കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവര്‍ഷത്തില്‍ കെഎസ്ആര്‍ടിസിയും മാറും; 1783 പുത്തന്‍ ബസ്സുകള്‍ നിരത്തിലിറങ്ങും

Google Oneindia Malayalam News

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ അടിമുടി മാറാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. ഇലക്ട്രിക് ബസ്സുകള്‍ അടക്കം രണ്ടായിരത്തോളം ബസ്സുകളാണ് നിരത്തിലിറങ്ങാന്‍ പോവുന്നത്. അതിന്റെ ടെന്‍ഡര്‍ നടപടികളെല്ലാം അന്തിമ ഘട്ടത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. അതേസമയം 2022നെ അപേക്ഷിച്ച് പുതിയൊരു മാറ്റവും, നല്ലൊരു ചുവടുവെപ്പും കൂടിയാണ് കെഎസ്ആര്‍ടിസിക്ക് വരാന്‍ പോകുന്നത്.

2022 കെഎസ്ആര്‍ടിസിക്ക് ശരിക്കും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. കൊവിഡില്‍ നിന്ന് ഒരുവിധത്തില്‍ കരകയറി വരികയായിരുന്നു. ആ സമയത്താണ് ഡീസല്‍ പ്രതിസന്ധി തിരിച്ചടിയായത്. പിന്നീട് പ്രതിസന്ധികളുടെ ബഹളമായിരുന്നു.

1

കെഎസ്ആര്‍ടിസിയില്‍ പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ശമ്പള പരിഷ്‌കരണം യാഥാര്‍ഥ്യമായിരുന്നു. എന്നാല്‍ ശമ്പളം കൃത്യസമയത്ത് കൊടുക്കാനാവാതെ ജീവനക്കാരുടെ സമരവും പണിമുടക്കും നേരിടേണ്ടി വന്നു. ദീര്‍ഘദൂര സര്‍വീസിനുള്ള സ്വിഫ്റ്റ് കമ്പനിയും, ഗ്രാമവണ്ടി സര്‍വീസ് തുടങ്ങാനായതും നേട്ടമായി.

ചാള്‍സ് രാജാവ് 2023ല്‍ അധികാരം കൈമാറുമെന്ന് ജ്യോതിഷി; മേഗനും ചാള്‍സിനും സംഭവിക്കുക ഇക്കാര്യങ്ങള്‍ചാള്‍സ് രാജാവ് 2023ല്‍ അധികാരം കൈമാറുമെന്ന് ജ്യോതിഷി; മേഗനും ചാള്‍സിനും സംഭവിക്കുക ഇക്കാര്യങ്ങള്‍

അതേസമയം കിഫ്ബി ഫണ്ടിലൂടെ 614 ഇലക്ട്രിക് ബസ്സ് അടക്കം 1783 ബസ്സുകളാണ് 2023ല്‍ വാങ്ങുന്നത്. തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലറിനായി സ്മാര്‍ട്ട് സിറ്റി പദ്ധതി വഴി 120 ഇലക്ട്രിക് ബസ്സുകള്‍ അടുത്ത നാല് മാസം കൊണ്ട് എത്തും.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

അതേസമയം 2022ല്‍ ജീവനക്കാരുടെ മോശം പെരുമാറ്റം കാരണം കെഎസ്ആര്‍ടിസി ഏറ്റവും കൂടുതല്‍ വെട്ടിലായ വര്‍ഷം കൂടിയായിരുന്നു. ശമ്പള പ്രതിസന്ധിയാണെങ്കില്‍ കോടതിയിലാണ്. ഡിസംബര്‍ മാസത്തെ ശമ്പളം ജനുവരി അഞ്ചിന് കിട്ടുമോയെന്ന് അറിയില്ല. എന്നാല്‍ പുതിയ ബസ്സുകളും മറ്റും വരുന്നതിന്റെ ആവേശത്തിലാണ് കെഎസ്ആര്‍ടിസി. എല്ലാം പ്രതിസന്ധികളും 2023ല്‍ മാറുമെന്ന് ജീവനക്കാരും പ്രതീക്ഷിക്കുന്നു.

നല്ല പെടയ്ക്കണ മീനല്ലേ അത്; കാണാന്‍ സാധിക്കുന്നില്ല, ഒളിച്ചിരിക്കുകയാണ്, 13 സെക്കന്‍ഡില്‍ കണ്ടെത്തണംനല്ല പെടയ്ക്കണ മീനല്ലേ അത്; കാണാന്‍ സാധിക്കുന്നില്ല, ഒളിച്ചിരിക്കുകയാണ്, 13 സെക്കന്‍ഡില്‍ കണ്ടെത്തണം

English summary
ksrtc will lauch 1783 new buses in 2023, employees expecting a good new year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X