'ബിജെപി വര്‍ഗീയ പാര്‍ട്ടി, ഒരിക്കലും ഞാനതില്‍ ചേരില്ല... വര്‍ഗീയത ഉപേക്ഷിച്ചാല്‍'? നയം വ്യക്തമാക്കി സുധാകരന്
തിരുവനന്തപുരം: താന്‍ ഒരിക്കലും ബി ജെ പിയില്‍ ചേരില്ല എന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്. തനിക്ക് വേണമെന്ന് തോന്നിയാല്‍ ബി ജെ പിയില്‍ ചേരും എന്ന് മുന്‍പ് പറഞ്ഞത് അപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അസ്വസ്ഥനായി പറഞ്ഞതാണെന്നും കെ സുധാകരന് കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പാര്‍ട്ടി മോശം അവസ്ഥയില്‍ ആയിരിക്കുമ്പോള്‍ പച്ചപ്പ് തേടി നടക്കുന്ന ചിലര്‍ എപ്പോഴും ഉണ്ടാകും എന്നും ചില നേതാക്കളുടെ ഇത്തരം വികലമായ കാഴ്ചപ്പാടുകള്‍ മൂലമാണ് നമുക്ക് ഒരു ഏകാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് എന്നും സുധാകരന് പറഞ്ഞു.

രാജ്യത്തെ മറ്റിടങ്ങളിലേതിന് സമാനമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കഴും ബി ജെ പിയിലേക്ക് മാറുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പിയിലേക്ക് പോകാന്‍ തയ്യാറായി നില്ക്കുന്ന നേതാക്കള്‍ കേരളത്തില്‍ ഇല്ല എന്നാണ് താന്‍ മനസിലാക്കുന്നത് എന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.

എനിക്ക് ഒരിക്കലും ബി ജെ പിയില്‍ ചേരാന്‍ തോന്നിയിട്ടില്ല. ഞാന്‍ ഒരിക്കലും ചിന്തിക്കാത്ത ഒരു കാര്യം മാധ്യമങ്ങള്‍ എന്നോട് ചോദിച്ചപ്പോള്‍, സ്വാഭാവികമായും ഞാന്‍ അസ്വസ്ഥനായി എന്നും അതുകൊണ്ടാണ് എനിക്ക് തോന്നിയാല്‍ ബി ജെ പിയില്‍ ചേരും എന്ന് മുമ്പ് പറഞ്ഞത് എന്നും സുധാകരന് വ്യക്തമാക്കി. സംസ്ഥാനത്തെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും തന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അത്തരമൊരു പ്രസ്താവന നടത്തിയതില്‍ പിന്നീട് ഖേദിച്ചിട്ടില്ല എന്നും സുധാകരന് പറഞ്ഞു. ബി ജെ പിയില്‍ പോകുമെന്ന് താന്‍ പറഞ്ഞിട്ടില്ല എന്നും എനിക്ക് വേണമെങ്കില്‍ ഞാന്‍ ചെയ്യുമെന്നാണ് പറഞ്ഞത് എന്നും സുധാകരന് ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ചതാണ് തന്റെ ജീവിതം എന്നും സുധാകരന് വ്യക്തമാക്കി.

ബി ജെ പി പോലൊരു വര്‍ഗീയ പാര്‍ട്ടിയില്‍ ഞാന്‍ ഒരിക്കലും ചേരില്ല. അവര്‍ വര്‍ഗീയത ഉപേക്ഷിച്ചാലും താന്‍ കോണ്‍ഗ്രസ് വിടുന്ന കാര്യം ആലോചിക്കില്ല എന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. ബി ജെ പി നേതാക്കളെ കാണാന്‍ ചെന്നൈയില്‍ പോയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ ഉന്നത നേതാക്കളാരും എന്നെ സമീപിച്ചിട്ടില്ല.

എന്നാല്‍ അവരുടെ ചില ഏജന്റുമാര്‍ തന്നെ കാണാന്‍ വന്നിരുന്നു എന്നും താന്‍ ആരുമായും ഔദ്യോഗികമായി ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല എന്നും സുധാകരന് വിശദീകരിച്ചു. പ്രത്യയശാസ്ത്രപരമായ ആഴമില്ലായ്മ കാരണമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയിലേക്ക് പോകുന്നത്. അധികാരമില്ലാതെ നിലനില്ക്കാന് കഴിയാത്ത നിരവധി പേരുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ സി പി ഐ എമ്മിനെ നേരിടാന്‍ ആളെ വേണമെന്നതിനാല്‍ കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍ക്ക് ബി ജെ പി വന്‍തുക വാഗ്ദാനം ചെയ്യുന്നുണ്ട് എന്നും അദ്ദേഹം ആരോപിച്ചു. അതേസമയം രമേശ് ചെന്നിത്തല ബി ജെ പിയിലേക്ക് പോകുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണ് എന്നും തനിക്കറിയാവുന്നിടത്തോളം അദ്ദേഹം അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്നും സുധാകരന് വ്യക്തമാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications