Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു ജന്തർ മന്തർ കൊണ്ട് തീരുന്നതല്ല യുവതയുടെ പ്രശ്‌നങ്ങൾ, ഇന്ത്യയിൽ നടക്കുന്നത് കാവിവത്ക്കരണം'; കെടി ജലീൽ

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതികരിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ ഡോ. കെടി ജലീൽ. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ നടക്കുന്നത് കാവിവത്ക്കരണമാണെന്നും ജുഡീഷ്യറിയിലേക്കും ഇത് നീണ്ടുവെന്നും ജലീൽ ചൂണ്ടിക്കാട്ടി. വൈകാതെ സംസ്ഥാന പിഎസ്‌സി പരീക്ഷകളുടെ നടത്തിപ്പും കേന്ദ്ര പരിക്ഷാ നടത്തിപ്പ് ഏജൻസിയുടെ കീഴിൽ കൊണ്ടുവരില്ലെന്ന് ആര് കണ്ടുവെന്നും കെടി ജലീൽ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ചോദിച്ചു.

വഖഫ് നിയമത്തിൽ വിഡിയും മോദിയും ഒരേ പാതയിലെന്ന് ജലീൽ; 'ഷംസുദ്ദീൻ മുണ്ടുടുത്ത അമിത് ഷാ'
വഖഫ് നിയമത്തിൽ വിഡിയും മോദിയും ഒരേ പാതയിലെന്ന് ജലീൽ; 'ഷംസുദ്ദീൻ മുണ്ടുടുത്ത അമിത് ഷാ'

ഭരണകർത്താക്കളും സർക്കാരുകളും തെറ്റ് ചെയ്യുമ്പോൾ സാധാരണ പൗരന് ആശ്രയിക്കാവുന്ന അവസാന അഭയകേന്ദ്രമാണ് കോടതികളെന്നും 12 വർഷത്തിനിടെ അവയുടെ കാവിവത്ക്കരണവും പൂർത്തിയായോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ജന്തർ മന്തർ കൊണ്ട് തീരുന്നതല്ല യുവതയുടെ പ്രശ്‌നങ്ങളെന്നും ഇനിയും ഇത്തരം സമരങ്ങൾ ഉണ്ടാവേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

kt jaleel

ഡോ. കെടി ജലീലിന്റെ വാക്കുകൾ

എല്ലാം കേന്ദ്രീകൃതമാക്കുന്നതിന്റെ ലക്ഷ്യം എന്ത്?

ഇന്ത്യയുടെ സർവമേഖലകളിലും ആർ.എസ്.എസുകാരെ കുത്തിനിറക്കാൻ നമ്മുടെ പ്രവേശന പരീക്ഷാ സംവിധാനങ്ങളെ ദുരുപയോഗിക്കാനാണോ സംസ്ഥാന നിയന്ത്രണത്തിൽ ഉണ്ടായിരുന്ന പ്രവേശന പരീക്ഷാ സംവിധാനങ്ങളെ എല്ലാം കൂട്ടിയോജിപ്പിച്ച് കേന്ദ്രസർക്കാരിനു കീഴിലെ ദേശീയ പരീക്ഷാ വിഭാഗത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്നത്? ഇടക്കിടെ ഉണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ച അതിലേക്കല്ലേ വിരൽ ചൂണ്ടുന്നത്? വൈകാതെ സംസ്ഥാന PSC പരീക്ഷകളുടെ നടത്തിപ്പും കേന്ദ്ര പരിക്ഷാ നടത്തിപ്പ് ഏജൻസിയുടെ കീഴിൽ കൊണ്ടുവരില്ലെന്ന് ആര് കണ്ടു? സിവിൽ സർവീസ്, UPSC തുടങ്ങിയ കേന്ദ്ര സർക്കാരിനു കീഴിലെ എല്ലാ പരീക്ഷാ നടത്തിപ്പുകളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടേണ്ട അവസ്ഥയിലേക്കല്ലേ കാര്യങ്ങൾ പോകുന്നത്?

