മന്ത്രി ജലീല്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ത്തെന്ന് അധ്യാപിക, മാന്യതയാവാമെന്ന് മറുപടി!!
കോഴിക്കോട്: മന്ത്രി കെടി ജലീലും കോളേജ് അധ്യാപികയും തമ്മില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വാഗ്വാദം. ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കിയെന്ന മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അധ്യാപികയുടെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ജലീല്‍ തകര്‍ത്തു എന്നായിരുന്നു മറുപടി. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറായ ആതിര പ്രകാശ് ആണ് മന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നത്. ഇതിന് മന്ത്രി മറുപടിയുമായി എത്തിയതോടെ കാര്യങ്ങള്‍ വഷളായി.

സംസ്ഥാനത്തെ സര്‍വ്വകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും അന്തര്‍ദേശീയ നിലവാരത്തിലെത്തിക്കാന്‍ ലക്ഷ്യം വച്ചുള്ള ബജറ്റാണ് പിണറായി സര്‍ക്കാറിനു വേണ്ടി ഡോ: തോമസ് ഐസക് അവതരിപ്പിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതോടൊപ്പം മികവുറ്റതും ലോകോത്തരവുമാക്കുന്നതിന് സാധ്യമായതെല്ലാം ബജറ്റ് വിഭാവന ചെയ്യുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ നമ്മുടെ സര്‍വകലാശാലകള്‍ക്ക് ലോക റാങ്കിംഗുകളില്‍ മെച്ചപ്പെട്ട സ്ഥാനം കൈവരിക്കാന്‍ ഉതകുംവിധമുള്ള പദ്ധതികളാണ് ധനകാര്യ വകുപ്പ് മന്ത്രി 2021-22 ബജറ്റിലൂടെ മുന്നോട്ടു വയ്ക്കുന്നതെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
ഇതിനാണ് ആതിര മറുപടി നല്‍കിയത്. അധ്യാപകര്‍ 2006ലെ നിരക്കില്‍ ശമ്പളം വാങ്ങേണ്ടി വരുന്നത് മന്ത്രിയുടെ കെല്പ്പില്ലായ്മ കാരണമാണെന്ന് ആതിര വിമര്‍ശിച്ചു. പതിനാലു വര്‍ഷം മുമ്പത്തെ അതായത് 2006 റെഗുലേഷന് പ്രകാരമുള്ള ശമ്പളം വാങ്ങി ജോലി ചെയ്യുന്ന കോളേജ് അധ്യാപകര്‍ക്ക്് 2016 റെഗുലേഷന് പ്രകാരമുള്ള ശമ്പളം കൊടുത്തിട്ട് മതി ഈ മേനി പറച്ചില്. പിശകില്ലാതെ ഒരു ഉത്തരവ് ഇറക്കാന്‍ കെല്‍പ്പില്ലാത്ത ഒരു വകുപ്പും മന്ത്രിയും വന്നിരിക്കുന്നു. ഉന്നത വിഭ്യാഭ്യാസത്തെ നശിപ്പിച്ച് മതിയായില്ലേ എന്നായിരുന്നു ആതിരയുടെ കമന്റ്.
നേരത്തെ കോളേജ് അധ്യാപകരുടെ ശമ്പളനിരക്ക് സ്വീപ്പര്‍മാരേക്കാളും താഴ്ന്നതാണെന്ന് അധ്യാപക സംഘടനകള്‍ ആരോപിച്ചിരുന്നു. ഇതും കൂടി ചേര്‍ത്താണ് ആതിര വിഷയം ഉന്നയിച്ചത്. എന്നാല്‍ മന്ത്രി അധ്യാപികയെ പരിഹസിക്കുകയാണ് ചെയ്ത്ത. അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് കുറച്ച് കൂടെ മാന്യതയാകാം. കുട്ടികളെ പഠിപ്പിക്കുന്നതും ഇത്തരം ഭാഷയിലാണോ? വിതച്ചതല്ലേ കൊയ്യൂ എന്നും ജലീല്‍ പരിഹസിച്ചു. താന്‍ പറഞ്ഞതില്‍ വസ്തുതാവിരുദ്ധമായി എന്താണ് ഉള്ളതെന്ന് അധ്യാപിക തിരിച്ച് ചോദിച്ചു. ജലീല്‍ തന്റെ എതിരാളികള്‍ക്കെതിരെ നടത്തുന്ന വിമര്‍ശനത്തിന്റെ അത്രയും വരില്ല ഇതെന്ന് നിരവധി കമന്റുകളിലുണ്ട്.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications