Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെവ്കോ 800 കോടി, ലോക 200 കോടി, ഒടുവിൽ കെഎസ്ആർടിസിയും! പ്രതിദിന കളക്ഷനിൽ റെക്കോർഡ്

തിരുവനന്തപുരം: ഇത് കളക്ഷൻ റെക്കോർഡുകൾ ഭേദിക്കപ്പെടുന്ന കാലമാണ്, അതിപ്പോൾ സിനിമയിൽ ആയാലും മറ്റിടങ്ങളിൽ ആയാലും. ഓണക്കാലത്ത് തിയേറ്ററിൽ ഇറങ്ങിയ ലോക എന്ന ചിത്രം വമ്പൻ കളക്ഷനുമായി മുന്നേറുമ്പോൾ, റെക്കോർഡുകൾ തകർത്തെറിയുമ്പോൾ കണ്ടൊരു ട്രോളുണ്ട്, അത് നമ്മുടെ ബെവ്കോയുടെ വരുമാനത്തെ കുറിച്ചാണ്. എന്നാൽ ഇനി ആ പട്ടികയിലേക്ക് മറ്റൊരു പേര് കൂടി എഴുതിച്ചേർക്കാം, നമ്മുടെ സ്വന്തം ആനവണ്ടി എന്ന കെഎസ്ആർടിസി.

അതെ, പ്രതിദിന കളക്ഷനിൽ വമ്പൻ റെക്കോർഡ് ഇട്ടുകൊണ്ട് കെഎസ്ആർടിസി ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ്. കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപ്പറേറ്റിംഗ് റവന്യൂ മാത്രം) കൈവരിച്ചുകൊണ്ടാണ് റെക്കോർഡിലേക്ക് നടന്നുകയറിരിക്കുന്നത്. ആനവണ്ടി എന്ന വിളിപ്പേരിനെ അന്വർത്ഥമാക്കി കൊണ്ട് വമ്പൻ നേട്ടമാണ് കെഎസ്ആർടിസി കൈവരിച്ചിരിക്കുന്നത്.

ksrtccollections

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ എന്ന നേട്ടത്തിലേക്ക് കെഎസ്ആര്‍ടിസി എത്തിയത്. നേരത്തെ കഴിഞ്ഞ വർഷം ഡിസംബര്‍ 23ന് ശബരിമല സീസണില്‍ നേടിയ ഓപ്പറേറ്റിംഗ് റവന്യൂ ആയ 9.22 കോടി രൂപ എന്ന നേട്ടത്തെയാണ് ഇപ്പോള്‍ വലിയ വ്യത്യാസത്തിൽ കോർപ്പറേഷൻ മറികടന്നത്. അത് ഈ ഓണക്കാലത്ത് ആണെന്നതാണ് ശ്രദ്ധേയമായ കാര്യം.

സാധാരണഗതിയിൽ ശബരിമല സീസണുകളിലാണ് കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം കുത്തനെ ഉയരുന്നതെങ്കിൽ ഇക്കുറി അല്ലാത്ത സീസണിലാണ് ഈ നേട്ടമുണ്ടായത് എന്ന് ആലോചിക്കുമ്പോൾ കോർപ്പറേഷന് പ്രതീക്ഷയ്ക്ക് വകയുണ്ട്. എങ്കിലും ഇപ്രാവശ്യം ഈ റെക്കോർഡിന് അധികം ആയുസ് ഉണ്ടാവില്ലെന്ന് ഉറപ്പാണ്. കാരണം അടുത്ത മാസങ്ങളിൽ ശബരിമല സീസൺ വരുമ്പോൾ ഇത് വെട്ടിച്ചേക്കുമെന്നാണ് ആനവണ്ടി പ്രേമികൾ പറയുന്നത്.

ഓണക്കാലത്തെ വരുമാനം കണക്കിലെടുമ്പോൾ ഇത് വലിയ മുന്നേറ്റമാണ്. കഴിഞ്ഞ വർഷം ഓണം സമയത്ത് നേടിയ ഏറ്റവും കൂടിയ വരുമാനമായ 8.29 കോടി രൂപയായിരുന്നു ഇതുവരെ ഓണക്കാലദി കളക്ഷനിൽ സര്‍വകാല റെക്കോഡ്. അന്ന് 4607 ബസുകള്‍ ആണ് ഓപ്പറേറ്റ് ചെയ്‌ത്‌ വരുമാനം ഉണ്ടാക്കിയത്. ഇപ്പോൾ ബസുകളുടെ എണ്ണത്തിന് ഒപ്പം യാത്രക്കാരുടെ എണ്ണവും കാര്യമായ രീതിയിൽ വർധിച്ചിട്ടുണ്ട്.

ഇക്കുറി ഓണത്തിന് ഈ ലക്ഷ്യം നേടിയെടുക്കാൻ ജീവനക്കാർ മുതൽ ഉദ്യോഗസ്ഥർ വരെ ഒരേ മെയ്യോടെയും മനസോടെയും പ്രവർത്തിച്ചു എന്നതാണ് നേട്ടത്തിന്റെ മഹത്വം കൂട്ടുന്നത്. മാത്രമല്ല ശമ്പളം ഒക്കെ കൃത്യമായ തീയതിയിൽ വരാൻ തുടങ്ങിയതോടെ കോർപ്പറേഷനിലെ ജീവനക്കാർ കൃത്യമായി ജോലിയിൽ തങ്ങളുടെ ഭാഗം നിർവഹിക്കുന്നു എന്നും ചിലർ അഭിപ്രായപ്പെടുന്നു.

കെഎസ്ആര്‍ടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി, പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാരോടും,കെഎസ്ആര്‍ടിസിയോട് വിശ്വാസ്യത പുലര്‍ത്തിയ യാത്രക്കാരോടും, പിന്തുണ നല്‍കിയ ഓരോരുത്തരോടും കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്‌ടർ പ്രമോജ് ശങ്കര്‍ നന്ദി അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+