സിപിഎമ്മിനെ വെല്ലുവിളിച്ച് കുമ്മനം; സിപിഎം സ്വത്ത് വെളിപ്പെടുത്താന്‍ തയ്യാറാണോ?
കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി
പത്തനംതിട്ട: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖര്‍. പാര്‍ട്ടി സ്വത്ത് വെളിപ്പെടുത്താന്‍ തയ്യാറുണ്ടോ എന്ന കുമ്മനം വെല്ലുവിളിച്ചു. കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പണ്ട് മുതലാളിമാര്‍ക്കെതിരെ പട നയിക്കുമ്പോള്‍ അണികള്‍ക്ക് ഒരു സ്വപ്‌നമുണ്ടായിരുന്നു. ഇന്ന് കള്ളപ്പണക്കാര്‍ക്ക് വേണ്ടി വാദിക്കുന്ന പാര്‍ട്ടി, പാവപ്പെട്ട ദളിതരെയും തൊഴിലാളികളെയും തിരഞ്ഞു പിടിച്ച് കൊന്നൊടുക്കകയാണെന്നും കുമ്മനം കൂട്ടി ചേര്‍ത്തു. കെടി ജയകൃഷ്ണന്‍ ബലിദാന ദിനത്തോടനുബന്ധിച്ച് യുവമോര്‍ച്ച ജില്ല കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.

വാദിക്കുന്നു
പണ്ട്, ജന്മിമാര്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി വാരിക്കുന്തവുമായി തോക്കുകള്‍ക്കു മുന്‍പില്‍ ചാവേറുകളാകാന്‍ അണികളെ അയച്ച പാര്‍ട്ടി ഇന്ന് കള്ളപ്പണക്കാര്‍ക്കും കള്ളനോട്ടടിക്കാര്‍ക്കും വേണ്ടിയാണ് വാദിക്കുന്നതെന്ന് കുമ്മനം പറഞ്ഞു.

സഹകരണ മേഖല
കള്ളപ്പണക്കാരെ പിടികൂടുമ്പോള്‍ അതില്‍ അവിഹിതമായി സ്വത്തു സമ്പാദിച്ച കമ്യൂണിസ്റ്റ് നേതാക്കളും കാണുമെന്നും സഹകരണ മേഖലയില്‍ അനാവശ്യ സ്തംഭനമുണ്ടാക്കിയത് സിപിഎം ആണെന്നും കുമ്മനം പറഞ്ഞു.

സാമ്പത്തിക പരിഷ്‌കരണം
സാമ്പത്തിക പരിഷ്‌കരണം നടപ്പാക്കണമെന്നു പറയുന്നവരും കള്ളപ്പണക്കാര്‍ക്കു വേണ്ടി വാദിക്കുന്നവരും എന്നിങ്ങനെ രണ്ട് മുന്നണികള്‍ മാത്രമേ കേരളത്തിലുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍
കേരളത്തിലെ രണ്ട് മുന്നണികളായ എല്‍ഡിഎഫും യുഡിഎഫും പിരിച്ചുവിട്ട് ഒറ്റമുന്നണിയായി പ്രവര്‍ത്തിട്ടു കൂടെയെന്നും കുമ്മനം രാജശേഖരന്‍ ചോദിച്ചു.












Click it and Unblock the Notifications