Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി പ്രസിഡന്റ്; ഇടപെട്ട് ലീഗ്, തങ്ങളുടെ ആഭ്യന്തരകാര്യത്തില്‍ ലീഗ് ഇടപെടേണ്ടെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: പിജെ കൂര്യന്‍ ഒഴിഞ്ഞതിനേ തുടര്‍ന്ന് കേരളത്തില്‍ നിന്ന് യുഡിഎഫിന് ജയിപ്പിക്കാവുന്ന രാജ്യസഭാ സീറ്റിനെചൊല്ലി കോണ്‍ഗ്രസ്സില്‍ തര്‍ക്കം രൂക്ഷമായിരുന്നു. ഈ ഘട്ടത്തിലായിരുന്നു പൊടുന്നനെ ലീഗ് മാണിയുടെ കാര്യ യുഡിഎഫിന് മുന്നിലേക്ക് എടുത്തിട്ടത്. പിജെ കൂര്യനും പിടി ചാക്കോയ്ക്കും സീറ്റ് നല്‍കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടി മെനഞ്ഞ തന്ത്രമായിരുന്നു ലീഗിനെ കൊണ്ട് മാണിയുടെ വിഷയം എടുത്തീടച്ചത്.

പിന്നീട് കോണ്‍ഗ്രസ്സിന് അര്‍ഹിച്ച സീറ്റ് മാണിക്ക് കൊടുത്തതോടെ കോണ്‍ഗ്രസ്സില്‍ കാലാപം തന്നെയയുണ്ടായി. ഉമ്മന്‍ചാണ്ടിക്കൊപ്പം ലീഗും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര കാര്യത്തില്‍ ലീഗ് ഇടപെട്ടതും മുന്നണിക്കുള്ളില്‍ വീണ്ടും പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

എംഎം ഹസന്‍

എംഎം ഹസന്‍

വിഎം സുധീരന്‍ രാജിവെച്ചതിനേ തുടര്‍ന്നാണ് താല്‍ക്കാലിക പ്രസിഡന്റായി എംഎം ഹസന്‍ ചുമതലയേല്‍ക്കുന്നത്. പുതിയ കെപിസിസി അധ്യക്ഷന്‍ ഉടന്‍ വേണമെന്ന ആവശ്യം പലപ്പോഴായി ഉയര്‍ന്നെങ്കിലും ഒരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല.

പുതിയ അധ്യക്ഷന്‍

പുതിയ അധ്യക്ഷന്‍

മാസങ്ങളായിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിക്കാതിരുന്നതോടെയാണ് വിഷയത്തില്‍ ലീഗ് ഇടപെട്ടത്. കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് യുഡിഎഫ് യോഗത്തില്‍ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാടില്‍ ഇതിനോടകം തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി പുകഞ്ഞിരിക്കുകയാണ്.

പ്രകോപിപ്പിച്ചത്

പ്രകോപിപ്പിച്ചത്

കെപിസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള നിയമനം വൈകുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം നെയ്യാറില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞിരുന്നു. ഇതാണ് കോണ്‍ഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ചത്.

മുസ്ലിം ലീഗ് ഇടപെടുന്നു

മുസ്ലിം ലീഗ് ഇടപെടുന്നു

കെപിസിസി അധ്യക്ഷനെ എപ്പോള്‍ നിയമിക്കണമെന്ന് മുസ്ലിം ലീഗ് തീരുമാനിക്കേണ്ടെതില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്. ലീഗിന് കോണ്‍ഗ്രസ് നേതൃത്വത്തെക്കുറിച്ച് അഭിപ്രായമുണ്ടെങ്കില്‍ യുഡിഎഫ് യോഗത്തില്‍ പരസ്യമായി പറയാന്‍ പാടില്ലായിരുന്നു.

നിയന്ത്രിക്കുന്നത് ലീഗ്

നിയന്ത്രിക്കുന്നത് ലീഗ്

കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കുന്നത് ലീഗാണെന്ന തോന്നല്‍ ഘടകക്ഷികള്‍ക്കിടയില്‍ വളര്‍ത്താനെ ഇത്തരം അഭിപ്രായങ്ങല്‍ ഉപകരിക്കു. കെപിസിസി അധ്യക്ഷസ്ഥാനത്തേക്കുറിച്ചുള്ള അഭിപ്രായം ലീഗിന് രഹസ്യമായി കോണ്‍ഗ്രസ്സിനോട് പറയമായിരുന്നെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയത്.

മുന്നൊരുക്കങ്ങള്‍

മുന്നൊരുക്കങ്ങള്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനായിരുന്നു യുഡിഎഫ് യോഗം ചേര്‍ന്നത്. നിലിവിലെ ലോക്‌സഭ സീറ്റുകളിലെ സീറ്റുവിതരണം അേേത പോലെ തുടരും. എംപി വീരേന്ദ്രകുമാര്‍ മുന്നണി വിട്ടുപോയ സാഹചര്യത്തില്‍ അദ്ദേഹം കഴിഞ്ഞ തവണ മത്സരിച്ച പാലക്കാട് സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കും.

പരമാവധി സീറ്റുകള്‍

പരമാവധി സീറ്റുകള്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകള്‍ കരസ്ഥമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് യോഗത്തില്‍ തീരുമാനമായി. വീരേന്ദ്രകുമാറിനൊപ്പം ഇടതുമുന്നണിയിലേക്ക് പോവാത്തവരെ മുന്നണിയുമായി സഹകരിപ്പിക്കും. എന്നാല്‍ ഘടകക്ഷി പദവി നല്‍കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+