സ്വപ്ന സുരേഷും പിസിയും കുടുങ്ങുമോ? ചോദ്യം ചെയ്യാൻ തയ്യാറെടുത്ത് അന്വേഷണ സംഘം
തിരുവനന്തപുരം : കെ ടി ജലീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്വപ്ന സുരേഷിനെയും പി സി ജോർജിനെയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്തേക്കും. ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ആരോപണങ്ങളിൽ സ്വപ്ന സുരേഷും പിസി ജോർജും ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യാൻ തയ്യാറെടുക്കുന്നത്. അതേസമയം, പരാതിക്കാരനായ കെ ടി ജലീലിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. കേസിന്റെ മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് മേധാവിയുമായി അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി തുടർ നടപടികൾ ചർച്ച ചെയ്യുമെന്നാണ് വിവരം.
ഗൂഢാലോചന കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും പി സി ജോർജിനെയും നേരിട്ട് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം നിശ്ചയിച്ചിരിക്കുന്നത്. വരുന്ന തിങ്കളാഴ്ചയോട് കൂടി തന്നെ തുടർ നടപടികൾ ആരംഭിക്കാനാണ് അന്വേഷണ സംഘത്തിന് തീരുമാനം.

ക്രൈംബ്രാഞ്ച് മേധാവിയുമായി എസ് പി എസ്.മധുസൂദനൻ കേസ് നടപടികൾ ചർച്ച ചെയ്യും. പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗവും ഉടൻ ചേരും. അതേസമയം, സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തൽ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീൽ എം എൽ എ രംഗത്ത് വന്നത് ജൂൺ 8 നായിരുന്നു. സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ട്.

ഇതിന് പിന്നിൽ ആരാണെന്നത് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇടതുപക്ഷമുന്നണി സർക്കാറിനെ അസ്ഥിരപ്പെടുത്താൻ യു ഡി എഫും ബി ജെ പിയും ഒരുമിച്ച് ശ്രമിക്കുകയാണെന്നും കെ ടി ജലീൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ജലീലിന്റെ പരാതിയിൽ ഇരുവർക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു. 153, 120 ബി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷും രണ്ടാംപ്രതി പി സി ജോർജുമാണ്. ശേഷം, കെ ടി ജലീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ് ഐ ആറും പുറത്തു വന്നിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച പുതിയ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് എഫ് ഐ ആറിലൂടെ വ്യക്തമാക്കുന്നു. മുൻ എം എൽ എ പി സി ജോർജും സ്വപ്ന സുരേഷും ചേർന്ന് ആസൂത്രിത കലാപം സൃഷ്ടിക്കാൻ വേണ്ടിയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് എഫ് ഐ ആറിൽ വ്യക്തമാക്കുന്നുണ്ട്. രണ്ടുമാസം മുമ്പാണ് ഇത് സംബന്ധിച്ച ഗൂഢാലോചന പി സിയുമായി സ്വപ്ന നടത്തിയത്. പ്രതിപക്ഷ പാർട്ടികളെ തെറ്റിദ്ധരിപ്പിച്ച് ആസൂത്രിത ശ്രമിച്ചു എന്നും എഫ് ഐ ആറിൽ പറയുന്നുണ്ട്.
സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം

എന്നാൽ, സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ വീണ്ടും പരിഹാസ വിമർശനവുമായി കെ ടി ജലീൽ ഇന്നലെ രംഗത്ത് വന്നിരുന്നു. ബിരിയാണിയോട് മുഖ്യമന്ത്രി പിണറായി വിജയന് അത്ര വലിയ താൽപര്യമില്ലെന്ന് പറഞ്ഞായിരുന്നു കെ ടി ജലീലിന്റെ പ്രതികരണം.

അദ്ദേഹം ഇതുവരെ ബിരിയാണി കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ബിരിയാണി കൊടുത്തയച്ച പാത്രത്തില്‍ മെറ്റലിന്റെ എന്തോ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കൊടുത്തയച്ചു എന്ന് പറയുന്നതിലും ഭേദം എന്റെ വീട്ടിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നതായിരുന്നു എന്ന് അദ്ദേഹം പരിഹസിച്ചു.












Click it and Unblock the Notifications