Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിഎം ശ്രീ റെഡി! വില കുറച്ച് വീര്യം കുറഞ്ഞ മദ്യവും റെഡി! ന്യൂനപക്ഷമേ ആഹ്ലാദിപ്പിൻ'; പരിഹസിച്ച് ജലീൽ

മലപ്പുറം: പിഎം ശ്രീ വിവാദത്തിലും ബജറ്റിലെ മദ്യവുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിലും ലീഗിനെയും ന്യൂനപക്ഷ വിഭാഗങ്ങളെയും പരിഹസിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീൽ രംഗത്ത്. യുഡിഎഫിനെയും മത നേതാക്കളെയും ഉൾപ്പെടെ കടുത്ത ഭാഷയിലാണ് കെടി ജലീൽ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വിമർശിച്ചത്. കഴിഞ്ഞ ദിവസത്തെ ബജറ്റിലെ മദ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഡിഎഫിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ജലീലിന്റെ പ്രതികരണം.

കർണാടകയിൽ നിന്ന് തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി ഒഴുകിയ കോടികൾക്കുള്ള പ്രത്യുപകാരമാണ് വീര്യം കുറഞ്ഞ മദ്യത്തിനുള്ള അനുമതി എന്നാണ് ജലീൽ വിമർശിച്ചത്. എന്നാണ് വീര്യം കുറഞ്ഞ മദ്യം മതത്തിൽ അനുവദനീയമായതെന്നും മുസ്ലീം ലീഗിന്റെ 22 എംഎൽഎമാരുണ്ടായിട്ടും ആരും എതിർപ്പുന്നയിച്ചില്ലെന്നും ജലീൽ ചൂണ്ടിക്കാട്ടി.

kt jaleel

കെടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്:

ഖാളിമാരെ! വീര്യം കുറഞ്ഞത് ഹലാലായോ? വീര്യം കുറഞ്ഞ മദ്യത്തിത്തിന് ടീം UDF നികുതി കുറച്ചിരിക്കുന്നു. ഇനി ഇഷ്‌ടം പോലെ വീര്യം കുറഞ്ഞ മദ്യം കഴിക്കാം. കർണ്ണാടകയിൽ നിന്ന് തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ഒഴുകിയ കോടികൾക്കുള്ള പ്രത്യുപകാരം!!!

യാ സയ്യിദരെ! അല്ലയോ ഖാളിമാരെ, എന്നാണ് വീര്യം കുറഞ്ഞ മദ്യം മതത്തിൽ ഹലാലായത്? (അനുവദനീയം). ഒരു മത സംഘടനക്കും ഒരു പരാതിയുമില്ല. ഒരു മതനേതാവും വെള്ളിയാഴ്‌ചയോ, ഞായറാഴ്‌ചയോ, ആരാധനാലയങ്ങളിൽ പ്രസംഗിച്ചതും കേട്ടില്ല.

അല്ലെങ്കിലും യുഡിഎഫിന് എന്തൊക്കെ സൗകര്യങ്ങളാണ്. അവരുടെ ദുഷ്ചൈതികൾക്കും അഴിമതികൾക്കും ചൂട്ടുപിടിക്കാനും കൂട്ടുനിൽക്കാനും മത നേതാക്കളും മതമേലദ്ധ്യക്ഷൻമാരും മൽസരിക്കുകയല്ലേ! മദ്യവർജന സമിതിക്കാരും ഇയ്യാച്ചേരിയും നല്ല "മയക്കത്തി"ലാണ്. ഒരു സർക്കാരിൻ്റെ ആദ്യ ബജറ്റിൽ തന്നെ ഇങ്ങിനെ ഒരു മഹാമനസ്‌കത കാണിച്ച യുഡിഎഫ് സർക്കാറിനെ അഭിനന്ദിച്ചുള്ള മതവിധികളാകും പള്ളിമേടകളിൽ നിന്നും കോഴിക്കോട്ടെ ഖാളീ ഭവനിൽ നിന്നും വൈകാതെ ഉയരുക!

ലീഗിൻ്റെ ചുണക്കുട്ടികൾ എവിടെ? 22 എണ്ണം ഉണ്ടായിട്ട് "നോ" പറയാൻ ഉപ്പീ സഹിബിന് കേരള നിയമസഭയിൽ ഒരു പിൻമുറക്കാരൻ പോലും ഉണ്ടായില്ലല്ലോ? കഷ്‌ടം! മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ 'തങ്കലിപികളാൽ' എഴുതപ്പെടും ഈ മൗനം!

പിഎംശ്രീ റെഡി! വില കുറച്ച് വീര്യം കുറഞ്ഞ മദ്യവും റെഡി! ഇതിൽപരം എന്തുവേണം സമുദായത്തിനും നാടിനും അഭിമാനിക്കാൻ! ന്യൂനപക്ഷമേ ആഹ്ലാദിപ്പിൻ!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+