Get Updates
Get notified of breaking news, exclusive insights, and must-see stories!

രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി നേതൃത്വം: കൂടിയാലോചനയില്ലാതെ പ്രഖ്യാപനം നടത്തുന്നു

തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നീക്കങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി കെ പി സി സി നേതൃത്വം. ലോകായുക്ത നിയമ ഭേദഗതിയിൽ നിരാകരണ പ്രമേയം കൊണ്ടുവരുമെന്നതടക്കമുള്ള രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനങ്ങളിലാണ് നേതൃത്വത്തിന് വിമർശനമുള്ളത്. പാർട്ടി നേതൃത്വവുമായി കൂടിയാലോചന നടത്താതെയാണ് രേശ് ചെന്നിത്തല പ്രഖ്യാപനങ്ങള്‍ നടത്തുന്നതെന്നാണ് പ്രധാന ആക്ഷേപം. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസില്‍ ഇല്ലാതിരുന്ന പ്രവണതയാണ് ഇത്. ഇത്തരകാര്യങ്ങളില്‍ മുന്‍ഗാമികള്‍ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നുവെന്നും കെ പി സി സി നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തിലെ അതൃപ്തി നേതൃത്വം രമേശ് ചെന്നിത്തലയെ നേരിട്ട് അറിയിക്കും.

യു ഡി എഫും പാർട്ടിയും ആലോചിക്കണമെന്ന് കെ പി സി സി നേതൃത്വം

ഇത്തരം കാര്യങ്ങളില്‍ നയപരമായ തീരുമാനം എടുക്കേണ്ടത് കൂടിയാലോചനയിലൂടെയാണ്. പ്രതിപക്ഷ നേതാവും യു ഡി എഫിലെ കക്ഷി നേതാക്കളും ചേർന്നാണ് ഇക്കാര്യങ്ങളില്‍ കൂട്ടായ തീരുമാനം എടുക്കേണ്ടത്. എന്നാല്‍ ഇതിന് പകരം ചെന്നിത്തല മാധ്യമങ്ങളിലൂടെ സ്വയം പ്രഖ്യാപനം നടത്തുന്നു. ഇത് പാർട്ടി നേതൃത്വം എന്ന നിലയില്‍ അംഗീകരിക്കാനാവില്ലെന്നാണ് ആക്ഷേപം.

സാരിയില്‍ ഗ്ലാമറായി തിളങ്ങി അനുമോള്‍: പ്രിയനടിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും

ചെന്നിത്തല സ്വയം പ്രതിപക്ഷ നേതാവിനെ പോലെ പെരുമാറുന്നുവെന്നാണ് ആക്ഷേപം. നിയമസഭയില്‍ സ്വീകരിക്കാന്‍ പോകുന്ന നയപരമായ തീരുമാനങ്ങള്‍ നിലവിലെ പ്രതിപക്ഷ നേതാവ് പറയുന്നതിന് പകരം മുന്‍ പ്രതിപക്ഷ നേതാവ് പറയുന്നതില്‍ മുന്നണിയിലെ മറ്റ് ചില കക്ഷികളും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. നേതൃത്വത്തിന്റെ അതൃപ്തി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേരിട്ടായിരിക്കും അതൃപ്തി ചെന്നിത്തലയെ അറിയിക്കുക.

ലോകായുക്ത വിഷയവുമായി ബന്ധപ്പെട്ടായിരുന്ന നിയമസഭയില്‍

ലോകായുക്ത വിഷയവുമായി ബന്ധപ്പെട്ടായിരുന്ന നിയമസഭയില്‍ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. തട്ടിപ്പും അഴിമതിയും നടത്തുന്നവർ ഭരണാധികാരികൾ ആയപ്പോൾ സ്വയരക്ഷയ്ക്ക് വേണ്ടി പുതിയ നിയമം കൊണ്ടു വന്നിരിക്കുകയാണ്. ലോകായുക്തയിൽ കണ്ടത് അതാണ്. അഴിമതി നിരോധന നിയമം കേരളത്തിൽ ഇല്ലാതായിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു.

സി എ ജിയുടെയും വിജിലൻസിന്റെയും ചിറകരിഞ്ഞതിന്റെ തുടർച്ചയാണിത്

സി എ ജിയുടെയും വിജിലൻസിന്റെയും ചിറകരിഞ്ഞതിന്റെ തുടർച്ചയാണിത്. മുഖ്യമന്ത്രി സ്വയം കേസിൽ നിന്ന് രക്ഷപ്പെടാൻ നിയമനിർമാണം കൊണ്ട് വരികയാണ് ചെയ്തത്. ഇടത് ഭരണകാലത്ത് ഇനിയും തീവെട്ടിക്കൊള്ളകൾ നടത്താനാണിത്. മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. ഗവർണർ സർക്കാറിനെതിരെ പറഞ്ഞ കാര്യങ്ങൾ ഒരു മണിക്കൂറിനകം ആവിയായി പോയോ?

കെ പി സി സി നേതൃത്വം ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത് .

മുഖ്യമന്ത്രി വിദേശത്ത് നിന്നുവന്നപ്പോൾ പ്രവാസികൾക്കുള്ള ക്വാറന്റീനിൽ വരെ മാറ്റം കൊണ്ടുവന്നു. ഭരണാധികാരികൾക്കും സർക്കാർ ഉദ്യോഗസ്ഥന്മാർക്കും ഏത് അഴിമതിയും കേരളത്തിൽ നടത്താനുള്ള പൂർണമായ ലൈസൻസ് ആണ് സർക്കാർ കൊടുത്തിരിക്കുന്നത്. അതിനു കൂട്ടുനിൽക്കുകയാണ് ഗവർണർ . ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന സി പി ഐയുടെ നിലപാട് ശരിയാണ്. ലോകായുക്ത വിഷയത്തിൽ ഭരണഘടന അനുവദിക്കുന്ന നിരാകരണ പ്രമേയം നിയമസഭയിൽ അവതരിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല വ്യക്തമാക്കുകയായിരുന്നു. ഇതിനെതിരെയാണ് കെ പി സി സി നേതൃത്വം ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+