സർക്കാർ ധനസഹായം നൽകിയതുകൊണ്ട് മാത്രം കെഎസ്ആർടിസി നന്നാകുമോ?സഹായിക്കില്ലെന്ന് സർക്കാർ പറഞ്ഞിട്ടുമില്ല

 • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കെഎസ്ആർടിസിയുടെ ബാധ്യതകൾ ഏറ്റെടുക്കാനാകില്ലെന്ന സർക്കാർ വാദച്ചിൽ വിശദീകരവുമായി ധനകാര്യമന്ത്രി തോമസ് ഐസക്ക്. കെഎസ്ആർടിസിയെ സഹായിക്കില്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞിട്ടില്ലെന്നും കെഎസ്ആർടിസിയെ പുനരുദ്ധരിക്കാൻ പാക്കേജ് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാധ്യമായ എല്ലാ സഹായവും ചെയ്തുകഴിഞ്ഞുവെന്നും ഇനി ഒന്നും ചെയ്യാനില്ലെന്നുമാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്.

പെന്‍ഷന്‍ കാര്യത്തില്‍ സര്‍ക്കാരിന് നേരിട്ട് ബാധ്യതയില്ലെന്ന് ഗതാഗത അഡീഷണല്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. എങ്കിലും 2015 മുതല്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. എന്നാൽ കെഎസ്ആർടിസിയെ സഹായിക്കില്ലെന്ന് സർക്കാർ പറഞ്ഞിട്ടില്ല. സ്വന്തം കാലിൽ നിൽക്കാൻ‌ കെഎസ്ആർടിസിയെ പ്രാപ്തരാക്കുകയാണ് പ്രതിസന്ധിക്ക് പോംവഴിയെന്നും അദ്ദേഹം പറയുന്നു. അടുത്ത് രണ്ട് വർഷം 1000 കോടി രൂപ പണമായി സർക്കാർ കെഎസ്ആർടിസിക്ക് നൽകുമെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

ചെലവ് കൂടി

ചെലവ് കൂടി

ശമ്പളം, ഡീസൽ എന്നിവയുടെ ചെലവ് കൂടിയതുകൊണ്ടാണ് പെൻഷൻ കുടിശിക വന്നതെന്നും തോമസ് ഐസക്ക് വിശദീകരിച്ചു. നിരവദി തവണ കെഎസ്ആർടിസിയുടെ പ്രശ്നങ്ങൽ പരിഹാരിക്കാൻ ശ്രമിച്ചിരുന്നെന്നും സർഹൈക്കോടതിയൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

തുക കണ്ടെത്താൻ കോർപ്പറേഷന് കഴിയുന്നില്ല

തുക കണ്ടെത്താൻ കോർപ്പറേഷന് കഴിയുന്നില്ല

പെൻഷൻ വിതരണത്തിൽ സർക്കാരിന് നേരിട്ട് ബാധ്യതയില്ലെങ്കിൽ പോലും കോർപ്പറേഷനു പരമാവധി പിന്തുണ നൽകിയെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടില്ലെന്നും ഗതാഗത വകുപ്പ് അഡീഷണൽ സെക്രട്ടറി എസ് മാലതി നൽ‌കിയ മറുപടി സത്യവാങ് മൂലത്തിൽ പറയുന്നു. ദൈനംദിന ചെലവുകൾക്ക് പുറമെ പെൻഷൻ നൽകാനുള്ള തുക കണ്ടെത്താൻ കോർപ്പറേഷന് കഴിയുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

വാർത്ത അടിസ്ഥാന രഹിതം

വാർത്ത അടിസ്ഥാന രഹിതം

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഇനി സഹായിക്കില്ല എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ കൈവിടില്ല എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡിസംബര്‍ മാസത്തിലെ ശമ്പള വിതരണത്തിനായി കഴിഞ്ഞ ദിവസം നല്‍കിയ 70 കോടി രൂപയെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ഈ സാമ്പത്തിക വർ‌ഷം നൽകിയത് 1500 കോടി

ഈ സാമ്പത്തിക വർ‌ഷം നൽകിയത് 1500 കോടി

നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ നേരിട്ടും അല്ലാതെയുമായി 1500 കോടി രൂപയാണ് കെഎസ്ആര്‍ടിസിയെ ക്ക് നല്‍കിയിട്ടുള്ളത്. ഇതില്‍ 630 കോടി രൂപ സര്‍ക്കാര്‍ നേരിട്ട് നല്‍കിയ ധനസഹായമാണ്. അടുത്ത സാമ്പത്തിക വര്‍ഷം 1000 കോടി രൂപയുടെ ഗ്രാന്റ് സര്‍ക്കാര്‍ നല്‍കുമെന്നും ഐസക് വ്യക്തമാക്കി.

ചെലവ് ചുരുക്കുന്ന നടപടി

ചെലവ് ചുരുക്കുന്ന നടപടി

കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിപ്പിച്ച് ചെലവ് ചുരുക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 2 വര്‍ഷം കൊണ്ട് ലാഭത്തിലും നഷ്ടത്തിലുമല്ലാത്ത അസവ്ഥയിലെക്ക് കെഎസ്ആര്‍ടിസിയെ യെ എത്തിക്കുന്നതിനു വേണ്ടിയുള്ള സമഗ്രമായ പുനരുദ്ധാരണ പാക്കേജാണ് ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കുന്നത്.

cmsvideo
  കെഎസ്ആർടിസിയെ സർക്കാരും കൈയൊഴിഞ്ഞു | Oneindia Malayalam
  സർക്കാർ നയം

  സർക്കാർ നയം

  വായ്പകള്‍ പുനര്‍ രൂപീകരിക്കുന്നതിനു വേണ്ടി ബാങ്കുകളുമായി ധാരണയിലെത്തിയെന്നും ധനമന്ത്രി പറഞ്ഞു. ഏതായാലും പൊതുമേഖലയെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം സർക്കാർ ഉത്തരവിനെത്തുടർന്നാണു പെൻഷൻ നൽകുന്നതെന്നും ഇതിന്റെ ബാധ്യതയിൽ​നിന്നു സർക്കാരിന് ഒഴിഞ്ഞു​മാറാനാവില്ലെന്നും കെഎസ്ആര്‍ടിസി​യും ഹൈക്കോടതിയിൽ ബോധിപ്പിക്കുകയായിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Thomas Isaac rejects reports about affidavit on KSRTC

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്