കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പഴയ കെപിസിസിയില്ല, അടിമുടി മാറ്റം; വരുന്നത് 80 പുതുമുഖങ്ങള്‍: തിരഞ്ഞെടുപ്പ് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഏറെ നാളത്തെ കൂടിയാലോചനകള്‍ക്കും ചർച്ചകള്‍ക്കും ശേഷം കെ പി സി സി ഭാരവാഹി പട്ടികയ്ക്ക് എ ഐ സി സി നേതൃത്വം അംഗീകാരം നല്‍കി. ഭാരവാഹികളുടെ എണ്ണം വലിയ തോതില്‍ കുറയ്ക്കണമെന്ന ചർച്ച ഉണ്ടായിരുന്നെങ്കിലും 280 അംഗങ്ങളുടെ പട്ടികയാണ് അവസാനം പ്രഖ്യാപിച്ചിരിക്കുന്നത്. കെ പി സി സി സമർപ്പിച്ച പട്ടിക പൂർണ്ണമായും എ ഐ സി സി അംഗീകരിക്കുകയായിരുന്നു.

ഒരു ബ്ലോക്ക് കമ്മിറ്റിയില്‍ നിന്നും ഒരാള്‍ എന്ന പഴയ മാതൃക പിന്തുടർന്ന് തന്നെയാണ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ്. അതേസമയം പഴയിതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ യുവാക്കളും വനിതകളും പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. പുതിയ പട്ടികയിലുള്ള 280 പേർക്കാകും എ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുക.

നീയൊക്കെ എന്തിനാ ഓണം ആഘോഷിക്കുന്നത്; ബിനീഷ് ബാസ്റ്റിന് നേരെ വിദ്വേഷ കമന്റ്, ഒടുവില്‍ ഭീഷണിനീയൊക്കെ എന്തിനാ ഓണം ആഘോഷിക്കുന്നത്; ബിനീഷ് ബാസ്റ്റിന് നേരെ വിദ്വേഷ കമന്റ്, ഒടുവില്‍ ഭീഷണി

ഗ്രൂപ്പ് സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ പട്ടിക തയ്യാറാക്കി

ഗ്രൂപ്പ് സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ പട്ടിക തയ്യാറാക്കി ഹൈക്കമാന്‍ഡിന് അയച്ചിരുന്നത്. കെ പി സി സി ഭാരവാഹികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അംഗങ്ങളെ പ്രഖ്യാപിക്കുന്നത് നീണ്ട് പോവുകയായിരുന്നു. അംഗങ്ങളെ നിശ്ചയിക്കുന്നതില്‍ പാർട്ടിയില്‍ വലിയ തർക്കവും രൂപപ്പെട്ടിരുന്നു. ചിന്തിന്‍ ശിബിരത്തിലെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പരാതി ഉയർന്നോതോടെ കെ പി സി സി ആദ്യം സമർപ്പിച്ച പട്ടിക എ ഐ സി സി തിരിച്ചയക്കുകയും ചെയ്തു.

പായസത്തുള്ളിപ്പോലൊരു ഞാന്‍: സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി അന്നബെന്‍

സംഘടന തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നും സമവായത്തിലൂടെ

സംഘടന തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നും സമവായത്തിലൂടെ അംഗങ്ങളെ തീരുമാനിക്കുമെന്നും നേരത്തെ തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവർ പാർട്ടിയിലെ മുതിർന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ വേണുഗോപാല്‍ എന്നിവരുമായി കൂടിയാലോചന നടത്തിയാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്.

