Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആർടിസിക്ക് 121 കോടി അനുവദിച്ച് ധനവകുപ്പ്; ജീവനക്കാരുടെ ശമ്പള വിതരണത്തിന് 50 കോടി

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 121 കോടി അനുവദിച്ച് ധനവകുപ്പ്. ജീവനക്കാരുടെ ശമ്പളത്തിന് 50 കോടിയും പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് 71കോടിയും ഉൾപ്പെടെ ആണ് 121കോടി രൂപ അനുവദിച്ചിരിക്കുന്നത്.

വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ രണ്ട് വർഷത്തെ സാവകാശം വേണം എന്ന് കെഎസ്ആർടിസി ആവശ്യപ്പെട്ടു. 83.1 കോടി രൂപയാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ആവശ്യം. സർക്കാർ സഹായമില്ലാതെ ഇത്രയും തുക നൽകാൻ നിലവിൽ കെഎസ്ആർടിസിക്ക് ശേഷിയില്ല.

Ksrtc1331

ഓരോ മാസവും 3.46 കോടി രൂപ വീതം മുൻഗണനാക്രമത്തിൽ ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാമെന്ന് കെഎസ്ആർടിസി അറിയിച്ചു. 2021 ഏപ്രിൽ മുതൽ ഇതുവരെ വിരമിച്ച 1757 ജീവനക്കാരിൽ 1073 പേർക്ക് ഇനിയും ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാൻ ഉണ്ടെന്നും കെഎസ്ആർടിസി പറഞ്ഞു..

ജീവനക്കാർക്കു നൽകാനുള്ള പെൻഷൻ ആനുകൂല്യങ്ങൾ സീനിയോറിറ്റിയും അടിയന്തര സാഹചര്യങ്ങളും അടിസ്ഥാനമാക്കി 2 വർഷത്തിനകം വിതരണം ചെയ്യുമെന്നു കെഎസ്ആർടിസി ഹൈക്കോടതിയിൽ പറഞ്ഞു. ഇതിനായി എല്ലാ മാസവും 3.46 കോടി രൂപ മാറ്റിവയ്ക്കുമെന്നും വിശദീകരണപ്പത്രികയിൽ കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസി തയാറാക്കിയ 'പെൻഷനറി ബെനഫിറ്റ് സ്കീം 2023' ഹൈക്കോടതിയുടെ പരിഗണനയ്ക്കു നൽകി. തുടർന്നു ഹർജി 31നു പരിഗണിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാറ്റി.

സീനിയോറിറ്റി-38, കോടതി ഉത്തരവ്, മക്കളുടെ വിവാഹം, ചികിത്സ തുടങ്ങിയ അടിയന്തര സാഹചര്യം -7 എന്നിങ്ങനെ ഓരോ മാസവും 45 പേർക്ക് ആനുകൂല്യം നൽകാനാണു സ്കീം തയാറാക്കിയിരിക്കുന്നത്. സർക്കാരും ഓരോ മാസവും 3.46 കോടി രൂപ നൽകിയാൽ സ്കീം കാലാവധി ഒരു വർഷമായി ചുരുക്കാനാവുമെന്നും കെഎസ്ആർടിസി അറിയിച്ചു. 4 മാസത്തിനകം പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ നിർദേശിച്ച് ഒക്ടോബറിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ നൽകിയ റിവ്യൂ പെറ്റീഷനിലാണ് കെഎസ്ആർടിസി ഇക്കാര്യം പറഞ്ഞത്.

2022 നവംബർ 30ലെ കണക്ക് പ്രകാരം വിരമിച്ചവർക്കു പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ 83.10 കോടി രൂപയാണ് ആവശ്യം. ശമ്പളം, ഇന്ധനം, സ്പെയർ പാർട്ടുകൾ എന്നിവയ്ക്കായുള്ള സാമ്പത്തിക പ്രയാലമുണ്ടെങ്കിലും എല്ലാ മാസവും നിലവിൽ 4 കോടി രൂപ റിട്ടയർമെന്റ് ആനുകൂല്യമായി വിതരണം ചെയ്യുന്നുണ്ട്. അധിക വരുമാനം കണ്ടെത്താൻ കൂടുതൽ സർവീസ് നടത്തുന്നുണ്ട്. 2022ൽ 3700 ബസുകളാണു ശരാശരി സർവീസ് നടത്തിയിരുന്നെങ്കിൽ 4400 ബസുകളാണ് ഇപ്പോൾ സർവീസ് പോകുന്നത്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+