സുധാകരന് 32 കോടിയുടെ അഴിമതി നടത്തി, കരുണാകരനെ വരെ വിറ്റ് കാശാക്കിയെന്ന് മുന്‍ ഡ്രൈവര്‍
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ തെളിവുണ്ടെന്ന് മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു. സുധാകരനെതിരെ വിശദാന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ് വിജിലന്‍സ്. പ്രശാന്ത് ബാബുവാണ് കേസിലെ പരാതിക്കാരന്. 32 കോടിയുടെ അഴിമതിയാണ് സുധാകരന് നടത്തിയത്. അതിന് കൃത്യമായ തെളിവുണ്ട്. സുധാകരന് വനം മന്ത്രിയായിരുന്നപ്പോഴാണ് അഴിമതി നടന്നതെന്നും പ്രശാന്ത് ബാബു പറഞ്ഞു. മറയൂരില്‍ നേരിട്ടെത്തി മറ്റൊരു കേസില്‍ പിടിച്ച ചന്ദനതൈലം കടത്തികൊണ്ടു പോയി എന്ന് പ്രശാന്ത് ബാബു ആരോപിക്കുന്നു. ഇതില്‍ അന്വേഷണം ഉണ്ടായില്ലെന്നാണ് പ്രശാന്ത് പറയുന്നത്.

സുധാകരന് കരുണാകരന് ട്രസ്റ്റിന് വേണ്ടി പിരിച്ച 32 കോടിയില്‍ 16 കോടി മാത്രമാണ് ചെലവാക്കിയത്. ബാക്കി തുക സുധാകരന് അനധികൃതമായി ചെലവാക്കുകയായിരുന്നു. കെ കരുണാകരനെ വരെ വിറ്റ് കാശാക്കിയയാളാണ് സുധാകരന്. ഇക്കാര്യം അന്നത്തെ മുഖ്യമന്ത്രി എകെ ആന്റണിയെ അറിയിച്ചതാണ്. സുധാകരന് പണം കണ്ടാല്‍ വീഴുന്നയാളാണെന്നും പ്രശാന്ത് ബാബു ആരോപിച്ചു. അതേസമയം സുധാകരനെതിരെയുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന് വ്യക്തമാക്കി. ഈ കേസ് ബ്രണ്ണന്‍ കോളേജ് വിവാദത്തിന്റെ തുടര്‍ച്ചയാണെന്നും സതീശന് ആരോപിച്ചു.
കരുണാകരന് ട്രസ്റ്റിന്റെ പേരിലും, ഡിസിസി ഓഫീസ് നിര്‍മാണത്തിനായും പണപ്പിരിവ് നടത്തിയതിലൂടെ സുധാകരന് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി. കേസില്‍ കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് പ്രാഥമികാന്വേഷണം നടത്തിയത്. കൂടുതല്‍ തെളിവു ശേഖരണം വേണ്ടതുണ്ടെന്നാണ് വിജിലന്‍സ് ആവശ്യം. അതേസമയം സുധാകരനെതിരെയുള്ള അന്വേഷണം രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ ആ രീതിയില്‍ തന്നെ നേരിടും. ചെന്നിത്തലയ്ക്കെതിരെ ആരോപണം ഉന്നയിച്ചയാളുടെ പശ്ചാത്തലം പരിശോധിക്കണം. രാഷ്ട്രീയത്തെ മലീമസമാക്കാനേ അടിസ്ഥാനമില്ലാത്ത ആരോപണം കൊണ്ട് സാധിക്കുവെന്നും സതീശന് പറഞ്ഞു.
പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ
സുധാകരന് കെപിസിസി അധ്യക്ഷനായി വന്നതിന് പിന്നാലെയാണ് പ്രശാന്ത് ബാബു ഈ വിഷയത്തില്‍ പരാതി നല്‍കിയത്. കേസ് എടുത്തിട്ടുള്ള അന്വേഷണത്തിന് നിയമതടസ്സമുണ്ടോ എന്നരിയാനായി വിജിലന്‍സ് നിയമോപദേശവും തേടിയിരിക്കുകയാണ്. സുധാകരന്റെ ഡ്രൈവറായിരുന്നു 1987 മുതല്‍ 1993 വരെയുള്ള കാലഘട്ടത്തില്‍ പ്രശാന്ത് ബാബു. കോണ്‍ഗ്രസിന്റെ തന്നെ മണ്ഡലം പ്രസിഡന്റായും നഗരസഭാ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം സുധാകരനെതിരെയുള്ള തെളിവുകള്‍ മമ്പറം ദിവാകരന് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് തന്നതെന്നും പ്രശാന്ത് ബാബു വ്യക്തമാക്കി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications