Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൗണ്‍ ടു ടൗണ്‍ ബസ് മാതൃകയില്‍ വിമാനം, കാസര്‍കോട്-തിരുവനന്തപുരം യാത്രയ്ക്ക് 3 മണിക്കൂര്‍; സുധാകരന്റെ ബദല്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയ്ക്ക് ബദല്‍ മാര്‍ഗം നിര്‍ദേശിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. കേരളത്തില്‍ അഞ്ച് വിമാനത്താവളങ്ങള്‍ ഉണ്ടെന്നും അവ കേന്ദ്രീകരിച്ച് ടൗണ്‍ ടു ടൗണ്‍ ബസ് സര്‍വീസ് മാതൃകയില്‍ എയര്‍ലൈന്‍ സംവിധാനം ഏര്‍പ്പാടാക്കണമെന്നുമാണ് സുധാകരന്‍ പറയുന്നത്. ഇതിന് പരമാവധി 1000 കോടി രൂപയെ ചെലവ് വരൂവെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യം പറഞ്ഞിട്ട് മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വീഡിയോയില്‍ സുധാകരന്‍ പറയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

അഞ്ച് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തെത്താം. നല്ല സങ്കല്‍പമാണ്. പ്രത്യേകിച്ച് എന്നെ പോലുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക്. കാരണം രാവിലെ തിരുവനന്തപുരത്തെത്തി പരിപാടികളില്‍ പങ്കെടുത്ത് വൈകുന്നേരം തിരിച്ചെത്താം. പക്ഷെ ആ സൗകര്യം ലഭ്യമാക്കുമ്പോള്‍ അതിന് നാം കൊടുക്കേണ്ടി വരുന്ന വിലയെ കുറിച്ച് കൂടി നാം ബോധവാന്‍മാരാകണം. ഈ കെ റെയില്‍ വിഭാവനം ചെയ്യുന്നവരുടെ മനസില്‍ 1500 രൂപയ്ക്ക് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കാന് ടിക്കറ്റ് കിട്ടും. 80000 യാത്രക്കാര്‍ ഒരു ദിവസം യാത്ര ചെയ്യും. അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കുമെന്നാണ് അവരുടെ കണക്ക്.

1

ഇത് മുട്ട വില്‍ക്കാന്‍ പോകുന്നവന്‍ കോഴിയെ ഉണ്ടാക്കി, കോഴി പെറ്റ് പ്രസവിച്ച് ആ പുതിയ കോഴി വരുമ്പോള്‍ ഉള്ള വരവ് കണക്കുകൂട്ടി പോകുമ്പോള്‍ മരം തട്ടി കുട്ട താഴെ വീണ് മുട്ട പൊടിഞ്ഞ് പോയ പോലെയാണ് ഈ കണക്ക് കൂട്ടല്‍. ഈ പദ്ധതിയുടെ ചെലവ് കണക്ക് കൂട്ടിയിരിക്കുന്നത് സര്‍ക്കാര്‍ 64000 കോടി രൂപയാണ്. എന്നാല്‍ നീതി ആയോഗ് എന്ന് പറയുന്ന സംഘടന ശാസ്ത്രീയമായി അപഗ്രഥനം ചെയ്തിട്ട് പറഞ്ഞിട്ടുള്ളത് 1.33 ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ്. നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ത്താലാണ് ഈ തുക. കാലം ഈ രംഗത്ത് നടത്തുന്ന വിലവര്‍ധനവുണ്ട്. പെട്രോള്‍, ഡീസല്‍ വില വര്‍ധനവ്. അങ്ങനെയാകുമ്പോള്‍ ഇന്ന് കണക്ക് കൂട്ടുന്ന എസ്റ്റിമേറ്റിന്റെ അപ്പുറത്തേക്ക് ചിലവ് പോകും. അപ്പോള്‍ എന്ത് പറ്റും. ടിക്കറ്റ് നിരക്ക് 1500 ല്‍ നിന്ന് വര്‍ധിപ്പിക്കേണ്ടി വരും.

2

അത് ചിലപ്പോള്‍ 3000 ആകാം. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് 3000 രൂപ ടിക്കറ്റെടുത്ത് ആരെങ്കിലും യാത്ര ചെയ്യുമോ. 1500 രൂപയ്ക്ക് തന്നെ 80000 പേര്‍ യാത്ര ചെയ്യുമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. കാസര്‍കോട് നിന്നും തെക്കോട്ടും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണം മൊത്തം കണക്കാക്കിയാല്‍ പോലും 80000 വരില്ല എന്നുള്ളതാണ് വസ്തുത. അവിടെയാണ് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് 80000 പേര്‍ യാത്ര ചെയ്യുമെന്ന് പറയുന്നത്. ആര്‍ക്കാണ് വിശ്വസിക്കാന്‍ സാധിക്കുക. സ്വാഭാവികമായും ആ രീതിയില്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കുമ്പോള്‍ യാത്ര ചെയ്യാന്‍ നിങ്ങള്‍ തയ്യാറാകില്ല. നിങ്ങളും ഭാര്യയും രണ്ട് മക്കളും കൂടി 12000 രൂപ കൊടുത്ത് തിരുവനന്തപുരത്തേക്ക് വരുമോ? അങ്ങനെ 12000 രൂപ ചിലവാക്കി നിങ്ങള്‍ തിരിച്ചുപോകുമോ

Recommended Video

cmsvideo
    തിരുവനന്തപുരം; കെ - റെയിലിന് പകരം ഫ്ലൈ ഇൻ കേരള, ചെലവ് 1000 കോടി രൂപ മാത്രം; ബദൽ നിർദേശവുമായി കെ സുധാകരൻ
    3

    അതിന്റെ ആവശ്യമെന്താണ്. വേറെ എന്തെല്ലാം മാര്‍ഗങ്ങളുണ്ട്. അതെല്ലാം അപ്രായോഗികമാണ്. ബോംബെ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ 2017 ല്‍ തറക്കല്ലിട്ടതാണ്. ഇന്ന് വരെ ആ പദ്ധതി നടന്നിട്ടില്ല. അഞ്ചാമത്തെ വര്‍ഷമാണിത്. ഈ അഞ്ച് വര്‍ഷം കൊണ്ട് സാധനത്തിന്റെയൊക്കെ വില എത്ര കൂടി, കൂലിയും ട്രാന്‍സ്‌പോര്‍ട്ട് ചെലവും എത്ര കൂടി. അപ്പോള്‍ അന്നത്തെ ചെലവില്‍ ഇത് പൂര്‍ത്തിയാകില്ല എന്നുറപ്പാണെന്ന് മാത്രമല്ല ഈ നാടിനെ അനാഥമാക്കുന്ന ഒരു പദ്ധതിയായി ഇത് മാറുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അപ്പോള്‍ നിങ്ങള്‍ ചോദിക്കും എന്താണ് നിങ്ങളുടെ ബദലെന്ന്. സ്പീഡില്‍ പോകണ്ടേ, കാലം മാറുന്നതിനനുസരിച്ച് ഇത്തരം മാറ്റങ്ങള്‍ വേണ്ടേ വേണം. അതിനെക്കുറിച്ച് ഞങ്ങള്‍ സീരിയസായി പഠിച്ചതാണ്. ഞങ്ങളും ഇത് പ്രകടന പത്രികയില്‍പ്പെടുത്തി പ്രാവര്‍ത്തികമാക്കുമെന്ന് പറഞ്ഞതാണ്.

    4

    പക്ഷെ ജാഗ്രതയോടെയുള്ള പഠനത്തില്‍ വസ്തുതാപരമായ റിപ്പോര്‍ട്ട് പരിശോധിച്ച് കൊണ്ടാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്. നിങ്ങള്‍ ചോദിക്കുന്നില്ലേ യുഡിഎഫ് സര്‍ക്കാര്‍ ഇങ്ങനെ പ്രഖ്യാപിച്ചിരുന്നല്ലോ, അതെ പ്രഖ്യാപിച്ചിരുന്നു. അത് എന്തുകൊണ്ടാണ് വേണ്ടാന്ന് വെച്ചത്. അപ്രായോഗികത കൊണ്ടാണ്. ആ അപ്രായോഗികതയാണ് ഞങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ബദല്‍ വേറെയുണ്ട് നമുക്ക്. ഇന്ത്യാ രാജ്യത്ത് എയര്‍പോര്‍ട്ട് ലഭ്യതയില്‍ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് കേരളം. അഞ്ച് എയര്‍പോര്‍ട്ടുണ്ട്. അതിര്‍ത്തികളായ മംഗലാപുരത്തും കോയമ്പത്തൂരും എയര്‍പോര്‍ട്ടുണ്ട്. എയര്‍ലിങ്ക് ഡിസ്ട്രിക്ട് വൈസ് കണക്ട് ചെയ്യാന്‍ നമുക്ക് എളുപ്പത്തില്‍ സാധിക്കും. മംഗലാപൂരത്ത് നിന്ന് പുറപ്പെട്ട് കണ്ണൂര്‍ എയര്‍പോര്‍ട്ട്, അവിടെ നിന്ന് കോഴിക്കോട് എയര്‍പോര്‍ട്ട്, അവിടെ നിന്ന് നേരെ കൊച്ചി എയര്‍പോര്‍ട്ട്, കൊച്ചിയില്‍ നിന്ന് വേണമെങ്കില്‍ കോയമ്പത്തൂരില്‍ പോകാം, അല്ലെങ്കില്‍ പോകേണ്ട, പിന്നെ തിരുവനന്തപുരം എയര്‍പോര്‍ട്ട്.

    5

    അതിന് പരാമവധി മൂന്ന് മണിക്കൂര്‍ മതി. മൂന്ന് മണിക്കൂര്‍ കൊണ്ട് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ഒരു യാത്രക്കാരന്‍ തിരുവനന്തപുരത്തെത്താന്‍ സാധിക്കുന്ന എയര്‍ലിങ്ക് നിലവിലുണ്ട്. അതിനായി ഒരു പ്രത്യേക സ്‌കീം ഉണ്ടാക്കാം. നമുക്കിവിടെ ഒരു എയര്‍ലൈന്‍സ് തുടങ്ങാം. അഞ്ചോ പത്തോ ഫ്‌ളൈറ്റ് കേരളത്തിന് ഇടാം. മറ്റ് ഫ്‌ളൈറ്റിന് നമ്മള്‍ ഭയപ്പെടുന്നത് നേരത്തെ ടിക്കറ്റെടുക്കണം, ഉയര്‍ന്ന ടിക്കറ്റ് നിരക്ക്, ചെക്ക് ഇന്നിനായി നേരത്തെ എയര്‍പോര്‍ട്ടിലെത്തണം എന്നൊക്കെ ഉള്ളത് കൊണ്ടല്ലേ. ഇതിന് അതൊന്നും വേണ്ട. തിരുവനന്തപുരം യാത്രയ്‌ക്കോ തിരിച്ചോ നമുക്ക് കൂടി പോയാല്‍ ഒരു ഹാന്‍ഡ് ബാഗേ ഉണ്ടാകൂ. ഇനി കൂടുതല്‍ ലഗേജുള്ളവര്‍ നേരത്തെ എത്തിയാല്‍ മതി.

    6

    ടിക്കറ്റ് നമുക്ക് പോകുമ്പോള്‍ എടുക്കാന്‍ പറ്റണം. അതിനാണ് പുതിയ സ്‌കീം ഉണ്ടാക്കാന്‍ പറ്റണം. ബസ് യാത്ര എങ്ങനെയാണോ അതുപോലെ ലളിതമാക്കണം. അത്തരം സാധ്യതകള്‍ നില്‍ക്കുമ്പോള്‍ എന്തിനാണ് സര്‍ക്കാര്‍ ഇതിനെ കുറിച്ച് ആലോചിക്കുന്നത്. പുതിയ വിമാനങ്ങള്‍ വാങ്ങാലോ, വേണമെങ്കില്‍ പുതിയ എയര്‍പോര്‍ട്ടുകള്‍ ഉണ്ടാക്കാലോ. ഇത്രയും കാശ് വേണ്ടല്ലോ. ഞങ്ങള്‍ ഈ പറഞ്ഞ ബദല്‍ സാമ്പത്തികമായി എത്ര ലാഭമാണ്. 1.33 ലക്ഷം കോടി വേണ്ടല്ലോ. ഇത് പൊളിഞ്ഞ് പോയാലും നമുക്ക് 1000 കോടി രൂപയല്ലേ നഷ്ടം വരുന്നുള്ളൂ. ഇതിന് പരമാവധി 1000 കോടി രൂപയെ ചെലവാകൂ. ഈ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുന്നേ ഇല്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+