'കെഎം ഷാജി നടത്തിയ പ്രസംഗം ഉണ്ട ചോറിന് നന്ദി കാണിക്കാത്തവന്റെ ജൽപ്പനങ്ങൾ'; കെടി ജലീൽ
മലപ്പുറം: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയ്ക്ക് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുൻമന്ത്രി കെ ടി ജലീൽ. ലീഗിനും കെഎംസിസിക്കും യൂസുഫലിയോളം സംഭാവന നൽകിയ വ്യക്തി വേറെ ഉണ്ടാവില്ലെന്ന് ജലീൽ പറഞ്ഞു. ലീഗ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ സിംഹ ഭാഗവും പ്രവാസികളുടെ അദ്ധ്വാന ഫലമാണ്. ഉണ്ട ചോറിന് നന്ദി കാണിക്കാത്തവന്റെ ജൽപ്പനങ്ങളായേ കാണാനാകൂയെന്ന് കെ ടി ജലീൽ കുറ്റപ്പെടുത്തി.
എം എ യൂസഫലിക്ക് എതിരെ കെ എം ഷാജി ഉന്നയിച്ച വിമർശനങ്ങളിൽ ആയിരുന്നു ജലീലിന്റെ പ്രതികരണം. ലീഗ് കേരളത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ വലിയൊരു ശതമാനം യൂസുഫലി സാഹിബിന്റെതാണ്. അക്കാര്യം സാദിഖലി തങ്ങൾക്കും കുഞ്ഞാലിക്കുട്ടി സാഹിബിനും വഹാബ് സാഹിബിനും ലീഗിന്റെ ഫണ്ടിംഗ് സോഴ്‌സ് അറിയുന്ന ഷാജി ഉൾപ്പടെയുള്ള നേതാക്കൾക്കൊക്കെയും അറിയാമെന്നും ജലീൽ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ഷാജിയെ തള്ളിപ്പറഞ്ഞ് ലീഗും അധികം വൈകാതെ തടിയൂരുന്നത് കാണാമെന്നും കെ ടി ജലീൽ പറഞ്ഞു. കെ ടി ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ച വാക്കുകൾ; -
ലോക കേരള സഭയും ഷാജിയും പിന്നെ വിനു വി ജോണും
ലോക കേരള സഭ ബഹിഷ്‌കരിച്ച ചിലരുടെ നയത്തെ പ്രമുഖ പ്രവാസി വ്യവസായി ശ്രീ എം.എ യൂസുഫലി സാഹിബ് പരോക്ഷമായി ഇന്നലെ വിമർശിച്ചിരുന്നു. അതിന്റെ പേരിൽ അദ്ദേഹത്തെ പേരുപറയാതെ രൂക്ഷമായി എതിർത്ത് മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി നടത്തിയ പ്രസംഗം ഉണ്ട ചോറിന് നന്ദി കാണിക്കാത്തവന്റെ ജൽപ്പനങ്ങളായേ കാണാനാകൂ.
മുസ്ലിംലീഗിനും ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിക്കും യൂസുഫലിയോളം സംഭാവന നൽകിയ വ്യക്തി വേറെ ഉണ്ടാവില്ല. ലീഗ് കേരളത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ സിംഹ ഭാഗവും പ്രവാസികളുടെ അദ്ധ്വാന ഫലമാണ്. അതിൽ വലിയൊരു ശതമാനം യൂസുഫലി സാഹിബിന്റെതാണ്.
അക്കാര്യം സാദിഖലി തങ്ങൾക്കും കുഞ്ഞാലിക്കുട്ടി സാഹിബിനും വഹാബ് സാഹിബിനും ലീഗിന്റെ ഫണ്ടിംഗ് സോഴ്‌സ് അറിയുന്ന ഷാജി ഉൾപ്പടെയുള്ള നേതാക്കൾക്കൊക്കെയും അറിയാം. താനകപ്പെട്ട ഊരാക്കുടുക്കിൽ നിന്ന് രക്ഷപ്പെടാൻ പിണറായിയെ തെറി പറഞ്ഞും എം.എ യൂസുഫലിയെ ശകാരിച്ചും പാവം അണികളുടെ കയ്യടി വാങ്ങാമെന്നാണ് എന്റെ പഴയ സുഹൃത്ത് ധരിച്ചു വശായിരിക്കുന്നത്.
ലീഗിൽ നഷ്ടപ്പെടുന്ന പ്രതിച്ഛായ വീണ്ടെടുക്കാൻ ഷാജി ചെയ്ത കടുംകൈ ലീഗിനെ പ്രതിസന്ധികളുടെ നീർച്ചുഴിയിലേക്ക് വലിച്ചെറ്റയുമെന്നുറപ്പാണ്. ഞാനീ പറഞ്ഞത് സത്യമല്ലെങ്കിൽ ലീഗ് നേതാക്കൾ ഷാജിയെ അനുകൂലിച്ച് രംഗത്ത് വരട്ടെ. കെ.എം.സി.സി ലോക കേരള സഭാ വേദിയിൽ വെച്ചു തന്നെ യൂസുഫലി സാഹിബിനോട് ക്ഷമ ചോദിച്ചത് നാം കേട്ടു. ഷാജിയെ തള്ളിപ്പറഞ്ഞ് ലീഗും അധികം വൈകാതെ തടിയൂരുന്നത് നമുക്ക് കാണാം.
ഏഷ്യാനെറ്റിലെ അവതാരകനെന്ന കോട്ട് അഴിച്ചാൽ വട്ടപ്പൂജ്യമാകുന്ന വിനു വി ജോൺ ലോക കേരള സഭ നടത്താൻ ഉപയോഗിച്ച പണം മന്ത്രിമാരുടെയും നേതാക്കളുടെയും കുടുംബ സ്വത്തല്ലെന്ന് ഗീർവാണമടിച്ചത് കണ്ടു. ഏഷ്യാനെറ്റ് എന്ന ചാനലിലെ കേവലം അവതാരകൻ മാത്രമായ വിനു വി ജോണിന് ലഭിക്കുന്ന ശമ്പളം ചാനൽ മുതലാളിമാരുടെ തറവാട്ടു സ്വത്തിൽ നിന്നല്ല എടുത്തു തരുന്നത്.
ഇതാണ് കിടിലൻ ചിത്രങ്ങൾ; ക്യൂട്ട് ലുക്കിൽ പൂർണ്ണിമ ഇന്ദ്രജിത്ത്; വൈറലായ ചിത്രങ്ങൾ ഇവയാണ്
തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ഇമേജായി ചേർത്തിട്ടുള്ള എം.എ യൂസുഫലി ഉൾപ്പടെയുള്ള പ്രവാസികളും അല്ലാത്തവരുമായ വ്യവസായികൾ നൽകുന്ന പരസ്യത്തുകയിൽ നിന്നാണ്. ആ ഓർമ അൽപ്പൻമാരുടെ തലതൊട്ടപ്പനായ വിനു വി ജോണിന് ഉണ്ടായാൽ നന്നു. ഏഷ്യാനെറ്റ് മാനേജ്‌മെന്റ് രഹസ്യമായി ചെന്ന് യൂസുഫലിയുടെ കാല് പിടിക്കുന്ന കാഴ്ചക്കും വൈകാതെ നാം സാക്ഷികളാകും'...
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications