കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി പണിമുടക്ക് പൂര്‍ണം; വലഞ്ഞ് ജനം, അവസരം മുതലാക്കി സ്വകാര്യ വാഹനങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി യൂണിയനുകള്‍ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. അര്‍ധരാത്രി 12 മണിമുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഭരണാനുകൂല സംഘടനയായ എംപ്‌ളോയീസ് അസോസിയേഷനും ,ബിഎംഎസിന്റെ എംപ്‌ളോയീസ് സംഘും 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മാഹിയില്‍ ഇന്ധനവില കേരളത്തെക്കാള്‍ കുറവ്: വാഹനപ്രവാഹം കൊണ്ടു പൊറുതി മുട്ടി പമ്പുകള്‍മാഹിയില്‍ ഇന്ധനവില കേരളത്തെക്കാള്‍ കുറവ്: വാഹനപ്രവാഹം കൊണ്ടു പൊറുതി മുട്ടി പമ്പുകള്‍

ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂറാണ് പണിമുടക്കുന്നത്. കെഎസ്ആര്‍ടിസി ബസ് ഒന്ന് പോലും നിരത്തിലിറങ്ങിയില്ല. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലെ ജനങ്ങളാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ഇവിടങ്ങളിലൊക്കെയും കെഎസ്ആര്‍ടിസി മാത്രമാണ് ആകെയുള്ള ആശ്രയം. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും സമരം കാര്യമായി ബാധിക്കില്ല. സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നതിനാല്‍ ഇവിടങ്ങളിലെ ജനങ്ങള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വരുന്നില്ല.

1

അതേസമയം കോവിഡ് സാഹചര്യമായതിനാല്‍ കെഎസ്ആര്‍ടിസി മാത്രം സര്‍വീസ് നടത്തുന്ന ഉള്‍നാടന്‍ പ്രദേശങ്ങളിലെ അവസ്ഥ ദയനീയമാണ്. കോവിഡായതും യാത്രക്കാരുടെ കുറവ് മൂലവും പലയിടങ്ങളിലും സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തി വച്ചിരുന്നു. അതിനാല്‍ ഇവിടങ്ങളിലെ ജനങ്ങളാണ് ഏറ്റവും കൂടുതല്‍ വലഞ്ഞത്. തെക്കന്‍ ജില്ലകളിലെ യാത്രക്കാര്‍ വന്‍ തുക നല്‍കി ഓട്ടോറിക്ഷക്കും മറ്റുമാണ് ലക്ഷ്യ സ്ഥാനത്തേക്ക് എത്തുന്നത്. ബസ്സില്‍ 20രൂപക്കുള്ളില്‍ ചാര്‍ജാകുന്ന സ്ഥലങ്ങളിലേക്ക് ഓട്ടോയില്‍ പോകുമ്പോള്‍ 50 മുതല്‍ 60 രൂപ വരെവ കൊടുക്കേണ്ട അവസ്ഥയാണെന്നാണ് ജനങ്ങള്‍ പറയുന്നത്. എന്നാലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിതക്കേണ്ടത് തന്നെയാണെന്നാണ് ജനങ്ങളും പറയുന്നത്.

മന്ത്രവാദ ചികിത്സയാൽ പെൺകുട്ടി മരിച്ച സംഭവം: കൂടുതൽ പേരെ പൊലിസ് ചോദ്യം ചെയ്യുംമന്ത്രവാദ ചികിത്സയാൽ പെൺകുട്ടി മരിച്ച സംഭവം: കൂടുതൽ പേരെ പൊലിസ് ചോദ്യം ചെയ്യും

2

കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണ കരാറിന്റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്. 5 വര്‍ഷം പിന്നിടുമ്പോഴും ശമ്പളപരിഷ്‌കരണം വാക്കിലൊതുങ്ങുകയാണെന്നാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍. ജൂണ്‍ മാസത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് തുടങ്ങിയതെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചിരുന്നു. ജൂണ്‍ മാസത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായിരുന്നു. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ട്രേഡ് യൂണിയനുകള്‍ പറഞ്ഞു.

