Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരനെതിരെ ഒന്നിച്ച് ഗ്രൂപ്പുകള്‍, മത്സര പ്രഖ്യാപനത്തില്‍ കടുത്ത അതൃപ്തി, സമവായത്തിനില്ല

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പുകളുടെ കലാപം. കെപിസി അധ്യക്ഷന്‍ കെ സുധാകരനെതിരെയാണ് ഇത്തവണ പോരാട്ടം. ഡിസിസി പുനസംഘടനയില്‍ അടക്കം ഉണ്ടായതിനേക്കാള്‍ കടുത്ത പോരാട്ടത്തിനായി ഒന്നിച്ചിരിക്കുകയാണ് ഗ്രൂപ്പുകള്‍. സുധാകരന്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഈ പ്രഖ്യാപനത്തില്‍ രമേശ് ചെന്നിത്തല അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. സുധാകരന്‍ ഈ വിഷയത്തില്‍ കൂടിയാലോചന പോലും നടത്താതെയാണ് മത്സര പ്രഖ്യാപനം നടത്തിയതെന്ന് ചെന്നിത്തല തുറന്നടിച്ചു. നേരത്തെ കോണ്‍ഗ്രസിലെ മാറ്റത്തില്‍ അടക്കം ഗ്രൂപ്പ് നേതാക്കളോട് ചര്‍ച്ച ചെയ്യാത്തതിലുള്ള അമര്‍ഷം കോണ്‍ഗ്രസില്‍ ശക്തമാണ്.

1

സുധാകരന്‍ എല്ലാം അദ്ദേഹത്തിന് ഇഷ്ടമുള്ള രീതിയില്‍ മാത്രം നടത്തുന്നുവെന്നാണ് പരക്കെയുള്ള വിമര്‍ശനം. കേപക്ഷീയമായി മുന്നോട്ട് പോയാല്‍ സമവായത്തിന് നില്‍ക്കാതെ ഒരുമിച്ച് കടുത്ത മത്സരത്തിനിറങ്ങാന്‍ എ, ഐ ഗ്രൂപ്പുകള്‍ ആലോചിക്കുന്നത്. കെപിസിസി പുനസംഘടനയിലുള്ള അതൃപ്തി ഇപ്പോഴും കോണ്‍ഗ്രസില്‍ അലയടിക്കുന്നുണ്ട്. ഹൈക്കമാന്‍ഡിന്റെ പിന്തുണ മാത്രം മുന്നില്‍ കണ്ട് സുധാകരന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് നേതാക്കള്‍ പറയുന്നു. കൂടിയാലോചനകല്‍ ഇല്ലാതെ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതില്‍ ഇരുഗ്രൂപ്പുകള്‍ക്കുള്ളിലും കടുത്ത അമര്‍ഷമാണ് ഉള്ളത്. നേരത്തെയുള്ള അതൃപ്തി ഉള്ളിലൊതുക്കി കഴിയും മുമ്പാണ് അടുത്ത് ഉണ്ടായിരിക്കുന്നത്.

സുധാകരന്‍ പറയുന്നതെല്ലാം അംഗീകരിച്ച് കൊടുത്താല്‍ ഏകാധിപത്യത്തിന് സമാനമാവും കാര്യങ്ങളെന്ന് ഗ്രൂപ്പുകള്‍ കരുതുന്നു. അധ്യക്ഷന്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കെ ഇനിയുള്ള പുനസംഘടന എങ്ങനെ സുതാര്യമാകുമെന്നാണ് ഗ്രൂപ്പുകള്‍ ചോദിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് ഗ്രൂപ്പ് നേതൃത്വങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമവായത്തിന് വഴിതേടാതെ സംഘടനാ തിരഞ്ഞെടുപ്പില്‍ കെപിസിസി മത്സരിക്കുമെന്നായിരുന്നു സുധാകരന്‍ പ്രഖ്യാപിച്ചത്. ഇതാണ് ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. മത്സരിക്കുമെന്ന് അവസാന ം പറയേണ്ടിയിരുന്ന വ്യക്തിയാണ് സുധാകരന്‍ എന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങള്‍ പറയുന്നത്.

സുധാകരന്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങിയ പശ്ചാത്തലത്തില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെഇറക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം. ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങി. നേതൃത്വവുമായി തുടക്കത്തില്‍ യോജിച്ച ഇപ്പോള്‍ അത്ര നല്ല ബന്ധത്തില്‍ അല്ലാത്ത കെ മുരളീധരന്റെ അടക്കം പേരുകള്‍ ഗ്രൂപ്പുകള്‍ സ്ഥാനാര്‍ത്ഥിയായി ആലോചിക്കുന്നുണ്ട്. അതേസമയം അംഗത്വ വിതരണത്തിന് തയ്യാറെടുക്കാന്‍ ഗ്രൂപ്പുകള്‍ താഴേത്തട്ടില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രസിഡന്റിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉന്നയിച്ച് പുനസംഘടനയുടെ തുടര്‍നടപടികല്‍ നിര്‍ത്തിവെക്കാനും ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനോട് നിര്‍ദേശിച്ചേക്കും. സുധാകരനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ അത് കോണ്‍ഗ്രസിലെ ഐക്യത്തെ തന്നെ ബാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+