ഇന്ത്യൻ ജുഡീഷ്യറി അമിത്ഷായുടെ നേതൃത്വത്തിൽ കാവിവൽക്കരിക്കപ്പെട്ടു കഴിഞ്ഞോ? ഭരണകർത്താക്കളും സർക്കാരുകളും തെറ്റ് ചെയ്യുമ്പോൾ സാധാരണ പൗരന് ആശ്രയിക്കാവുന്ന അവസാന അഭയകേന്ദ്രമാണ് കോടതികൾ. കഴിഞ്ഞ 12 വർഷത്തെ BJP ഭരണത്തിനു കീഴിൽ ജുഡീഷ്യറിയുടെ ഹിന്ദുത്വവൽക്കരണം പൂർത്തിയായിക്കഴിഞ്ഞോ? സർക്കാറിനെതിരായി പോകുന്ന ഒരു കേസിലും 100% ന്യായം മറുപക്ഷത്താണെങ്കിലും സർക്കാറിന് അനുകൂലവിധികളാണ് വരുന്നതെന്ന സംശയം ഇതിലേക്കല്ലേ വിരൽ ചൂണ്ടുന്നത്?

BJP സർക്കാരുകൾക്കെതിരെ സമരം ചെയ്‌തതിന്റെ പേരിൽ ജയിലിൽ അടക്കപ്പെട്ടവരുടെ ജാമ്യാപേക്ഷകൾ കോടതികൾക്ക് മുന്നിൽ വരുമ്പോൾ മാസങ്ങളും വർഷങ്ങളും കഴിഞ്ഞാലും ജാമ്യം കിട്ടാത്ത അവസ്ഥ എന്തുകൊണ്ടാണ് നിരന്തരം സംഭവിക്കുന്നത്? ഏറ്റവും അവസാനം നടന്ന ജന്തർ മന്തർ സമരത്തിൽ പങ്കെടുത്ത് അറസ്‌റ്റ് ചെയ്യപ്പെട്ടവരുടെ ജാമ്യാപേക്ഷകൾ കോടതി മുമ്പാകെ വരുമ്പോൾ എന്താകും അവയുടെ ഗതി?

ഇന്ത്യൻ സേനയും അർ.എസ്.എസ് വൽക്കരണ പാതയിലാണോ? പട്ടാളത്തിലെ താൽക്കാലിക നിയമന പ്രഹസനം സർക്കാർ ചെലവിൽ ആർ.എസ്.എസുകാർക്ക് കായിക പരിശീലനം നൽകാനുള്ള ഗൂഢാലോചനയുടെ സൃഷ്‌ടിയാണോ? കഴിഞ്ഞ 12 വർഷത്തിനിടയിൽ കേന്ദ്ര സേനകളിലും ഡൽഹി പോലീസിലും നടന്ന നിയമനങ്ങളിൽ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിദ്ധ്യം ഉറപ്പാക്കാനായിട്ടുണ്ടോ?

അടിമുടി ഇന്ത്യയെ ഹിന്ദുത്വവൽക്കരിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി സർവ ഉദ്യോഗ സംവിധാനങ്ങളും കാവിവൽക്കരിക്കാൻ സർക്കാർ തന്നെ ഒത്താശകൾ ചെയ്യുന്നുവെന്ന സംശയം ശക്തിപ്പെടുമ്പോൾ പുതു തലമുറ എങ്ങനെയാണ് വിശ്രമിക്കുക?

'ലാത്തി ചാർജ് ന്യായീകരിക്കാനാകില്ല, പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നത്'
'ലാത്തി ചാർജ് ന്യായീകരിക്കാനാകില്ല, പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നത്'

ഒരു ജന്തർ മന്തർ കൊണ്ട് തീരുന്നതല്ല യുവതയുടെ പ്രശ്‌നങ്ങൾ! ഇനിയും ജന്തർ മന്തർ സമരങ്ങളും അവക്ക് അനുഭാവം പ്രകടിപ്പിക്കുന്ന രാജ്യവ്യാപക ഐക്യദാർഢ്യ പ്രക്ഷോഭങ്ങളും ഉയർന്നു വരേണ്ടതല്ലെ? അത്രമാത്രം അന്യായവും അനീതിയും താന്തോന്നിത്തവുമല്ലേ മോദീ ഭരണത്തിൻ കീഴിൽ നടക്കുന്നത്?
ഹേ യുവതികളെ, യുവാക്കളെ

Unite We Stand, Devide We Fall

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+