പിണറായി വിജയന്‍ മോദി ഭക്തന്‍; കാണിച്ചത് അല്‍പ്പത്തരം... കടന്നാക്രമിച്ച് കെ സുധാകരന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സുരക്ഷ കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായി വിജയന്‍ മോദി ഭക്തനാണെന്നും അദ്ദേഹം കാണിച്ചത് അല്‍പ്പത്തരമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഇസഡ് കാറ്റഗറി സുരക്ഷയാണ് നേരത്തെ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കെ നല്‍കിയത്. ഇപ്പോള്‍ വിഡി സതീശന്റെ സുരക്ഷ വൈ പ്ലസിലേക്ക് മാറ്റി. നേരത്തെ അഞ്ച് ഗണ്‍മാന്മാരുണ്ടായിരുന്നത് ഇപ്പോള്‍ രണ്ടാക്കി കുറച്ചു. ഇതാണ് കെ സുധാകരന്റെ വിമര്‍ശനത്തിന് ഇടയാക്കിയത്.
അതേസമയം, അധോലോക നായകന്‍ രവി പൂജാരിയുടെ വധഭീഷണിയുള്ളതിനാലാണ് രമേശ് ചെന്നിത്തലയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന് ഇപ്പോള്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കുന്നുണ്ട്. പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ചത് പിണറായി വിജയന്റെ അല്‍പ്പത്തരമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. മോദി ഭക്തനായ അദ്ദേഹത്തില്‍ നിന്ന് ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചത് തന്നെയാണ്. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങാന്‍ പിണറായിക്ക് നൂറുകണക്കിന് പോലീസുകാരുടെ സുരക്ഷ വേണ്ടി വരും. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതിന്റെ ആവശ്യമില്ല. ഞങ്ങളുടെ കൈകളില്‍ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ചത് പിണറായി വിജയന്റെ അല്‍പത്തരമാണ്. നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചത്.
പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങാന്‍ ശ്രീ.വിജയന് നൂറു കണക്കിന് പോലീസുകാരുടെയും പാര്‍ട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും. എന്നാല്‍ പ്രതിപക്ഷ നേതാവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനങ്ങള്‍ക്കിടയിലിറങ്ങാന്‍ ഭയമില്ല. കാരണം ഞങ്ങളുടെ കൈകളില്‍ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ല. ജനം ആക്രമിക്കുമെന്ന് പിണറായി വിജയനെ പോലെ ഞങ്ങള്‍ക്ക് ഭയമില്ല.
സൗന്ദര്യം പിന്നെയും കൂടിയോ? മീര ജാസ്മിന്‍-ജയറാം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
പണ്ട് വിഴിഞ്ഞം കടപ്പുറത്തു നിന്നും ഭോപ്പാലില്‍ നിന്നും ഒക്കെ മുഖ്യമന്ത്രി ഭയന്നോടുന്നത് മലയാളികള്‍ കണ്ടിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ പോലീസ് കാവലില്‍ മംഗലാപുരത്ത് പ്രസംഗിക്കുന്നതും നമ്മള്‍ കണ്ടു. സംഘ പരിവാറിനെതിരെയും കൂട്ടുകക്ഷികളായ CPM നെതിരെയും സംസാരിക്കുവാനും പ്രവര്‍ത്തിക്കുവാനും പോലീസിന്റെ പിന്‍ബലം കോണ്‍ഗ്രസിനാവശ്യമില്ല.
എന്നാല്‍ പ്രതിപക്ഷ നേതാവ് എന്ന മഹത്തായ സ്ഥാനത്തെ, അവഹേളിക്കുന്ന നടപടിയാണ് പിണറായി സ്വീകരിച്ചിരിക്കുന്നത്. നിയമസഭയില്‍ ഭരണപക്ഷത്തെ വിറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന പ്രതിപക്ഷം ഇതുകൊണ്ടൊന്നും തളരില്ല. അഴിമതി വീരന്‍മാരായ പിണറായിയുടെയും സംഘത്തിന്റെയും കൊള്ളരുതായ്മകള്‍ പ്രതിപക്ഷവും പ്രതിപക്ഷനേതാവും കൂടുതല്‍ ശക്തമായി ചൂണ്ടിക്കാണിച്ചിരിക്കും. കാക്കിയിട്ടവരുടെ കാവല്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും!












Click it and Unblock the Notifications