'എത്ര തള്ളിയകറ്റിയാലും ആട്ടിപ്പായിച്ചാലും ലീഗ് എങ്ങോട്ടും പോകില്ലെന്ന് കോൺഗ്രസിനറിയാം'; പരിഹസിച്ച് കെടി ജലീൽ

മലപ്പുറം: മുസ്ലീം ലീഗിനെതിരെ വിമർശനം കടുപ്പിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീൽ. കഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ച് നടന്ന ഇന്ത്യ സഖ്യത്തിന്റെ റാലിയുമായി ബന്ധപ്പെട്ട വിഷയവും ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് വിഷയത്തിലും ഉൾപ്പെടെ എടുത്തുപറഞ്ഞു കൊണ്ടാണ് കെടി ജലീലിന്റെ വിമർശനം. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു ജലീലിന്റെ പ്രതികരണം വന്നിരിക്കുന്നത്.

ഡൽഹിയിലെ ഇന്ത്യാ സഖ്യത്തിന്റെ പരിപാടിയിൽ ആറാളുകൾ തികച്ചില്ലാത്ത പ്രേമചന്ദ്രന്റെ പാർട്ടിക്കുവരെ നല്ല പ്രാതിനിധ്യമുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. എന്നിട്ടും രണ്ടു സംസ്ഥാനങ്ങളിൽ മന്ത്രിപദവും 5 എംപിമാരും 24 എംഎൽഎമാരുമുള്ള ലീഗിനെ പ്രസംഗിക്കാൻ പോലും വേദിയിലേക്ക് ക്ഷണിച്ചില്ലെന്നാണ് ജലീൽ പറയുന്നത്. ഇക്കാര്യത്തിൽ ലീഗ് നേതാക്കൾക്ക് തന്നെ പരാതിയുണ്ടെന്നും ജലീൽ പറയുന്നു.

kt jaleel

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ സിൻഡിക്കേറ്റിലും എംജി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സി-പാസിലും ലീഗിന് പ്രാതിനിധ്യമില്ലെന്ന് എംഎസ്എഫിന് പരാതിയുണ്ടെന്നും എന്നാൽ അതൊന്നും കോൺഗ്രസ് പരിഗണിക്കുന്നു പോലുമില്ലെന്നും കെടി ജലീൽ പറയുന്നു. എത്ര തള്ളിയകറ്റിയാലും ആട്ടിപ്പായിച്ചാലും ലീഗ് എങ്ങോട്ടും പോകില്ലെന്ന് കോൺഗ്രസിനറിയാമെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

ഒരുപടി കൂടി കടന്ന് പരിഹാസം കെടി ജലീൽ ശക്തമായി തന്നെ ആവർത്തിച്ചു. പെരുന്നാളിന് ഉച്ചയ്ക്ക് ബിരിയാണി കഴിക്കാൻ പ്രിയങ്കഗാന്ധിയോ മുഖ്യമന്ത്രിയോ പാണക്കാട്ടെത്തിയാൽ തീരുന്ന പ്രശ്‌നം മാത്രമേ ലീഗിന് ഉള്ളൂവെന്ന് കോൺഗ്രസിന് കൃത്യമായി അറിയാമെന്ന് പറഞ്ഞ ജലീൽ അതുകൊണ്ട് ലീഗിലെ ഛോട്ടാ നേതാക്കൾ അടങ്ങിയിരിക്കണമെന്നും ആവശ്യപ്പെട്ടു.

കെടി ജലീലിന്റെ വാക്കുകൾ

ലീഗിനെ ഇങ്ങനെ കൊച്ചാക്കരുത്! ഡൽഹിയിലെ ഇന്ത്യാ സഖ്യത്തിന്റെ പരിപാടിയിൽ ആറാളുകൾ തികച്ചില്ലാത്ത പ്രേമചന്ദ്രന്റെ പാർട്ടിക്കുവരെ നല്ല പ്രാതിനിധ്യമുണ്ട്. രണ്ടു സംസ്ഥാനങ്ങളിൽ മന്ത്രിപദവും 5 എംപിമാരും 24 എംഎൽഎമാരുമുള്ള ലീഗിനെ പ്രസംഗിക്കാൻ പോലും ക്ഷണിച്ചില്ലെന്ന് ലീഗ് നേതാക്കൾക്ക് പരാതി.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ സിൻഡിക്കേറ്റിലും എംജി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സി-പാസിലും ലീഗിന് പ്രാതിനിധ്യമില്ലെന്ന് എംഎസ്എഫിന് പരാതി. എത്ര തള്ളിയകറ്റിയാലും ആട്ടിപ്പായിച്ചാലും ലീഗ് എങ്ങോട്ടും പോകില്ലെന്ന് കോൺഗ്രസിനറിയാം. പെരുന്നാളിന് ഉച്ചക്ക് ബിരിയാണി കഴിക്കാൻ പ്രിയങ്കഗാന്ധിയോ മുഖ്യമന്ത്രിയോ പാണക്കാട്ടെത്തിയാൽ തീരുന്ന "നൊമ്പരമേ" ലീഗിന് ഉണ്ടാകൂ എന്ന് ആരെക്കാളുമധികം കോൺഗ്രസിനറിയാം.

അതുകൊണ്ട് ലീഗിന്റെ ഛോട്ടാ നേതാക്കൾ അടങ്ങണം. വലിയ ആത്മാർത്ഥത കാണിച്ചാൽ, പച്ചക്കൊടി പാക്കിസ്ഥാനിൽ കൊണ്ടുപോയി കെട്ടാൻ പറഞ്ഞ കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്‌ത വെമ്പായം നസീറിനെ ലീഗിൽ നിന്ന് പുറത്താക്കിയതു പോലെ കുട്ടിനേതാക്കളും ലീഗിൽ നിന്ന് പുറന്തള്ളപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma