങ്ങളിലാണ് ഇരട്ട വോട്ടുകളില്‍ അധികവും ഉള്ളത്. ഓരോ മണ്ഡലത്തിലും അയ്യായിരത്തിനും എട്ടായിരത്തിനും ഇടയില്‍ ഇരട്ട വോട്ടുകളെങ്കിലും ഉണ്ടെന്നാണ് കെപിസിസി ടീം പറയുന്നത്.
Recommended Video
കെപിസിസി ടീമിനെ നയിക്കുന്നത് കോണ്‍ഗ്രസുമായി വളരെ കാലമായി ബന്ധം പുലര്‍ത്തുന്നയാളാണ്. ഇരട്ട വോട്ടുകളില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതും ഈ നേതാവിന്റെ നിര്‍ദേശം കാരണമാണ്. 25000 ബൂത്തുകളിലായി 14 ലക്ഷത്തിനടുത്ത് ഇരട്ട വോട്ടുകളുടെ വിവരമാണ് കെപിസിസി ടീമിന് ലഭിച്ചത്. അതിനാണ് നിന്നാണ് നാലര ലക്ഷത്തോളം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയത്. വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയുമായി ഒത്തുനോക്കിയും, അത് ഒന്ന് കൂടി ഉറപ്പാക്കാന്‍ വോട്ടര്‍മാരുടെ വീടുകളില്‍ പോലെ വിശദാംശങ്ങള്‍ ശേഖരിച്ചുമാണ് ഇപ്പോഴത്തെ തെളിവുകള്‍ കണ്ടെത്തിയത്. ഈ നീക്കത്തിന് പിന്നില്‍ അധികാരം ഉറപ്പിക്കുക എന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്.
നിക്കി ടമ്പോലിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
രണ്ടാം സ്വാതന്ത്ര്യ സമരമാണ് ഇതെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇത് പരാജയപ്പെട്ടാല്‍ കേരളത്തില്‍ ജനാധിപത്യത്തിന്റെ അവസാനമാകുമെന്നും കെപിസിസി ടീം അംഗം പറയുന്നു. 2011 മുതല്‍ കള്ളവോട്ട് വ്യാപകമായിരുന്നുവെന്ന് ഈ ടീം പറയുന്നു. 36 മണ്ഡലങ്ങളിലായിരുന്നു അന്ന് കള്ളവോട്ട് കൂടുതല്‍. 2019ല്‍ വലിയ തരംഗമുണ്ടായത് കൊണ്ട് കള്ളവോട്ട് ഏറ്റില്ല. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത്, തിരഞ്ഞെടുപ്പിന് ശേഷം അവ കത്തിച്ച് കളയുന്നതാണ് ഇവരുടെ രീതി. തിരുവനന്തപുരത്തെ മൂന്ന് മണ്ഡലങ്ങളില്‍ തല മാറ്റി വോട്ട് ചെയ്തിട്ടുണ്ട്. നേമത്തും വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരം സെന്‍ട്രലിലുമായി മൊത്തം 22500 ഇരട്ട വോട്ടുകളാണ് ഉള്ളത്.












Click it and Unblock the Notifications