Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിൽ നിന്ന് രാജി വെച്ചെന്ന് അനിൽ കുമാർ, പുറത്താക്കിയെന്ന് കെ സുധാകരൻ, 'ഇനി പുനരാലോചനയില്ല'

കണ്ണൂർ: ഡിസിസി പട്ടികയെ ചൊല്ലിയുളള പൊട്ടിത്തെറിയുടെ ഏറ്റവും പുതിയ വഴിത്തിരിവായി മാറിയിരിക്കുകയാണ് കെപി അനിൽ കുമാറിന്റെ രാജി. അച്ചടക്ക നടപടി പിൻവലിക്കാത്തതിലുളള അതൃപ്തിയാണ് അനിൽ കുമാറിന്റെ രാജിയിലേക്ക് നയിച്ചിരിക്കുന്നത്. വിശദീകരണം നൽകിയ രാജ്മോഹൻ ഉണ്ണിത്താനും ശിവദാസൻ നായർക്കും എതിരെയുളള അച്ചടക്ക നടപടി പിൻവലിച്ചപ്പോഴും കെപി അനിൽകുമാറിനെ പാർട്ടി നേതൃത്വം പരിഗണിച്ചിരുന്നില്ല.

കോൺഗ്രസിന്റെ പുതിയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചാണ് കെപി അനിൽ കുമാർ പാർട്ടി വിട്ട് പുറത്ത് പോകുന്നത്. തന്റെ തല അറുക്കാൻ കാത്ത് നിൽക്കുന്നവരാണ് നേതൃത്വത്തിലെന്ന് അനിൽ കുമാർ തുറന്നടിച്ചു. അനിൽ കുമാറിന്റെ വാർത്താ സമ്മേളനത്തിനിടെ തന്നെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും മാധ്യമങ്ങളെ കണ്ടു. അനിൽകുമാറിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി കെ സുധാകരൻ അറിയിച്ചു.

1

ഗുരുതരമായ അച്ചടക്ക ലംഘനമാണ് കെപി അനില്‍കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി. അഞ്ച് വര്‍ഷം സംഘടനാ ചുമതലയുളള പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന ഒരാള്‍ നടത്തിയത് അച്ചടക്ക ലംഘനമല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. അദ്ദേഹം തന്ന മറുപടി വളരെ നിരുത്തരവാദപരമാണ്. ആ മറുപടിയില്‍ അദ്ദേഹം സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത് താന്‍ ഒരു അച്ചടക്ക ലംഘനവും നടത്തിയിട്ടില്ല എന്നാണ്.

Recommended Video

cmsvideo
    തിരുവനന്തപുരം: പിന്നില്‍ നിന്ന് കുത്തേറ്റ് മരിയ്ക്കാനില്ല; കെപി അനില്‍കുമാര്‍
    2

    നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട പതിനാല് ഡിസിസി പ്രസിഡണ്ടുമാരെ പാക്ക് തൂക്കികളെന്നും സഞ്ചി തൂക്കികളെന്നും വിളിച്ച് ആക്ഷേപിക്കുന്നത് അച്ചടക്ക ലംഘനം അല്ലെങ്കില്‍ പിന്നെ എന്താണെന്ന് സുധാകരന്‍ ചോദിച്ചു. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനാണെങ്കില്‍ നമുക്കത് ഉള്‍ക്കൊള്ളുകയും ക്ഷമിക്കുകയും ചെയ്യാം. പക്ഷേ നിരവധി ഉത്തരവാദപ്പെട്ട ഉന്നത സ്ഥാനങ്ങളില്‍ ഇരുന്ന ഒരു വ്യക്തിയാണ് കെപി അനില്‍ കുമാര്‍. യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡണ്ട്, സംഘടനാ ചുമതലയുളള കെപിസിസി ജനറല്‍ സെക്രട്ടറി പോലുളള പദവികളില്‍ ഇരുന്നിട്ടുളള വ്യക്തിയാണ്.

    നിറചിരിയോടെ കാവ്യയ്ക്ക് ഒപ്പം ദിലീപ്, താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ

    3

    വളരെ ഉത്തരവാദിത്തവും കടപ്പാടും പാര്‍ട്ടിയോട് നിര്‍വ്വഹിക്കേണ്ട ഒരു നേതാവിന്റെ ഭാഗത്ത് നിന്ന് ഇത്രയും നിരുത്തരവാദപരമായ പ്രവര്‍ത്തനം ഉണ്ടായത് ഗുരുതരമായ അച്ചടക്ക ലംഘനമായിട്ടാണ് പാര്‍ട്ടി കാണുന്നത്. അതുകൊണ്ട് ആ അച്ചടക്ക നടപടി പിന്‍വലിക്കാന്‍ പാര്‍ട്ടിക്ക് ഉദ്ദേശമില്ല. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു. ആ തീരുമാനം മാധ്യമങ്ങളെ അറിയിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പത്ര സമ്മേളനം നടന്നത് എന്നും കെ സുധാകരന്‍ പറഞ്ഞു. പുറത്താക്കലില്‍ ഒരു പുനരാലോചന നടത്താന്‍ ഉദ്ദേശമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

    റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

    4

    ആളെ നോക്കിയാണ് തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് എന്നുളള അനില്‍കുമാറിന്റെ ആരോപണത്തിനും കെ സുധാകരന്‍ മറുപടി നല്‍കി. താനുമായി വളരെ അടുത്ത ബന്ധമാണ് കെപി അനില്‍ കുമാറിനുളളത്. ഈയടുത്ത ദിവസം വരെ തന്നെ കാണാനും സംസാരിക്കാനും വന്നിരുന്നു. താനുമായി ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. കോണ്‍ഗ്രസില്‍ ജനാധിപത്യമുണ്ട് എന്നുളളതിന് ഉദാഹരണമാണ് ഈ അച്ചടക്ക നടപടി. സംഘടനാ തിരഞ്ഞെടുപ്പ് വേണം എന്നുളളത് തന്നെയാണ് ഇപ്പോഴും തന്റെ നിലപാട്. അക്കാര്യം സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുളള നേതാക്കളോട് നിരന്തരം പറയുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

    5

    കെപി അനില്‍കുമാര്‍ തന്നെ ആക്രമിക്കുന്നതിന് കാരണം നിരാശാബോധമാണ്. കോഴിക്കോട് ജില്ലയിലെ പ്രസിഡണ്ട് പദവി അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തോട് ആരും അങ്ങനെ പറഞ്ഞിട്ടില്ല. തന്നോട് ആവശ്യപ്പെട്ടപ്പോള്‍ കോഴിക്കോട്ടെ പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതാക്കളുടേയും വികാരത്തിന് അനുസരിച്ചാണ് തീരുമാനം എന്ന് വ്യക്തമാക്കി. കെപി അനില്‍കുമാറിനെ കോഴിക്കോട് ഡിസിസി പ്രസിഡണ്ടാക്കണം എന്ന് ഒരാള്‍ പോലും ആവശ്യപ്പെട്ടിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+