Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്; ആവശ്യം അംഗീകരിച്ചാല്‍ 30 കോടി അധികബാധ്യത; സര്‍ക്കാര്‍

തിരുവനന്തപുരം: ശമ്പളപരിഷ്‌ക്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. ബിഎംഎസും, കെഎസ്ആര്‍ടിഇഎയും 24 മണിക്കൂറും, ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്‌കരണത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ സാവകാശം തേടിയതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാന്‍ യൂണിയനുകള്‍ തീരുമാനിച്ചത്. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു. സ്‌കൂള്‍ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് സമരത്തിലേക്ക് പോകരുതെന്നാണ് യൂണിയനുകളോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത്.

ks

സമരം നടത്തരുതെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും അടുത്ത മാസം ശമ്പളം വിതരണം ചെയ്യുന്നതിന് മുമ്പ് ശമ്പള പരിഷ്‌കരണം ഉറപ്പാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.മാനേജ്മെന്റ് ഇപ്പോള്‍ നല്‍കിയ സ്‌കെയില്‍ അംഗീകരിച്ചാല്‍ 30 കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാരിന് ഉണ്ടാകും. മുഖ്യമന്ത്രിയുമായും ധനകാര്യമന്ത്രിയും ആയി ചര്‍ച്ച നടത്താന്‍ സാവകാശം നല്‍കണമെന്നും 24 മണിക്കൂറിനുള്ളില്‍ തീരുമാനം ഉണ്ടാകണം എന്ന് നിര്‍ബന്ധിക്കരുതെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് സമരവും ഒമ്പതിന് ആരംഭിക്കും. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംയുക്തസമരസമിതി ഗതാഗത മന്ത്രിക്ക് സമരം നടത്തുമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബസ്സുടമകളുടെ ആവശ്യം സര്‍ക്കാര്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.

മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് ആറ് രൂപയാക്കുക കിലോമീറ്ററിന് ഒരു രൂപയായി വര്‍ദ്ധിപ്പിക്കുക, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസ് ഉടമകള്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍. കൊവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഇനിയും ഉണ്ടായിട്ടില്ലെന്നും അതിനാലാണ് സമരവുമായി സംഘടനകള്‍ മുന്നോട്ടുപോകുന്നതെന്നും സമരക്കാര് അറിയിച്ചു. 2018ല്‍ ഡീസലിന് 62 രൂപയുള്ളപ്പോഴുള്ള നിരക്കാണ് ഇപ്പോഴും തുടരുന്നതെന്ന് ബസ്സുടമകള്‍ പറയുന്നത്. ഇതില്‍ മാറ്റം വരുത്താതെ ഒരടി മുന്നോട്ടു പോകാനാകില്ലെന്നും ഇവര്‍ പറഞ്ഞു. അതേസമയം, ബസ്സുടമകളുടെ ആവശ്യം ന്യായമാണെന്നാണ് ഗതാഗത മന്ത്രിയുടെ നിലപാട്. കൊവിഡ് കാലം കണക്കിലെടുത്ത് ചാര്‍ജ് വര്‍ധന എത്രത്തോളം നടപ്പിലാക്കാനാകുമെന്ന് അറിയില്ലെന്ന് മന്ത്രി നേരത്തെ പ്രതികരിച്ചിരുന്നത്.

'സ്ത്രീത്വം വിളങ്ങുന്ന മുഖം, അഴിഞ്ഞു വീണ കേശഭാരം'.. ഇത് ലാലേട്ടൻ പറഞ്ഞ ലുക്ക് അല്ലേ?.. ഞെട്ടിച്ച് മാളവിക

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+