കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി - ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായുള്ള ധാരണാപത്രം ഒപ്പിടല്‍ പതിനഞ്ചിന്

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, കെഎസ്ആര്‍ടിസിയുടെ ബസ് സ്റ്റേഷനുകളില്‍ പൊതു ജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുത്തുന്ന രീതിയില്‍ പെട്രോള്‍- ഡീസല്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി കെഎസ്ആര്‍ടിസി ധാരണാ പത്രം ഒപ്പിടും. നാളെ വൈകീട്ട് നടക്കുന്ന ചടങ്ങ് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെഎസ്ആര്‍ടിസി സിഎംഡി ബിജുപ്രഭാകറും ഐഒസി ചീഫ് ജനറല്‍ മാനേജര്‍ എസ് ധനപാണ്ഡ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ധാരണാ പത്രം ഒപ്പിടുന്നത്.

1

കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളും വാണിജ്യപ്രാധാന്യമുള്ള സ്ഥലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഇവിടെ നിന്നും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മാത്രമാണ് കണ്‍സ്യൂമര്‍ പമ്പില്‍ നിന്നും ഡീസല്‍ നല്‍കുന്നത്. ഇവയോട് പെട്രോള്‍ യൂണിറ്റും ചേര്‍ത്ത് ഓരോ ഡിപ്പോയുടേയും മുന്‍വശത്ത് ആധുനിക ഓണ്‍ലൈന്‍ ഫ്യുവല്‍ മോണിറ്ററിംഗ് സംവിധാനമുള്ള റീട്ടെല്‍ ഔട്ട്‌ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ഇവിടെ നിന്നും പൊതുജനങ്ങള്‍ക്ക് പകല്‍ സമയവും, കെഎസ്ആര്‍ടിസിക്ക് കണ്‍സ്യൂമര്‍ പമ്പില്‍ നിന്നും രാത്രിയും ഡീസല്‍ നിറക്കുന്നതിനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്.

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ പ്രവര്‍ത്തിക്കുന്ന 72 ഡീസല്‍ പമ്പുകളില്‍ 66 എണ്ണവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റ ആദ്യഘട്ടമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചിട്ടുള്ള 66 ഡീസല്‍ പമ്പുകള്‍ക്ക് പുറമെ ആലുവയിലെ റീജണല്‍ വര്‍ക്ക്‌ഷോപ്പും പമ്പയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും കൂടി ചേര്‍ത്താണ് 67 സ്ഥലങ്ങളില്‍ പമ്പുകള്‍ സ്ഥാപിക്കുക. 67 പമ്പില്‍ നിന്നും ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഡീലര്‍ കമ്മീഷനു പുറമെ സര്‍ക്കാര്‍ സ്ഥലത്തിലുള്ള കെഎസ്ആര്‍ടിസി നിശ്ചയിക്കുന്ന സ്ഥലവാടകയുള്‍പ്പെടെ എല്ലാ ചിലവകളും കഴിഞ്ഞ് ഒരു വര്‍ഷം 70 കോടിയോളം രൂപ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

Recommended Video

cmsvideo
കൂടുതല്‍ പേരുടെ ഫലം ഇനിയും വരാനുണ്ട് | Oneindia Malayalam

ആദ്യഘട്ടത്തില്‍ ചേര്‍ത്തല, മാവേലിക്കര, മൂവാറ്റുപുഴ, അങ്കമാലി, മൂന്നാര്‍, കണ്ണൂര്‍, കോഴിക്കോട്, ചാത്തന്നൂര്‍, ചാലക്കുടി, ഗുരുവായൂര്‍, തൃശ്ശൂര്‍, ആറ്റിങ്ങല്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള ഡീസല്‍ പമ്പുകളോടൊപ്പം പെട്രോള്‍ പമ്പുകള്‍ കൂടി ചേര്‍ത്താണ് ആദ്യ ഘട്ടത്തില്‍ പദ്ധതി ആരംഭിക്കുക. അതിന് ശേഷമാണ് വിപുലീകരിച്ച പമ്പുകള്‍ മറ്റു സ്ഥലങ്ങളില്‍ തുറക്കുന്നത്. അതിനുള്ള മുഴുവന്‍ ചിലവും ഐഒസി തന്നെ വഹിക്കും. കൂടാതെ ഓരോ ബസ് സ്റ്റേഷനുകളിലും ഐഒസി യാത്രക്കായി മികച്ച ടോയിലറ്റ് സൗകര്യവും, കഫ്‌റ്റേരിയ സൗകര്യവും ഒരുക്കും.

English summary
ksrtc, ioc contract inaugration on feb 15, new reach for transport ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X