കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് പുറത്ത് വിടുന്നത് കെട്ടുകഥകൾ, വെറുതെ ഇരിക്കില്ല, എകെജി സെന്റർ അന്വേഷണത്തിൽ കെ സുധാകരൻ

Google Oneindia Malayalam News

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ അന്വേഷണത്തിനെതിരെ രൂക്ഷവിമർശനവുമായി കെ സുധാകരൻ.ഇത്ര മാസം അന്വേഷിച്ചിട്ടും ഇപ്പോഴാണ് ഇവർക്ക് പ്രതികളെ മനസിലായത്. ജനങ്ങൾ വിഡ്ഢികൾ ആണെന്ന് കരുതരുതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ . എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിലെ അന്വേഷണം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം.

'മുൻ കൗൺസിലർ ഐ പി ബിനുവിന്റെ പേരാണ് അന്ന് ദൃക്‌സാക്ഷി പറഞ്ഞത്. ഇത് വെള്ളരിക്ക പട്ടണം അല്ല. ഇങ്ങനെ പോലീസിനെ കൊണ്ട് പോയാൽ പ്രത്യാഘാതം ഗുരുതരം ആയിരിക്കും. വിഷയത്തെ രാഷ്ട്രീയമായി നേരിടും. ഞങ്ങൾ വെറുതെ ഇരിക്കില്ല. എല്ലാം കെട്ടുകഥകളാണ്'. ഈ ശൈലി സിപിഎം അവസാനിപ്പിക്കണമെന്നും സുധാകരൻ വ്യക്തമാക്കി.

k sudhakaran

വിവിധ മേഖലകളിൽ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ കഴക്കൂട്ടം - മേനംകുളം കേന്ദ്രീകരിച്ചുള്ള സംഘമാണ് പിന്നിലെന്ന നിഗമനമാണ് നിലവിൽ ക്രൈംബ്രാഞ്ചുള്ളത്. സംശയിക്കുന്ന ചിലരുടെ മൊഴികളിൽ ദുരുഹതയുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കൂടുതൽ തെളിവുകൾ ലഭിക്കേണ്ടതുണ്ടന്നും ചില സൂചനകൾ മാത്രമാണ് മുന്നിലുള്ളതെന്നും ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു.

സമരക്കാര്‍ക്കെതിരായ തീവ്രവാദാരോപണം: എംവി ഗോവിന്ദന്റേത് വംശീയ നിലപാട്- എസ്ഡിപിഐസമരക്കാര്‍ക്കെതിരായ തീവ്രവാദാരോപണം: എംവി ഗോവിന്ദന്റേത് വംശീയ നിലപാട്- എസ്ഡിപിഐ

അതേസമയം അന്വേഷണം യൂത്ത് കോൺഗ്രസ് പ്രവർത്തകരിലേക്ക് നീങ്ങുന്നു എന്ന സൂചനകൾ പുറത്ത് വന്നതോടെ സർക്കാരിനെതിരെ വ്യാപക വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. കേസ് ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം..കെ.ജി സെന്റർ ആക്രമണ കേസിൽ പ്രതിയുടേയും സൂത്രധാരന്റേയും വിശദാംശങ്ങൾ പോലീസ് പുറത്തുവിടട്ടെയന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

'മാസങ്ങൾക്ക്‌ മുമ്പ്‌ രാഹുൽ ഗാന്ധി വയനാട്ടിൽ വന്നപ്പോൾ എകെജി സെന്ററിനു പടക്കമെറിയുന്നു, "ആളെ കിട്ടില്ല, സുകുമാര കുറുപ്പ്‌ കേസിനു സമാനമെന്ന് ഇ പി ജയരാജൻ." ഭാരത്‌ ജോഡോ യാത്ര തിരുവനന്തപുരത്ത്‌ പ്രവേശിക്കുന്നു, 'ദാ- കെടക്കുന്നു പ്രതി. ഇങ്ങനെയങ്ങ്‌ പേടിച്ചാലോ'എന്നായിരുന്നു സിദിഖിന്റെ കുറിപ്പ്.
എകെജി സെന്‍റര്‍ ആക്രമണം നടന്ന് മാസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെയും പ്രതികളിലേക്ക് എത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

ആദ്യം ബോംബ് സ്ഫോടനമെന്നായിരുന്നു പ്രചാരണമെങ്കിലും പിന്നീട് പരിശോധനകളിൽ പടക്കമാണ് എറിഞ്ഞതെന്ന് സ്ഥിരീകരിച്ചു. സിസിടിവി കേന്ദ്രീകരിച്ചും മറ്റും ഏറെനാൾ നടത്തിയ അന്വേഷണത്തിലാണ് കഴക്കൂട്ടം, മേനംകുളം സ്വദേശികളായ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്

ഓണം തകർത്താടി കീർത്തി... സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ

English summary
kpcc president k sudhakaran against kerala police over akg centre controversy says police hiding the facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X