കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട...!!! കുരുക്കുമുറുക്കിയവര്‍ക്ക് പരിഹാസവുമായി ജലീല്‍

Google Oneindia Malayalam News

കൊച്ചി: മന്ത്രി കെടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു എന്നതാണ് നവംബര്‍ 9 ലെ പ്രധാന വാര്‍ത്ത. ജലീലിന് കുരുക്ക് മുറുകുന്നു എന്ന മട്ടിലായിരുന്നു പല മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജലീല്‍ അറസ്റ്റിലായേക്കും എന്ന രീതിയിലും പ്രചാരണമുണ്ടായിരുന്നു.

'ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും വന്നിട്ട് വാപ്പ പള്ളി പോയിട്ടില്ല';കിടിലൻ മറുപടിയുമായി ജലീൽ'ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും വന്നിട്ട് വാപ്പ പള്ളി പോയിട്ടില്ല';കിടിലൻ മറുപടിയുമായി ജലീൽ

എന്നാല്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി ജലീല്‍ തിരികെയെത്തി. 'കുരുക്കുമുറുക്കിയവര്‍ക്ക്' പരിഹാസത്തില്‍ പൊതിഞ്ഞ മറുപടിയുമായി ജലീല്‍ ഫേസ്ബുക്കില്‍ എത്തുകയും ചെയ്തു. വിശദാംശങ്ങള്‍.

വെറുതേ സമയം കളയണ്ട

വെറുതേ സമയം കളയണ്ട

മറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട എന്നാണ് ഒരു സ്‌മൈലി സഹിതം കെടി ജലീല്‍ തന്റെ കുറിപ്പിന് തലക്കെട്ടിട്ടുള്ളത്. ഇതിന് മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എന്‍ഐഎയും ചോദ്യം ചെയ്തപ്പോഴെല്ലാം മാധ്യമ വാര്‍ത്തകള്‍ക്കെതിരെ ജലീല്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

എന്തുകൊണ്ട് പരസ്യമായി പോയി

എന്തുകൊണ്ട് പരസ്യമായി പോയി

മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. NIA യും ED യും മൊഴിയെടുക്കാൻ വിളിച്ചത് കോൺഫിഡൻഷ്യലായതിനാൽ കോൺഫിഡൻഷ്യലായാണ് പോയത്.

ആയിരം ഏജൻസികൾ അന്വേഷിച്ചാലും

ആയിരം ഏജൻസികൾ അന്വേഷിച്ചാലും

ഒരിക്കൽകൂടി ഞാൻ ആവർത്തിക്കുന്നു; ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും, സ്വർണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ, നാട്ടുകാരെ പറ്റിച്ച് ഷെയർ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിൻ്റെ പേരിലോ, പത്തുപൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ, എനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാൻ കഴിയില്ല.

സത്യമേവ ജയതേ...

സത്യമേവ ജയതേ...

സത്യമേവ ജയതേ. ഈ ഉറപ്പാണ്, എന്നെപ്പോലെ സാധാരണക്കാരനായ ഒരു പൊതുപ്രവർത്തകൻ്റെ എക്കാലത്തുമുള്ള ആത്മബലം.
എൻ്റെ കഴുത്തിൽ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ നിന്നുള്ള മനോധൈര്യമാണ്.

ചോദ്യം ചെയ്യലോ

ചോദ്യം ചെയ്യലോ

തന്നെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു എന്ന് കെടി ജലീൽ സമ്മതിക്കാറില്ല. വിവരങ്ങൾ ശേഖരിക്കാൻ വിളിച്ചുവരുത്തിയെന്നും വിവരശേഖരണം നടത്തിയെന്നും ആണ് അദ്ദേഹം വിശദീകരിക്കാറുള്ളത്. എന്നാൽ മാധ്യമങ്ങൾ ഇതിനെ എന്നും ചോദ്യം ചെയ്യൽ എന്ന് മാത്രമേ വിശേഷിപ്പിച്ചിട്ടുള്ളു. സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രമേ മാധ്യമങ്ങൾക്ക് ഇങ്ങനെ ഒരു നിലപാടുള്ളു എന്ന് ഇടതുപക്ഷം വിമർശനം ഉന്നയിക്കുന്നും ഉണ്ട്.

Recommended Video

cmsvideo
Journalist from Manorama who Caught KT Jaleel | Oneindia Malayalam
രഹസ്യമായി

രഹസ്യമായി

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എൻഐഎയും വിളിപ്പച്ചപ്പോൾ കെടി ജലീൽ അതീവ രഹസ്യമായിട്ടാണ് ഹാജരായത് എന്നായിരുന്നു മാധ്യമങ്ങളുടെ മറ്റൊരു വിമർശനം. എന്നാൽ ഇത്തവണ ഔദ്യോഗിക വാഹനത്തിലാണ് കെടി ജലീൽ കസ്റ്റംസ് ആസ്ഥാനത്ത് എത്തിയത്. എന്തുകൊണ്ടാണ് ഈ വ്യത്യാസം എന്ന് അദ്ദേഹം തന്നെ വിശദീകരിക്കുകയും ചെയ്തിരിക്കുകയാണ്.

English summary
KT Jaleel mocks media, after returning from Customs enquiry on Quran distribution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X