Get Updates
Get notified of breaking news, exclusive insights, and must-see stories!

മനോരമ ന്യൂസ് ചാനലിന്റെ 'ന്യൂസ് മേക്കര്‍ 2021' പുരസ്‌ക്കാരം കെ സുധാകരന്, കോൺഗ്രസ് നേതാവിന് ആദ്യം

കൊച്ചി: മനോരമ ന്യൂസ് ചാനലിന്റെ 'ന്യൂസ് മേക്കര്‍ 2021'|(News Maker 2021) പുരസ്‌ക്കാരം നേടി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ (K Sudhakaran). ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌ക്കാരം നേടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നടത്തിയ സംഘടനാ പൊളിച്ചെഴുത്തുകളുടെ തുടര്‍ച്ചയായാണ് മുല്ലപ്പള്ളി രാമചന്ദ്രന് പകരക്കാരനായി കെപിസിസി നേതൃത്വത്തിലേക്ക് കെ സുധാകരന്‍ എത്തുന്നത്. കെ സുധാകരന്റെ നേതൃശൈലിക്കെതിരെ കോണ്‍ഗ്രസിന് അകത്ത് നിന്നും പുറത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

വിവാദം കത്തുമ്പോൾ യോഗം കൂടി 'അമ്മ', കൂൾ ലുക്കിൽ മോഹൻലാൽ, ചിത്രങ്ങൾ

മനോരമ ന്യൂസ് (Manorama News) പ്രേക്ഷകരുടെ ഇടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് കെ സുധാകരന്‍ മുന്നിലെത്തിയത്. കിറ്റക്‌സ് എംഡി സാബു എം ജേക്കബ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ മുന്‍ നേതാക്കള്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. സിനിമാ സംവിധായകന്‍ സിദ്ദിഖ് ആണ് ന്യൂസ് മേക്കര്‍ 2021 പുരസ്‌ക്കാര പ്രഖ്യാപനം നടത്തിയത്. വിവാദങ്ങളെ ഭയക്കാതെയും തന്റെ ഇമേജ് നോക്കാതെയും അണികളെ നയിക്കുന്ന നേതാവാണ് കെ സുധാകരന്‍ എന്ന് സിദ്ദിഖ് അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
    Metroman asks Kerala govt not to fool people by hiding facts on K-Rail
    66

    ചുരുങ്ങിയ സമയം കൊണ്ട് കോണ്‍ഗ്രസില്‍ നടപ്പിലാക്കിയ മാറ്റങ്ങള്‍ പ്രവര്‍ത്തകര്‍ക്കും ജനത്തിനും പ്രതീക്ഷ നല്‍കിയിട്ടുണ്ട് എന്നതിനുളള തെളിവായി പുരസ്‌ക്കാരത്തെ കാണുന്നുവെന്ന് കെ സുധാകരന്‍ പ്രതികരിച്ചു. തന്റെ ശൈലി എല്ലാവര്‍ക്കും സ്വീകാര്യമല്ലെങ്കിലും ഇതുവരെ ലക്ഷ്യത്തില്‍ എത്തിയത് കൊണ്ട് മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി. ശരിയായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മാറ്റങ്ങള്‍ ചിലപ്പോള്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

    കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ വലിയ എതിര്‍പ്പുകള്‍ക്കിടയിലാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അടക്കമുളളവര്‍ കെ സുധാകരന് എതിരെ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് സുധാകരനൊപ്പം നില്‍ക്കുകയായിരുന്നു. അടുത്തിടെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളികളെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ച് കെ സുധാകരന്‍ വിവാദത്തിലായപ്പോള്‍ നേതാക്കളെല്ലാം പിന്തുണച്ച് രംഗത്ത് വന്നത് ശ്രദ്ധേയമായിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിയത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് കെ സുധാകരന്‍. ഇതിന് മുന്‍പ് വിഎസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, കാനം രാജേന്ദ്രന്‍, കെകെ ശൈലജ എന്നിവരാണ് ഇതിന് മുന്‍പ് മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌ക്കാരം നേടിയിട്ടുളളത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+