യുപിയില്‍ പിണറായിയുടെ തന്ത്രമാണ് യോഗി പയറ്റിയത്; പ്രദേശിക വികാരം പ്രതിഫലിച്ച ഫലമെന്ന് സുധാകരന്‍
കണ്ണൂര്‍: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. പ്രദേശിക രാഷ്ട്രീയ വികാരം പ്രതിഫലിച്ച തെരഞ്ഞെടുപ്പ് ഫലമാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പുറത്ത് വന്നതെന്ന് സുധാകരന്‍ പറഞ്ഞു. ദേശീയ രാഷ്ട്രീയവും ജനകീയ വിഷയങ്ങളും ചര്‍ച്ച ചെയ്‌തോ എന്നത് സംശയമാണെന്നും വര്‍ഗീയ ധ്രൂവീകരണം ജനാധിപത്യത്തിന് മേല്‍ ആധിപത്യം സ്ഥാപിക്കുന്നു എന്നതിന് തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു പിയിലെ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യമാകുന്നത് അധികാരവും പണവും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു എന്നതാണ്. ദളിതര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതും മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിഷലിപ്തമായ പ്രസംഗങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യു പി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ലെന്നും സുധാകരന്‍ പറഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ വളരെ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച സംസ്ഥാനമാണ് ഉത്തര്‍പ്രദേശ് എന്നത് കൂടി നാം ഇവിടെ കൂട്ടിവായിക്കണം.

തെരഞ്ഞെടുപ്പില്‍ ബി ജെ പി നേട്ടം ഉണ്ടാക്കുമ്പോള്‍ കേരളത്തില്‍ സി പി ഐ എം മുഖ്യമന്ത്രി സന്തോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പരാജയം മതേതരത്വത്തിന്റെ ദുര്‍ദിനമാണെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ നരേന്ദ്ര മോദിയും പിണറായി വിജയനും ഒരുമിച്ച് സന്തോഷിക്കുന്നു എന്നത് രാജ്യത്തിന്റെ മതേതരത്വത്തിനുള്ള അപായ സൂചനായി കാണണമെന്നും സുധാകരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ സന്തോഷമാണ് പ്രകടമായിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തില്‍ പിണറായി വിജയന്‍ നടപ്പാക്കിയത് പോലെ സൗജന്യ ഭക്ഷ്യധാന്യവും മറ്റു വാഗ്ദാന പെരുമഴയും നടത്തി ജനങ്ങളെ കബളിപ്പിച്ച് ജനവിധിയെ സ്വാധീനിക്കുകയാണ് ബി ജെ പി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചാബിലെ ജനവിധിയെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം പഠിക്കുകയും ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യും. വീഴ്ചകളില്‍ തിരുത്തലുകള്‍ വരുത്തി ശക്തമായ തിരിച്ചുവരവ് നടത്തുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ ജയപരാജയങ്ങള്‍ സ്വാഭാവികമാണെന്നും ജനവിധിയെ മാനിക്കുന്നൂവെന്നും സുധാകരന്‍ വ്യക്തമാക്കി.

ദേശീയ രാഷ്ട്രീയവും ജനകീയ വിഷയങ്ങളും ഈ തെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ച ചെയ്‌തോ എന്ന കാര്യത്തില്‍ സംശയമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മുക്തഭാരതമാണ് ബി ജെ പിയുടെയും സി പി ഐ എമ്മിന്റെയും ലക്ഷ്യം. അതിലേക്ക് എത്താന്‍ കേരളത്തില്‍ ഇരുവരും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വര്‍ഗീയ ശക്തികളെയും തല്‍പ്പര രാഷ്ട്രീയ കക്ഷികളെയും അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ മതനിരപേക്ഷ ശക്തികളുടെ ഐക്യം ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് അഞ്ച് സംസ്ഥാനങ്ങൡും നേരിട്ടത്. പഞ്ചാബില്‍ അധികാരത്തില്‍ നിന്ന് മാറി എന്നതിനെ കൂടാതെ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങൡും കോണ്‍ഗ്രസ് വന്‍ തിരിച്ചടിയാണ് നേരിട്ടത്. ഉത്തരാഖണ്ഡിലും ഗോവയിലും അധികാരത്തില്‍ തിരിച്ചെത്താമെന്നായിരുന്നു കോണ്‍ഗ്രസ് കരുതിയിരുന്നത്. 2017 ലെ പ്രകടനം പോലും കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിനായില്ല. ഇതോടെ രാജസ്ഥാനിലും ചത്തീസ്ഗഢിലും മാത്രമാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ളത്. മൂന്ന് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി മുന്നണി സഖ്യത്തിന്റെ ഭാഗമാണ്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുമായുള്ള സഖ്യത്തില്‍ ജാര്‍ഖണ്ഡും ഡി എം കെ സഖ്യത്തില്‍ തമിഴ്‌നാട്ടിലും ശിവസേന - എന്‍ സി പി സഖ്യത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലുമാണ് പാര്‍ട്ടിക്ക് അധികാര സ്ഥാനത്തുള്ളത്.












Click it and Unblock the Notifications