'നേതാക്കള്‍ക്ക് തെരുവിലിറങ്ങേണ്ടി വരില്ല'; ഭാരവാഹികള്‍ക്ക് മാനദണ്ഡം കഴിവാണെന്ന് കെ സുധാകരന്‍
കണ്ണൂര്‍: കെ പി സി സി ഭാരവാഹി പട്ടിക പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്ത്. ഭാരവാഹി പട്ടികയില്‍ ഇല്ലാത്ത നേതാക്കള്‍ തെരുവില്‍ ഇറങ്ങില്ലെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ക്ക് പാര്‍ട്ടി മറ്റ് ഉത്തരവാദിത്തങ്ങള്‍ നല്‍കി സക്രിയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 56 അംഗ ഭാരവാഹി പട്ടിക പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

ഭാരവാഹികള്‍ക്ക് മാനദണ്ഡം കഴിവാണെന്നും ഗ്രൂപ്പില്‍ ഉള്ളവര്‍ തന്നെയാണ് പട്ടികയിലുള്ളതെന്നും സുധാകരന്‍ പറഞ്ഞു. സ്ത്രീകള്‍ വൈസ് പ്രസിഡന്‍ഉമാരായി വരണമെന്ന് നിര്‍ബന്ധമില്ല. രമണി പി നായര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുണ്ടായിരുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പിലെ ചില കാരണങ്ങളാല്‍ പേര് പിന്‍വലിക്കാന്‍ കാരണമായി . ഐ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പട്ടികയില്‍ ഇടപെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നല്‍കിയ പട്ടികയില്‍ ഹൈക്കമാന്‍ഡ് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് കെ സുധാകരന്‍ അറിയിച്ചു.
ഭാരവാഹികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരിക്കാം. അതില്‍ അസംതൃപ്തിയുള്ളവരുണ്ടാകാം . ഒഴിവാക്കപ്പെട്ടവരെ മറ്റ് ചുമതലകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. പട്ടികയില്‍ സാമുദായിക പ്രാതിനിധ്യം അടക്കം പാലിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയാണ് പട്ടിക തയ്യാറാക്കിയത്. കഴിവാണ് മാനദണ്ഡം. എല്ലാവകരും സമര്‍ത്ഥരായ നേതാക്കളാണ് . ഭാരവാഹിത്വം ലഭിക്കാത്തതിന്റെ പേരില്‍ ആരും തെരുവിലേക്ക് ഇറങ്ങുമെന്ന് തോന്നുന്നില്ല. വനിതകല്‍ക്ക് പത്ത് ശതമാനം പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. സെക്രട്ടറിമാരുടെ പട്ടികയില്‍ കൂടുതല്‍ വനിത പ്രാതിനിധ്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നാല് വൈസ് പ്രസിഡന്റുമാര്‍, 23 ജനറല്‍ സെക്രട്ടറിമാര്‍, 28 എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ സമിതി. വിടി ബല്‍റാം , എന്‍ ശക്തന്‍, വി ജെ പൗലോസ്, വി പി സജീന്ദ്രന്‍ എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. അഡ്വ . പ്രതാപ ചന്ദ്രനാണ് ട്രഷറര്‍. എ എ ഷുക്കൂര്‍, ആര്യാടന്‍ ഷൗക്കത്ത്, അഡ്വ ദീപ്തി മേരി വര്‍ഗീസ് , ആലിപ്പറ്റ ജമീല, മഴകുളം മധു തുടങ്ങിയവരുള്‍പ്പെടെയാണ് ജനറല്‍ സെക്രട്ടറിമാര്‍ . പത്മജ വേണുഗോപാല്‍, അനില്‍ അക്കര, ടോമി കല്ലാനി, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയവരുള്‍പ്പെടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇടം പിടിച്ചിട്ടുണ്ട് .












Click it and Unblock the Notifications