'പിരിവ് നടത്തി പുട്ടടിച്ച മുതലാളി, തരം താണോളൂ, ഇത്ര തറ ആകരുത്', സാബു എം ജേക്കബിന് വിമർശനം
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വാങ്ങുന്നവരെ അധിക്ഷേപിച്ച ട്വന്റി 20ക്ക് എതിരെ സിപിഎം നേതാവ് കെഎസ് അരുണ്‍കുമാര്‍. 'പാപ്പരായ സായിപ്പ് പട്ടിക്ക് അതിന്റെ വാല്‍ മുറിച്ച് തിന്നാന്‍ കൊടുക്കും എന്ന് കേട്ടിട്ടുണ്ട്, പട്ടിക്ക് അറിയില്ല അത് സ്വന്തം വാലാണെന്ന്' എന്നാണ് ഓണക്കിറ്റിന് എതിരെയുളള പോസ്റ്റര്‍.
നേരത്തെ അഡ്വക്കേറ്റ് പിവി ശ്രീനിജന്‍ എംഎല്‍എയുടെ ട്വന്റി 20ക്ക് എതിരെ രംഗത്ത് വന്നിരുന്നു. വിമര്‍ശിക്കാം പക്ഷേ ഇത്രയും തരംതാഴരുത് എന്നായിരുന്നു ശ്രീനിജന്‍ എംഎല്‍എയുടെ പ്രതികരണം.

പിവി ശ്രീനിജന്‍ എംഎല്‍എയുടെ കുറിപ്പ്: ' നമ്മുടെ സംസ്ഥാനത്തെ സാധാരണക്കാരായ ഒരാൾ പോലും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുതെന്ന് (പ്രത്യേകിച്ച് ഓണക്കാലത്ത് ) എന്നുകരുതി ഒരു കരുതലായ് നമ്മുടെ സർക്കാർ നൽകുന്ന ഓണകിറ്റിനെ വിമർശിച്ച് പ്രാദ്ദേശിക പഞ്ചായത്തുപാർട്ടി അവരുടെ ഒഫീഷ്യൽ പേജിൽ ഇട്ടിരിക്കുന്ന പോസ്റ്റ് വെട്ടലോടുകൂടി ഇവിടെ കൊടുക്കുന്നു.
മുതലാളി പാർട്ടിയുടെ ജനാധിപത്യ ബോധം. വിമർശിക്കാം പക്ഷെ ഇത്രയും തരം താഴരുത്'.

കെഎസ് അരുൺകുമാറിന്റെ കുറിപ്പ്: ' കഴിഞ്ഞ ദിവസങ്ങളിൽ നടന്ന 2 പ്രധാനപ്പെട്ട സംഭവങ്ങൾ സാംസ്ക്കാരിക - നവോത്ഥാന കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടുപ്പിക്കുന്ന തരത്തിലാണ്. രണ്ടു സംഭവങ്ങളുടെയും ഒരറ്റത്ത് T20 -T20 എന്ന കോർപ്പറേറ്റ് കുത്തക മുതലാളി തന്നെയാണ്. ചിങ്ങം 1 ന് കർഷക ദിനത്തിൽ കർഷക തൊഴിലാളികളെ ആദരിക്കുന്ന പഞ്ചായത്ത് തല ചടങ്ങിലേക്ക് ബഹുമാനപ്പെട്ട കുന്നത്തുനാട് MLA ശ്രീ. P V. ശ്രീനിജൻ എത്തിയപ്പോൾ സ്റ്റേജിൽ ഇരുന്ന പഞ്ചായത്ത് T20 -T20 പ്രസിഡണ്ടും മെമ്പർമാരും സ്റ്റേജിൽ നിന്നും ഇറങ്ങി പോകുന്നത് കണ്ടു.

ജാതി വിവേചനത്തിന്റെയും കീഴാള വിരുദ്ധ മനോഭാവത്തിന്റെയും നിരവധി ദുരിതങ്ങൾ അനുഭവിച്ചവരാണ് നമ്മൾ. വഴി നടക്കാൻ...... അക്ഷരം പഠിക്കാൻ..........സ്ക്കുളുകളിൽ പോകാൻ .......മാന്യമായി വസ്ത്രം ധരിക്കാൻ...... ചെരുപ്പു ധരിക്കാൻ........ വെള്ളമുണ്ടുടുക്കാൻ........ പൊതു കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ...... ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ........ എല്ലാത്തിനും നിരോധനമുണ്ടായിരുന്ന നാട് ആയിരുന്നു നമ്മുടെത്. അവർണ്ണ ജാതിക്കാർ സവർണ്ണരുടെ കാഴ്ചയിൽ പോലും വരാൻ പാടില്ലായിരുന്നു. ഈ നാടിനെയാണ് സ്വാമി വിവേകാനന്ദൻ ഭാന്ത്രാലയം എന്ന് വിളിച്ചത്.

ഈ ഭാന്ത്രാലയം മനുഷ്യലയമായും ദൈവത്തിന്റെ സ്വന്തം നാടായും മാറി. ഒരു പട്ടികജാതി സംവരണ മണ്ഡലത്തിൽ നിന്നും ജനങ്ങൾ തെരെഞ്ഞെടുത്ത ഒരു നിയമസഭാ സാമാജികനെ കണ്ട സമയം തന്നെ അദ്ദേഹത്തെ ബഹിഷ്ക്കരിച്ചു കൊണ്ട് സ്‌റ്റേജ് വിട്ട് പോകുന്നത് കടുത്ത ജാതി വിവേചനവും ഭരണഘടന ലംഘനവും ഒരു ക്രിമിനൽ കുറ്റവുമാണ്. പട്ടിക ജാതി പട്ടിക വർഗ്ഗങ്ങൾക്കെതിര അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട നിയമ പ്രകാരം കേസേടുക്കേണ്ട ക്രിമിനൽ കുറ്റമാണിത്. എന്നാൽ അത് വേണ്ടത്ര ഗൗരവത്തോടെ ചർച്ച ചെയ്യാൻ കേരളത്തിന്റെ പൊതു സമൂഹവും മാധ്യമങ്ങളും തയ്യാറായോ എന്ന് പരിശോധിക്കേണ്ടതാണ്.

മറ്റൊരു സംഭവം കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും ഈ ഓണത്തിന് ഓണകിറ്റ് കൊടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ T20 -T20 യുടെ ഔദ്യേഗിക ഫേയ്സ് ബുക്ക് പേജിൽ വന്ന Post ആണ്. ഓണത്തിന് എല്ലാ കുടുംബങ്ങൾക്കും ഗവൺമെന്റ് കിറ്റുകൾ നൽകിയത് കേരളത്തിൽ ആദ്യമല്ല. പ്രളയകാലത്തും കോവിഡ് കാലത്തും ഗവൺമെന്റിന്റെ സ്നേഹം കിറ്റായും അരിയായും കേരളത്തിലെ എല്ലാ വീടുകളിലും എത്തിയത് നാം കണ്ടതാണ്. ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്.
ദിൽഷയോട് എങ്ങനെ ഇഷ്ടം തോന്നാതിരിക്കും? എന്തൊരു ചേലാണ് ദിലൂ..പൊളിച്ചടുക്കി താരം, ചിത്രങ്ങൾ

നമ്മുടെ സംസ്ഥാനത്തെ സാധാരണക്കാരായ ഒരാൾ പോലും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടതിരിക്കാൻ ഒരു കരുതലായ് നമ്മുടെ സർക്കാർ നൽകുന്ന ഓണകിറ്റിനെയാണ് ഏറ്റവും നിലവാരമില്ലാത്ത രീതിയിൽ T20 - T20 വിമർശിച്ചത്. കേരള ജനതയെ പട്ടികളോടാണ് മുതലാളി വിശേഷിപ്പിച്ചത്. കിഴക്കമ്പലത്ത് താങ്കൾ തുടങ്ങിയിരിക്കുന്ന കച്ചവട സ്ഥാപനത്തിൽ താങ്കൾ നൽകിയിരിക്കുന്ന കാർഡ് ഉപയോഗിച്ച് ഭക്ഷ്യ സാധനങ്ങൾ വാങ്ങാൻ വരുന്ന സാധാരണക്കാരെ താങ്കൾ ഇങ്ങനെ തന്നെയാണോ വിശേഷിപ്പിക്കുന്നത്.

താങ്കൾ നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ ഓരോ അംശവും താങ്കളുടെ കമ്പനികളിൽ നിന്നും പുറത്തെക്കൊഴുകുന്ന ഖര - വായു - ജല മാലിന്യങ്ങളുടെ ദുരന്തമുഖങ്ങൾ അനുഭവിക്കുന്നവരെ സമാധാനിപ്പിക്കാനാണ് എന്ന് ആർക്കാണ് അറിയാത്തത്. പ്രളയകാലത്ത് സ്വന്തമായി കൂപ്പൺ അച്ചടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പണപ്പിരിവ് നടത്തി അതു കൊണ്ട് "പുട്ടടിച്ച" മുതലാളിയുടെ തനിനിറം എല്ലാവർക്കും അറിയാവുന്നതാണ്. മുതലാളി പാർട്ടിയുടെ ജനാധിപത്യവിരുദ്ധ പ്രവർത്തനവും ഗവൺമെന്റ് വിരുദ്ധതയും കീഴാള വിരുദ്ധതയും എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നു. മൊതലാളിയോട് ഒന്നേ പറയാനുള്ളൂ..... തരം താണോളൂ.... എന്നാലും ഇത്ര "തറ" ആകരുത്'.












Click it and Unblock the Notifications