Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളമില്ലാതെ 13 ദിവസം, പെന്‍ഷനില്ലാതെ 28 ദിവസം; കൈമലര്‍ത്തി 'എല്ലാം ശരിയാക്കുന്ന' സര്‍ക്കാരും

കോര്‍പ്പറേഷന്റെ അവസ്ഥ മനസിലാക്കി ജീവനക്കാര്‍ നീങ്ങുമ്പോഴും കോര്‍പ്പറേഷനെ രക്ഷിക്കാനുള്ള കര്‍മ്മ പദ്ധതികളൊന്നും ഇതുവരെ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കൂടുതല്‍ പ്രതിസന്ധിയിലേക്ക്. കെഎസ്ആര്‍ടിസിയില്‍ ശബള ദിവസവും കഴിഞ്ഞ് പതിനാല് ദിവസമായി. പെന്‍ഷനില്ലാതെ ഇരുപത്തി ഒമ്പത് ദിവസവും. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നു പോകുന്നത്. പകുതി മാസമാകാറാകുമ്പഴും അങ്ങിങ്ങ് പ്രതിഷേധം ഉണ്ടാകുന്നുണ്ട് എന്നല്ലാതെ ഇതുവരെ ജീവനക്കാര്‍ പണിമുടക്ക് നടത്തിയിട്ടില്ല.

കോര്‍പ്പറേഷന്റെ അവസ്ഥ മനസിലാക്കി ജീവനക്കാര്‍ നീങ്ങുമ്പോഴും കോര്‍പ്പറേഷനെ രക്ഷിക്കാനുള്ള കര്‍മ്മ പദ്ധതികളൊന്നും ഇതുവരെ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. ജീവനക്കാരുടം അത്യാവശ്യ കാര്യങ്ങള്‍ കഴിയണമെങ്കില്‍ ശമ്പളം കിട്ടിയേ തീരു. മാസം പകുതി ആയിട്ടും ജോലി ചെയ്തതിന്റെ കൂലി കിട്ടാതായാല്‍ എന്ത് ചെയ്യും എന്ന ആശങ്കയിലാണ് ജീവനക്കാര്‍.

 ഒന്നും ചെയ്യാനാകുന്നില്ല

ഒന്നും ചെയ്യാനാകുന്നില്ല

കെഎസ്ആര്‍ടിസി ജീവനക്കാര്‍ മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ തന്നെ കടത്തില്‍പെട്ടിരിക്കുകയാണ്.

 പെന്‍ഷന്‍

പെന്‍ഷന്‍

പെന്‍ഷന്‍കാരുടെ കാര്യം ദയനീയമാണ്. പെന്‍ഷന്‍ കാശില്ലെങ്കില്‍ മക്കളുടെ സ്‌നേഹം പോലും കുറയുമെന്നാണ് വൃദ്ധരായ പെന്‍ഷന്‍കാര്‍ പറയുന്നത്.

 വായ്പ

വായ്പ

കാനറാ ബാങ്കില്‍ നിന്നും നൂറ് കോടി രൂപ വായ്പ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കെഎസ്ആര്‍ടിസി മുന്നോട്ട് പോകുന്നത്.

കെഎസ്എഫ്ഡിസി മുഖേന

കെഎസ്എഫ്ഡിസി മുഖേന

ബാങ്ക് വായ്പ കെഎസ്ആര്‍ടിസിക്ക് നേരിട്ട് നല്‍കില്ല. പണം കെഎസ്എഫ്ഡിസിക്ക് നല്‍കും. അവിടെ നിന്നുമാണ് കെഎസ്ആര്‍ടിസിക്ക് പണം കിട്ടുക. വായ്പ കിട്ടിയാല്‍ അടുത്ത നിമിഷം തന്നെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+