തൃശൂരില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; പുതിയ രോഗികള്‍ 1000ല്‍ താഴെ, ഇനി ചികിത്സയിലുള്ളത് 7044 പേര്‍തൃശൂരില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; പുതിയ രോഗികള്‍ 1000ല്‍ താഴെ, ഇനി ചികിത്സയിലുള്ളത് 7044 പേര്‍

3

പണിമുടക്കിനെ നേരിടാന്‍ ഡയസനോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ഇന്നും നാളെയും അവധിയെടുക്കുന്നവരുടെ ശമ്പളം സര്‍ക്കാര്‍ പിടിക്കും. ജീവനക്കാരുടെ ആവശ്യങ്ങള്‍ തള്ളിയിട്ടില്ലെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. ശമ്പള പരിഷ്‌കരണം സര്‍ക്കാരിന് പ്രതിമാസം 30 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കുംമെന്നും ധനമന്ത്രിയും മുഖ്യമന്ത്രിയുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാവകാശം തേടിയപ്പോള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി പണിമുടക്ക് പ്രഖ്യാപിച്ചത് ശരിയല്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.

സാധാരണക്കാര്‍ക്ക് സിറ്റിസണ്‍ പോര്‍ട്ടലും ഐഎല്‍ജിഎംഎസും ജനോപകാരപ്രദം: മന്ത്രി എംവി ഗോവിന്ദന്‍സാധാരണക്കാര്‍ക്ക് സിറ്റിസണ്‍ പോര്‍ട്ടലും ഐഎല്‍ജിഎംഎസും ജനോപകാരപ്രദം: മന്ത്രി എംവി ഗോവിന്ദന്‍

4

സമരം നടത്തരുതെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും അടുത്ത മാസം ശമ്പളം വിതരണം ചെയ്യുന്നതിന് മുമ്പ് ശമ്പള പരിഷ്‌കരണം ഉറപ്പാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. മാനേജ്മെന്റ് ഇപ്പോള്‍ നല്‍കിയ സ്‌കെയില്‍ അംഗീകരിച്ചാല്‍ മുഖ്യമന്ത്രിയുമായും ധനകാര്യമന്ത്രിയും ആയി ചര്‍ച്ച നടത്താന്‍ സാവകാശം നല്‍കണമെന്നും 24 മണിക്കൂറിനുള്ളില്‍ തീരുമാനം ഉണ്ടാകണം എന്ന് നിര്‍ബന്ധിക്കരുതെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു. അതേസമയം ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് സമരവും ഒമ്പതിന് ആരംഭിക്കും. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംയുക്തസമരസമിതി ഗതാഗത മന്ത്രിക്ക് സമരം നടത്തുമെന്ന് കാണിച്ച് നോട്ടീസും നല്‍കിയിരുന്നു ബസ്സുടമകളുടെ ആവശ്യം സര്‍ക്കാര്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.

പശ്ചിമ ബംഗാള്‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു; നഷ്ടമായത് തൃണമൂലിന്റെ മികച്ച നേതാവിനെപശ്ചിമ ബംഗാള്‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു; നഷ്ടമായത് തൃണമൂലിന്റെ മികച്ച നേതാവിനെ

ഇത് അനുപമ സ്റ്റൈൽ.. ലൈറ്റുകൾക്ക് നടുവിൽ നടിയുടെ ദീപാവലി സ്പെഷ്യൽ ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
കോഴിക്കോട് KSRTC സ്റ്റാൻഡിന് ബലക്ഷയം..തൂണിന് ആവശ്യത്തിന് കമ്പിയില്ല..സ്റ്റാൻഡ് മാറ്റുന്നു

English summary
ksrtc strike starts in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X