Get Updates
Get notified of breaking news, exclusive insights, and must-see stories!

കെടി ജലീൽ സിപിഎം അംഗത്വം സ്വീകരിക്കാൻ ഒരുങ്ങുന്നു; ഇനി പ്രവർത്തനം പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട്?

തിരുവനന്തപുരം: ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഏറെക്കാലമായി സജീവ സാന്നിധ്യമായ മുൻ മന്ത്രിയും നിലവിലെ നിയമസഭാംഗവുമായ കെടി ജലീൽ ഔദ്യോഗികമായി സിപിഎം അംഗത്വമെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വർഷങ്ങളായി ഇടതുമുന്നണിയുമായി അടുത്ത ബന്ധം പുലർത്തുന്ന ജലീൽ, പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിലും നേതൃത്വനിരയിലും കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന.

മുസ്ലിം ലീഗിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച കെടി ജലീൽ പിന്നീട് ലീഗുമായി വഴിപിരിഞ്ഞ് സ്വതന്ത്ര രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയായിരുന്നു. തുടർന്ന് ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവർത്തിച്ച അദ്ദേഹം നിരവധി തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന്റെ പിന്തുണയോടെയാണ് മത്സരിച്ച് വിജയിച്ചത്. 2016-ലും 2021-ലും പിണറായി വിജയൻ മന്ത്രിസഭയിൽ മന്ത്രിയായി പ്രവർത്തിച്ച ജലീൽ, ഔദ്യോഗികമായി സിപിഎം അംഗമല്ലാതിരുന്നെങ്കിലും പാർട്ടിയുമായി അടുത്ത ബന്ധം തുടർന്നിരുന്നു.

kt jaleel

ഇതിനിടെ സിപിഎമ്മിന്റെ അംഗത്വം സ്വീകരിക്കുന്നതിലൂടെ ജലീലിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് കൂടുതൽ വ്യക്തത കൈവരുമെന്നാണ് വിലയിരുത്തൽ. പാർട്ടിയുടെ നയപരമായ ചർച്ചകളിലും സംഘടനാ പ്രവർത്തനങ്ങളിലും നേരിട്ട് പങ്കാളിയാകാൻ ഇത് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. പ്രത്യേകിച്ച് ന്യൂനപക്ഷ സമൂഹത്തിനിടയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ശക്തിപ്പെടുത്തുന്നതിൽ ജലീലിന്റെ സാന്നിധ്യം പാർട്ടിക്ക് ഗുണകരമാകുമെന്നും വിലയിരുത്തപ്പെടുന്നു.

സമീപകാലത്ത് സമൂഹമാധ്യമങ്ങളിലൂടെയും പൊതുപരിപാടികളിലൂടെയും ഇടതുപക്ഷ നിലപാടുകളെ ശക്തമായി പിന്തുണച്ച ജലീൽ, പിണറായി വിജയനോടും സിപിഎമ്മിനോടും തന്റെ രാഷ്ട്രീയ പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തോടൊപ്പമാണ് തന്റെ ഭാവി രാഷ്ട്രീയ പ്രവർത്തനമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും ഇടത് മുന്നണിക്ക് ഒപ്പം ഉറച്ച് നിൽക്കാനായിരുന്നു ജലീലിന്റെ തീരുമാനം.

അതേസമയം, ജലീലിന്റെ സിപിഎം പ്രവേശനത്തെക്കുറിച്ച് പാർട്ടി നേതൃത്വം ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. അംഗത്വ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഇത് യാഥാർഥ്യമായാൽ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായൊരു സംഭവവികാസമായി മാറും. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സിപിഎമ്മിനെതിരെ ഉയർന്ന കടുത്ത വിമർശനങ്ങൾക്ക് ഇടയിൽ.

ഇടതുമുന്നണിയുടെ പ്രധാന മുഖങ്ങളിലൊരാളായി മാറിയ കെടി ജലീൽ ഔദ്യോഗികമായി സിപിഎമ്മിന്റെ ഭാഗമാകുന്നത്, വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിലും മറ്റ് തന്ത്രങ്ങളിലും നിർണായക സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. മലപ്പുറത്ത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ തന്നെയാവും ജലീലിനെ നിയോഗിക്കുക.

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ കെടി ജലീൽ പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താവുകയായിരുന്നു. എന്നാൽ പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് കരുത്തനായ പികെ കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ചുകൊണ്ടായിരുന്നു ജലീലിന്റെ ഇടത് ബന്ധം തുടങ്ങുന്നത്. പിന്നീട് 2011ലും 21നും തവനൂരിൽ നിന്ന് ഇടത് പിന്തുണയോടെ സഭയിൽ എത്തിയിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+