Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗിനെതിരെ വീണ്ടും കെടി ജലീൽ; 'പിഎം ശ്രീ നടപ്പാക്കില്ലെന്ന് സുരേന്ദ്രന്റെ മുഖത്ത് നോക്കി പറയാൻ ധൈര്യമുണ്ടോ?'

മലപ്പുറം: പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും ലീഗിനെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീൽ. കൊക്കിൽ ജീവനുള്ള കാലത്തോളം തങ്ങളുടെ കൈകൊണ്ട് പിഎം ശ്രീ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് ബിജെപി നേതാവ് സുരേന്ദ്രന്റെ മുഖത്ത് നോക്കി പറയാൻ എന്തേ മുസ്ലീം ലീഗിനും ലീഗിന്റെ മന്ത്രിമാർക്കും ധൈര്യം വരാത്തത് എന്നായിരുന്നു ജലീലിന്റെ ചോദ്യം. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെടി ജലീലിന്റെ വാക്കുകൾ

മിസ്‌റ്റർ സുരേന്ദ്രൻ, ആ പൂതി നടക്കില്ലെന്ന് ലീഗ് എന്തേ പറയാത്തത്? കൊക്കിൽ ജീവനുള്ള കാലത്തോളം ഞങ്ങളുടെ കൈകൊണ്ട് പി.എം. ശ്രീ (മോദീശ്രീ) കേരളത്തിൽ നടപ്പിലാക്കില്ലെന്ന് ബി.ജെ.പി നേതാവ് സുരേന്ദ്രന്റെ മുഖത്ത് നോക്കി പറയാൻ എന്തേ മുസ്ലിം ലീഗിനും ലീഗിന്റെ മന്ത്രിമാർക്കും ധൈര്യം വരാത്തത്?

kt jaleel

കേരളത്തിലെ 300 സ്‌കൂളുകൾക്ക് ഓരോ കോടി രൂപ വീതം നൽകി അവയുടെ മേൽ പിഎം. ശ്രീ സ്‌കൂൾ എന്ന് പേരിട്ട് വിദ്യാഭ്യാസ കാവിവൽക്കരണത്തിന് കേരളത്തിൽ തുടക്കമിടാമെന്ന സംഘികളുടെ പൂതി, ലീഗ് ഭരണത്തിലുള്ളിടത്തോളം കാലം നടക്കുമെന്ന് സുരേന്ദ്രൻ സ്വപ്‌നം കാണേണ്ടെന്ന് പ്രഖ്യാപിക്കാൻ ബഹുമാന്യനായ സാദിഖലി തങ്ങളെ, എന്തേ ലീഗിന് കഴിയാത്തത്?

എൽ.ഡി.എഫ് മരവിപ്പിച്ച പദ്ധതി ആരെ ഭയന്നാണ് കേരളത്തിൽ യു.ഡി.എഫ് നടപ്പിലാക്കുന്നത്? പിണറായി വിജയനെ സംഘിയെന്ന് വിളിച്ച് ആക്ഷേപിച്ചതും, മുസ്ലിങ്ങൾക്കിടയിൽ പി.എം. ശ്രീയുടെ പേരിൽ എൽ.ഡി.എഫ് സർക്കാരിനെതിരെ പച്ചവർഗീയത പ്രചരിപ്പിച്ചതും ലീഗ് ഇത്ര പെട്ടെന്ന് മറന്നോ?

1600 കോടി കേന്ദ്രം തന്നാൽ മായുന്നതാണോ പി.എം. ശ്രീയിൽ ഒളിച്ചിരിക്കുന്നുവെന്ന് ലീഗ് ആക്ഷേപിച്ച മഹാപാപക്കറ? പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞത് പ്രാവർത്തികമാക്കാനല്ലേ ജനങ്ങൾ യു.ഡി.എഫിനെ വോട്ട് ചെയ്‌ത്‌ വിജയിപ്പിച്ചത്? പ്രതിപക്ഷത്താകുമ്പോൾ പറയുന്നത് ഭരണപക്ഷത്ത് എത്തിയാൽ അവഗണിക്കാമെന്നാണോ ലീഗിന്റെ പക്ഷം?

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച വകയിൽ ലീഗിന് എത്ര കോടി കിട്ടിയെന്ന് നേതൃത്വം വ്യക്തമാക്കണം. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി സ്വകാര്യ കമ്പനിക്ക് വിറ്റ വകയിൽ ലീഗിന് കിട്ടിയ പങ്ക് പാർട്ടിക്കുവേണ്ടി ആരാണ് കൈപ്പറ്റിയത്? പി.എം. ശ്രീ നടപ്പിലാക്കാൻ ഏതൊക്കെ നേതാക്കളുടെ കള്ളപ്പണ ഇടപാടുകളിലെ അന്വേഷണം മരവിപ്പിക്കാമെന്നാണ് നരേന്ദ്ര മോദി ഉറപ്പുനൽകിയത്?

ശേഷാദ്രിനാഥ് എന്ന കട്ട സംഘിയെ കേരളത്തിലെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് കമ്മീഷണറാക്കിയത് ആരെ പ്രീതിപ്പെടുത്താൻ വേണ്ടിയാണെന്ന് പരസ്യപ്പെടുത്താൻ ലീഗിന് ബാധ്യതയില്ലേ? കേന്ദ്ര സർക്കാരിന്റെ ഭവനപദ്ധതിക്ക് ചെലവിന്റെ മൂന്നിലൊന്ന് പോലും തുക നൽകാതിരുന്നിട്ടും മോദി സർക്കാരിന്റെ മുദ്ര വെക്കാൻ സമ്മതിച്ചത് ഏത് യജമാനന്റെ കയ്യടി കിട്ടാനാണ്?

ലീഗ് ഭരിക്കുമ്പോൾ പി.എം. ശ്രീ സ്വർഗീയം! വീര്യം കുറഞ്ഞ മദ്യം ഹലാൽ! വീടുകൾക്ക് മോദി ചാപ്പ കുത്തൽ അനുഗ്രഹീതം! ഭരണത്തിന്റെ തലപ്പത്ത് സംഘികളെ നിയമിക്കൽ മതമൈത്രി!

ലീഗ് പ്രതിപക്ഷത്താകുമ്പോൾ അവയെല്ലാം നരകീയം, ഹറാം, മോദിക്ക് കീഴടങ്ങൽ, കാവിവൽക്കരണം!

ഇതിന്റെ ഗുട്ടൻസ്, പ്രിയപ്പെട്ട തങ്ങളെ, ഒന്നു പറഞ്ഞുതരണം!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+