കേരളത്തെ ഇളക്കി മറിക്കാന്‍ രാഹുല്‍ ഗാന്ധി: ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത്, ശക്തിപ്രകടനമാക്കാൻ കെപിസിസികേരളത്തെ ഇളക്കി മറിക്കാന്‍ രാഹുല്‍ ഗാന്ധി: ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത്, ശക്തിപ്രകടനമാക്കാൻ കെപിസിസി

പട്ടികയില്‍ എണ്‍പതോളം പുതുമുഖങ്ങളാണ് ഉള്ളത്

പട്ടികയില്‍ എണ്‍പതോളം പുതുമുഖങ്ങളാണ് ഉള്ളത്. മരണപ്പെട്ടവരേയും പാർട്ടി വിട്ടവരെയും അനാരോഗ്യം ഉൾപ്പെടെ കാരണങ്ങളാൽ സജീവമല്ലാത്തരെയും ഒഴിവാക്കിയാണ് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത്. ഇതില്‍ മരണപ്പെട്ടവരേയും പാർട്ടി വിട്ടവരേയും ഒഴിവാക്കി പുതുതായി 44 പേരെ ഉള്‍പ്പെടുത്തിയായിരുന്നു രണ്ടു മാസം മുമ്പ് കെ പി സി സി ആദ്യ പട്ടിക എ ഐ സി സി നേതൃത്വത്തിന് സമർപ്പിച്ചത്. എന്നാല്‍ ഇതിന് അംഗീകാരം ലഭിച്ചില്ല.

ടിഎന്‍ പ്രാതപന്‍ എംപി ഉള്‍പ്പടേയുള്ളവരുടെ പരാതിയെ

ടിഎന്‍ പ്രാതപന്‍ എംപി ഉള്‍പ്പടേയുള്ളവരുടെ പരാതിയെ തുടർന്നായിരുന്നു എ ഐ സി സി പട്ടിക തിരിച്ചയച്ചത്. ഇതോടെയാണ് ഇരട്ടിയോളം പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള പട്ടിക തയ്യാറാക്കുന്നത്. ദളിത്, വനിതാ പ്രാതിനിധ്യവും ഉറപ്പ് വരുത്തിയിട്ടുണ്ട്. പുതിയ പട്ടികയിലും ചില പരാതികള്‍ പാർട്ടിക്കുള്ളിലുണ്ട്. പാർട്ടിയില്‍ കുറച്ചാളുകള്‍ മാത്രം കൂടിയാലോചിച്ച് കാര്യങ്ങൾ തീരുമാനിക്കുകയാണെന്നും കെ പി സി സി അംഗങ്ങളുടെ കാര്യത്തിലും അതാണ് സംഭവിച്ചതെന്നും പാർട്ടിക്കുള്ളില്‍ പരാതിയുണ്ട്

മുന്‍ കെ പി സി സി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍

മുന്‍ കെ പി സി സി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഎം സുധീരന്‍ എന്നിവരുമായി നേതൃത്വം കൂടിയാലോചന നടത്തിയില്ലെന്നാണ് പരാതി. ഒഴിവുകളില്‍ ന്തം ഇഷ്ടക്കാരെ നാല് നേതാക്കൾ ചേർന്ന് പങ്കിട്ടെടുക്കുകയാണെന്നാതാണ് പ്രധാന പരാതി. ഗ്രൂപ്പ് നോല്‍ക്കാതെ പദവികളിലേക്ക് ആളുകളെ നിയോഗിക്കുമെന്ന് പുതിയ കെ പി സി സി പ്രിസഡന്റ് ചുമതലയേല്‍ക്കുമ്പോള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഗ്രൂപ്പ് വീതം വെപ്പ് തന്നെയാണ് പട്ടികയിലിപ്പോഴും ഉണ്ടായിരിക്കുന്നതെന്നാണ് ആരോപണം.

അതേസമയം, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനാണ് പട്ടികയ്ക്ക്

അതേസമയം, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനാണ് പട്ടികയ്ക്ക് എ ഐ സി സി അംഗീകാരം ലഭിച്ച കാര്യം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ വരവേല്‍പ്പ് നല്‍കുമെന്നും ചരിത്ര സംഭവമായി ജാഥ മാറുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതെന്ന് പട്ടികയ്ക്ക് അംഗീകാരം ലഭിച്ച കാര്യം അറിയിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് മൊത്തത്തില്‍ ഒരു ഉണര്‍വ് സമ്മാനിക്കുന്നതാകും യാത്രയെന്നും പട്ടിക ഉടന്‍ പുറത്ത് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
KPCC members list announced: Over 80 new faces on list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X