വിവാഹതിരായ ഭാരവാഹികളെ ചൊല്ലി തര്‍ക്കം; കെപിസിസി ഓഫീസില്‍ കെ എസ് യു ഭാരവാഹികള്‍ തമ്മില്‍ത്തല്ലി
തിരുവനന്തപുരം: കെ പി സി സി ഓഫീസില്‍ കെ എസ് യു ഭാരവാഹികള്‍ ചേരിതിരിഞ്ഞ് തമ്മില്‍ത്തല്ലിയതായി റിപ്പോര്‍ട്ട്. കെ എസ് യു പുനസംഘടനയെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ ബാക്കിപത്രമാണ് ഇന്നത്തെ സംഘര്‍ഷം എന്നാണ് വിവരം. സംസ്ഥാന പ്രസിഡന്റ് അലോഷി സേവ്യറിന് എതിരെ എ, ഐ ഗ്രൂപ്പുകാര്‍ ഒന്നിച്ച് രംഗത്തെത്തുകയായിരുന്നു. ഏറെ നേരത്തെ വാക്കേറ്റത്തിന് ശേഷമാണ് രംഗം ശാന്തമായത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിവാഹം കഴിഞ്ഞ ഭാരവാഹികളെ ചൊല്ലിയാണ് ഇന്ന് സംഘര്‍ഷം ഉടലെടുത്തത്. വിവാഹം കഴിഞ്ഞവരും പ്രായപരിധി കഴിഞ്ഞവരുമായ 10 പേരാണ് കെ എസ് യു സംസ്ഥാന കമ്മിറ്റിയില്‍ ഉള്ളത്. ഇതില്‍ കുറച്ച് പേര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. എന്നാല്‍ ചിലര്‍ രാജി വെച്ചിരുന്നില്ല. ബാക്കി മുഴുവന്‍ പേരെയും എന്തുകൊണ്ടാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പുറത്താക്കാത്തത് എന്ന് എ ഗ്രൂപ്പിന്റെ സംസ്ഥാന ഭാരവാഹികളില്‍ ചിലര്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഉന്നയിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ അങ്ങനെ തീരുമാനം എടുക്കാന്‍ കഴിയില്ല എന്നും എന്‍ എസ് യു ഐ നേതൃത്വമാണ് ഇത് സംബന്ഝിച്ച തീരുമാനം കൈക്കൊള്ളേണ്ടത് എന്നുമാണ് സംസ്ഥാന പ്രസിഡന്റ് അലോഷി സേവ്യര്‍ മറുപടി നല്‍കിയത്. ഇതിന് ശേഷം രണ്ട് ഭാരവാഹികളുടെ പേരെടുത്ത് പറഞ്ഞ് കൊണ്ട് എ ഗ്രൂപ്പുകാരനായ ആലപ്പുഴയില്‍ നിന്നുള്ള നേതാവ് സംസാരിച്ചു. ഇതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
കെ സി വേണുഗോപാല്‍ പക്ഷക്കാരനായ തൃശൂരില്‍ നിന്നുള്ള ഭാരവാഹി ഇതില്‍ പ്രകോപിതനായി. പിന്നാലെ നേരിയ തോതില്‍ ഉന്തും തള്ളും ആരംഭിച്ചു. ഇതാണ് ചേരിതിരിഞ്ഞുള്ള അടിയിലേക്ക് നയിച്ചത്. ഓഫീസിന് അകത്ത് എക്‌സിക്യൂട്ടീവ് യോഗം ചേരുന്നതിനിടെയായിരുന്നു സംഘര്‍ഷം. ഈ സമയം കെ പി സി സിയിലെ ചില നേതാക്കള്‍ ഓഫീസിന് ഉള്ളില്‍ ഉണ്ടായിരുന്നു. സംഘര്‍ഷം തണുപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പുറത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഉള്ളവരെല്ലാം ബഹളം കേട്ട് ഓടിയെത്തിയിരുന്നു. കെ എസ് യുവിന്റെ പുനസംഘടന മുതല്‍ സംഘടനക്ക് അകത്ത് വലിയ തര്‍ക്കമാണ് ഉള്ളത്. എ, ഐ ഗ്രൂപ്പുകാര്‍ ഒരുഭാഗത്തും കെ സി വേണുഗോപാല്‍ പക്ഷവും കെ സുധാകരന്‍, വിഡി സതീശന്‍ പക്ഷങ്ങള്‍ മറുഭാഗത്തും പുനസംഘടനയില്‍ ചേരിതിരിഞ്ഞിരിക്കുകയാണ്. നേരത്തെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തന്നെ പുനസംഘടനയുമായി ബന്ധപ്പെട്ട് വിയോജിപ്പ് അറിയിച്ചിരുന്നു.












Click it and Unblock the Notifications