കെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കണ്ണൂരിൽ തുടക്കമാവും
കണ്ണൂര്‍: അദ്ധ്യാപക സംഘടനയായ കെപിഎസ്ടിഎ യുടെ സംസ്ഥാന സമ്മേളനത്തിന് ഇന്ന് (ബുധനാഴ്ച) കണ്ണൂരിൽ തുടക്കമാവും.
രാവിലെ പയ്യന്നൂരില്‍ നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥയും തലശ്ശേരിയില്‍ നിന്ന് ആരംഭിക്കുന്ന പതാകജാഥയും വൈകീട്ട് നാലിന് സ്റ്റേഡിയം കോര്‍ണറില്‍ സംഗമിക്കും. തുടര്‍ന്ന് നൂറുകണക്കിന് അധ്യാപികമാര്‍ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര അരങ്ങേറും. മെഗാ തിരുവിതിരയ്ക്ക് സിനിമാ താരം നിഹാരിക എസ് മോഹൻ തിരിതെളിയിക്കും.

വൈകീട്ട് മൂന്നിന് സാധു കല്യാണമണ്ഡപത്തില്‍നിന്ന് അധ്യാപക പ്രകടനം ആരംഭിക്കും. തുടര്‍ന്നു സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പൊതുസമ്മേളനം കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ ഉദ്ഘാടനം ചെയ്യും. 10ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയും സമാപന സമ്മേളനം കെ മുരളീധരന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications