Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് സമരത്തിനിടെ കെഎസ്ആര്‍ടിസി കോടികള്‍ ലാഭമുണ്ടാക്കിയത് സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുമോ

തിരുവനന്തപുരം: കട്ടപ്പുറത്ത് കയറിയ കെഎസ്ആര്‍ടിസിക്ക് പുതുജീവന്‍ പകര്‍ന്ന് സ്വകാര്യ ബസ് സമരം. നഷ്ടക്കണക്ക് മാത്രം പറയാനുണ്ടായിരുന്ന കെഎസ്ആര്‍ടിസി നാല് ദിവസത്തിനിടെ 30 കോടി രൂപയുടെ കളക്ഷനാണ് കേരളത്തിലെ വിവിധ സര്‍വീസുകള്‍ വഴി നേടിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ ഇഴഞ്ഞുനീങ്ങിയ കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനു ഉത്തേജനം നല്‍കുന്നതായി സ്വകാര്യം ബസ് സമരം.

തിങ്കളാഴ്ച കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടവുമുണ്ടായി. 8.50 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് ഒറ്റദിവസം കളക്ഷന്‍ കിട്ടിയത്. ബസ് നിരക്കില്‍ വരുത്തിയ വര്‍ധനവും കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ വരുമാനമുണ്ടാക്കിക്കൊടുക്കും. ദിവസം 23 ലക്ഷം രൂപയുടെ അധികവരുമാനമാണു കെഎസ്ആര്‍ടിസി ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

ksrtcnew

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കോര്‍പ്പറേഷന് അല്‍പം ആശ്വാസമായ ബസ് സമരം പിന്‍വലിച്ചെങ്കിലും കെഎസ്ആര്‍ടിസിക്ക് എങ്ങിനെ വരുമാനമുണ്ടാക്കാം എന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് കുറച്ചുകൂടി വ്യക്തയുണ്ടായിക്കാണുമെന്നുറപ്പ്. കട്ടപ്പുറത്തു കയറ്റിയ ബസ്സുകള്‍ റോഡിലിറക്കിയും പരമാവധി രാപകല്‍ സര്‍വീസ് നടത്തിയുമാണ് സ്വകാര്യ ബസ് സമരത്തെ കെഎസ്ആര്‍ടിസി നേരിട്ടത്. ഇത് വരുമാനത്തിലും പ്രതിഫലിച്ചു. ഈ രീതിയില്‍ കൂടുതല്‍ സര്‍വീസുകളും ബസ്സുകളുമെല്ലാം റോഡിലിറക്കി വരുമാന വര്‍ധനവ് ഉണ്ടാക്കുന്നതിനെക്കുറിച്ച് കോര്‍പ്പറേഷന്‍ ആലോചിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+