Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ലീഗിന് ചുട്ട മറുപടിയുമായി കെടി ജലീല്‍; മുഹറം ചന്ത നിങ്ങള്‍ക്ക് ഹലാല്‍, സര്‍ക്കാരിന് ഹറാം!!

മലപ്പുറം: ഓണം-മുഹറം ചന്ത നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത ഭാഷയിലാണ് മുസ്ലിം ലീഗ് നേതൃത്വം പ്രതികരിച്ചത്. മുഹറം മുസ്ലിങ്ങള്‍ക്ക് ഒരുപാട് നൊമ്പരങ്ങളുടെ ഓര്‍മകളാണെന്നും ആഘോഷമല്ലെന്നുമായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രതികരണം. മുഹറം ഓണം പോലെ ആഘോഷമല്ലെന്നും അതുകൊണ്ട് മുഹറത്തിന്റെ പേരില്‍ ചന്ത നടത്തരുത് എന്നുമാണ് സലാം ആവശ്യപ്പെട്ടത്. ഇതിന് മറുപടിയുമായി മുന്‍ മന്ത്രി കെടി ജലീല്‍ രംഗത്തുവന്നിരിക്കുകയാണിപ്പോള്‍.

p

സര്‍ക്കാര്‍ മുഹറം ചന്ത നടത്തിയാല്‍ മുസ്ലിം ലീഗിനും അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും അത് മതനിഷിദ്ധം. ലീഗ് നടത്തിയാല്‍ അത് അനുവദനീയം. മുസ്ലിം ലീഗിന് കുഴലൂതുന്നവര്‍ ഇക്കാര്യത്തില്‍ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് വ്യക്തമാക്കിയ കെടി ജലീല്‍, മുസ്ലിം ലീഗ് നേതാക്കള്‍ മുഹറം ചന്തയുടെ ഭാഗമാകുന്ന ചിത്രവും തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു.

കഴിഞ്ഞ വര്‍ഷം കൊണ്ടോട്ടി സഹകരണ ബാങ്ക് മുഹറം ചന്ത നടത്തിയിരുന്നു. മുസ്ലിം ലീഗ് ഭരിക്കുന്നതാണ് കൊണ്ടോട്ടി സഹകരണ ബാങ്ക്. അന്നത്തെ ചന്ത ഉദ്ഘാടനം ചെയ്തത് മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി എംഎല്‍എയുമായ ടിവി ഇബ്രാഹീം ആണ്. അപ്പോള്‍ കുഴപ്പമില്ലേ എന്ന ചോദ്യമാണ് കെടി ജലീല്‍ ഉന്നയിക്കുന്നത്. മുഹറം മാസപ്പിറവി സംബന്ധിച്ചും മുഹറം പത്ത് സംബന്ധിച്ചും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പുറത്തിറക്കിയ പ്രസ്താവനയും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

കേരളത്തിലെ ഭൂരിപക്ഷം വരുന്ന സുന്നികള്‍ മുഹറം പത്ത് വിശേഷ ദിവസമായിട്ടാണ് കാണുന്നത്. പണ്ഡിതന്‍മാരുടെ പ്രസ്താവന അതാണ് വ്യക്തമാക്കുന്നത്. മുസ്ലിം ലീഗിന് വേണ്ടി കുഴലൂത്തു നടത്തുന്നവര്‍ അവരുടെ വേഷത്തോടെങ്കിലും നീതി കാണിക്കണമെന്നും കെടി ജലീല്‍ പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്....

കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

കേരള സര്‍ക്കാര്‍ ഓണം - മുഹറം ചന്ത നടത്തിയാല്‍ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനും അദ്ദേഹത്തിന്റെ താളത്തിന് തുള്ളുന്നവര്‍ക്കും അത് ഹറാം(മതനിഷിദ്ധം). എന്നാല്‍ സാക്ഷാല്‍ ലീഗ് ഭരിക്കുന്ന കൊണ്ടോട്ടി സഹകരണ ബാങ്ക് അത്തരമൊരു ചന്ത നടത്തുന്നതും അത് ശ്രീ ടി.വി ഇബ്രാഹിം എം.എല്‍.എ ഉല്‍ഘാടനം ചെയ്യുന്നതും അവര്‍ക്ക് ഹലാല്‍!(അനുവദനീയം). കേരളത്തിലെ മുസ്ലിങ്ങളില്‍ മഹാഭൂരിപക്ഷം വരുന്ന സുന്നികള്‍ മുഹറം 10 ഒരു വിശേഷാല്‍ ദിവസമായാണ് കാണുന്നത്. അത് വ്യക്തമാക്കുന്നതാണ് സുന്നി പണ്ഡിതന്‍മാരുടെ ഇതോടൊപ്പം കൊടുത്തിട്ടുള്ള വാര്‍ത്താ കുറിപ്പ്. സമുദായ പാര്‍ട്ടിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നവര്‍ കുറച്ചുകൂടി ജാഗ്രത കാണിച്ചാല്‍ നന്നാകും. ഏറ്റവും ചുരുങ്ങിയത് അവര്‍ അണിയുന്ന വേഷത്തോടെങ്കിലും നീതി കാണിച്ചിരുന്നെങ്കില്‍ എത്ര ഉപകാരമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+