'സിപിഎം രക്തസാക്ഷിയെ ഉണ്ടാക്കുമെന്ന് ഉറപ്പായിരുന്നു', ഞങ്ങളും അപലപിക്കുന്നു': കെ സുധാകരൻ
പാലക്കാട് മരുതറോഡിൽ സിപിഐഎം ലോക്കൽ കമ്മറ്റിയംഗം ഷാജഹാന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പോലെ തന്നെ കോൺഗ്രസും ശക്തമായി അപലപിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അഴിമതി ആരോപണങ്ങളിൽ നിന്ന് രക്ഷനേടാൻ ഒരു രക്തസാക്ഷിയെ സിപിഎം ഉണ്ടാക്കുമെന്ന് ഞങ്ങൾക്കുറപ്പായിരുന്നു.അവരുടെ നിർഭാഗ്യത്തിന് സിപിഎം പ്രവർത്തകർ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന് പറയാൻ ഇത്തവണ അവിടെയൊരു ദൃക്സാക്ഷി ഉണ്ടായിപ്പോയി.
ഈ കൊലപാകത്തിൽ കോൺഗ്രസ് ആർഎസ്എസിനെതിരെ മിണ്ടുന്നില്ല എന്നാണ് സിപിഐഎമ്മിന്റെ പരാതി. ആർഎസ്എസാണ് ഈ കൊല ചെയ്തതെങ്കിൽ അത് പറയേണ്ടത് സിപിഐഎം ആണ്. കൊലപാതകത്തിനെ തുടർന്ന് സിപിഐഎം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റിൽ പോലും ആർഎസ്എസിന്റെ പേര് പറയാൻ ഭയന്നതെന്തുകൊണ്ടാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ സുധാകരൻ ചോദിച്ചു.

ആ പ്രവർത്തകന് വധഭീഷണിയുള്ള കാര്യം നേരത്തേ പോലീസിനെ അറിയിച്ചിരുന്നുവത്രേ.'സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചയുടെ ഒടുവിലത്തെ ഉദാഹരണമാണ്'.മുഖ്യമന്ത്രിയെ പോലെ ഞങ്ങളും അപലപിക്കുന്നു. സുധാകരൻ പറഞ്ഞു. കൊലപാതകത്തിൽ ബിജെപിക്ക് പങ്കില്ലെന്ന സുധാകരന്റെ പ്രതികരണം കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് അടുത്ത പ്രതികരണം.

കുറിപ്പിന്റെ പൂർണ്ണ രൂപം:
'പാലക്കാട് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ആ പ്രവർത്തകന് വധഭീഷണിയുള്ള കാര്യം നേരത്തേ പോലീസിനെ അറിയിച്ചിരുന്നുവത്രേ. അഴിമതി ആരോപണങ്ങളിൽ നിന്ന് രക്ഷനേടാൻ ഒരു രക്തസാക്ഷിയെ സിപിഎം ഉണ്ടാക്കുമെന്ന് ഞങ്ങൾക്കുറപ്പായിരുന്നു. അവരുടെ നിർഭാഗ്യത്തിന് സിപിഎം പ്രവർത്തകർ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന് പറയാൻ ഇത്തവണ അവിടെയൊരു ദൃക്സാക്ഷി ഉണ്ടായിപ്പോയി.

ഈ കൊലപാകത്തിൽ കോൺഗ്രസ് ആര്‍എസ്എസിനെതിരെ മിണ്ടുന്നില്ല എന്നാണ് സിപിഎമ്മിന്റെ പരാതി. അവരാണ് ഈ കൊല ചെയ്തതെങ്കിൽ അത് പറയേണ്ടത് സിപിഎം ആണ്, സിപിഎമ്മിൻ്റെ നേതാക്കളാണ്. കൊലപാതകത്തിനെ തുടർന്ന് സിപിഎം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റിൽ പോലും ആര്‍എസ്എസ് ൻ്റെ പേര് പറയാൻ ഭയന്നതെന്തുകൊണ്ടാണ്? ആഭ്യന്തര വകുപ്പ് ഭരിക്കുന്നുവെന്ന് "ഔദ്യോഗികമായി കരുതപ്പെടുന്ന " പിണറായി വിജയൻ പോലും കൊലയാളികളുടെ രാഷ്ട്രീയം പറയാൻ ഭയക്കുന്നു.

ഈ കൊലപാതകം ആര്‍എസ്എസ് ആണ് ചെയ്തതെങ്കിൽ എവിടൊക്കെ സിപിഎം പ്രതിഷേധ പ്രകടനം നടത്തി? എത്ര ആർഎസ്എസ് കാര്യാലയങ്ങൾ സിപിഎം തകർത്തു? പൊതുവേ കോൺഗ്രസിനെതിരെ അതാണല്ലോ സിപി എമ്മിൻ്റെ രീതി. ഈ കൊലപാതകം ആർഎസ്എസ് ആണ് നടത്തിയതെങ്കിൽ പോലും പ്രതികളെ പിണറായി നിഷ്പ്രയാസം രക്ഷിക്കുമെന്ന് ഞങ്ങൾക്കുറപ്പാണ്. പാലക്കാട്ടെ കൊലപാതകത്തെ പിണറായി വിജയനെ പോലെതന്നെ ഞങ്ങളും ശക്തമായി അപലപിക്കുന്നു.അദ്ദേഹത്തിൻ്റെ ഗുരുതര അഴിമതികൾ ജനം ചർച്ച ചെയ്യുന്നത് തടയാനാണ് എകെജി സെൻ്റർ ആക്രമണവും ഈ കൊലപാതകവും ഒക്കെ ആസൂത്രണം ചെയ്തതെങ്കിൽ അതൊന്നും വിലപ്പോവില്ലെന്ന് മാത്രം ഓർമിപ്പിക്കുന്നു''.
പുത്തൻ ഫോട്ടോകളുമായി കാളിദാസ് ജയറാം... പൊളിലുക്കെന്ന് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍
Recommended Video
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications