Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണ യാത്രയ്ക്ക് ചെലവേറും; ഫ്‌ളെക്‌സി നിരക്കേർപ്പെടുത്താൻ കെഎസ്ആർടിസി; നിരക്ക് വർധന ഇങ്ങനെ

തിരുവനന്തപുരം: ഓണക്കാലത്ത് അന്തർസംസ്ഥാന സർവീസുകൾക്ക് നിരക്ക് വർധിപ്പിച്ച് കെഎസ്ആർടിസി. കെ-സ്വിഫ്റ്റ്, കെഎസ്ആർടിസി സർവീസുകളിൽ ഫ്‌ളെക്‌സി ചാർജ് ഏർപ്പെടുത്താൻ നിർദേശിച്ച് ഉത്തരവിറങ്ങി. ഓണം പോലെയുള്ള ഉത്സവകാലങ്ങളിൽ മറ്റ് സംസ്ഥാനത്തുള്ളവർ യാത്രക്കായി കെഎസ്ആർടിസിയെ ആശ്രയിക്കുന്നത് കണക്കിൽ എടുത്താണ് ഇത്തരം സർവീസുകളിൽ ഫ്‌ളെക്‌സി നിരക്ക് ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി. തീരുമാനിച്ചതെന്നാണ് 27-ാം തിയതി പുറത്തിറങ്ങിയ സർക്കുലറിൽ പറയുന്നത്.

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആണ് ഫ്‌ളെക്‌സി നിരക്കുകൾ നടപ്പിലാക്കുക എന്നാണ് സർക്കുലറിൽ പറയുന്നത്. ഓണം, മുഹറം തുടങ്ങിയ ആഘോഷങ്ങൾ കണക്കിലെടുത്ത് കൃത്യമായ ദിവസങ്ങൾ തീരുമാനിച്ചായിരിക്കും മാറിയ നിരക്കുകൾ ഈടാക്കുക എന്നാണ് വിവരം. മുൻ കാലങ്ങളിൽ കെ.എസ്.ആർ.ടി.സി. അന്തർ സംസ്ഥാന ബസുകളിൽ ഉണ്ടായിട്ടുള്ള തിരക്കും, നിലവിൽ ലഭിക്കുന്ന ബുക്കിങ്ങുകളിലെ വർധനവും പരിഗണിച്ചാണ് ഈ തീരുമാനത്തിലേക്ക് വകുപ്പ് നീങ്ങിയിരിക്കുന്നത്.

KSRTC BUS

കെഎസ്ആർടി.സിയുടെയും സ്വിഫ്റ്റ് സർവീസുകളുടെയും എ.സി. ബസുകൾക്ക് നിലവിൽ ഈടാക്കുന്ന ചാർജിനെക്കാൾ 20 ശതമാനം അധിക തുക ഈടാക്കാനാണ് തീരുമാനം. ഇത് നേരിട്ടുള്ള ബുക്കിങ്ങുകൾക്കായിരിക്കും ഈടാക്കുക. അതേസമയം, ഓൺലൈൻ ബുക്കിങ്ങുകൾക്ക് നിലവിൽ ലഭിക്കുന്ന 30 ശതമാനം ഇളവ് മാറ്റുകയും 10 ശതമാനം അധിക ഫ്‌ളെക്‌സി നിരക്ക് ഈടാക്കുകയും ചെയ്യുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ സർക്കുലറിൽ പറയുന്നത്.

എ.സി. ബസുകൾക്ക് പുറമെ, എക്‌സ്പ്രസ്, ഡീലക്‌സ് സർവീസുകൾക്കും നിരക്ക് വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓണം സീസൺ പ്രമാണിച്ച് സെപ്റ്റംബർ രണ്ട് മുതൽ 19-ാം തീയതി വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങിലേക്ക് 25 അധിക ഷെഡ്യൂളുകൾ നടത്താനും കെ.എസ്.ആർ.ടി.സി. കേരളത്തിലെ വിവിധ ഡിപ്പോകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഈ സർവീസുകൾക്ക് മുൻകൂട്ടിയുള്ള ബുക്കിങ്ങ് തുടങ്ങുമെന്നും വകുപ്പ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+