നാമജപവും പൂജകളും പാടില്ലെന്നും പറഞ്ഞേക്കാം; സിപിഎം വിവാദങ്ങളുണ്ടാക്കുന്നതിന് പിന്നില്‍ ?
തിരുവനന്തപുരം: നിലവിളക്കു കൊളുത്താന്‍ പാടില്ല, പ്രാര്‍ഥന പാടില്ല എന്നൊക്കെ പറഞ്ഞ സിപിഎം ഇനി, നാമജപം പാടില്ല, പൂജകള്‍ പാടില്ല എന്നൊക്കെ പറഞ്ഞേക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അനാവശ്യ വിവാദങ്ങളുണ്ടാക്കി ഭരണ വീഴ്ചകള്‍ മറച്ചു വെക്കാന്‍ സി പിഎം വിഫല ശ്രമം നടത്തുകയാണെന്ന് കുമ്മനം കുറ്റപ്പെടുത്തി.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പാഠ പുസ്തകങ്ങള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികളെ തെരുവിലറക്കിയ സി പിഎം ഭരണത്തിലെത്തിയിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും പാഠപുസ്തകം പൂര്‍ണമായി നല്കാന് കഴിഞ്ഞിട്ടില്ല.വിലക്കയറ്റം തടയുമെന്ന പ്രഖ്യാപനം പാലിക്കാനായില്ല. ഇത് മറച്ച് വയ്ക്കാന്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കുമ്മനം ആരോപിച്ചു.

ശബരിമലയില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുകയാണ്. എല്ലാം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതു സാംസ്കാരിക ഫാഷിസമാണ്. ഏതു ക്ഷേത്ര ഭാരവാഹികളാണ് ആര്‍എസ്എസ് ശാഖകള്‍ക്കെതിരെ പരാതി പറഞ്ഞതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന് പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകൃഷ്ണ ജയന്തി ക്ഷേത്രത്തില്‍ മാത്രം നടത്തിയാല്‍ മതിയെന്നാണ് സിപിഎം സെക്രട്ടറിയുടെ തിട്ടൂരം. എങ്കില്‍ പിന്നെ എന്തിനായിരുന്നു സിപിഎം ഘോഷയാത്രകള്‍ സംഘടിപ്പിച്ചതെന്ന് വ്യക്തമാക്കണം. ദശാബ്ദങ്ങളായി ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ചുള്ള ശോഭായാത്രകള്‍ വന്‍ ജനപിന്തുണ ആര്‍ജ്ജിച്ചു വരുന്നുണ്ട്. ഇതില്‍ അസൂയ പൂണ്ടാണ് സിപിഎമ്മും ഈ ആഘോഷത്തിന് തയ്യാറായത്.
എന്നാല്‍ സിപിഎമ്മിന്റെ ശ്രീകൃഷ്ണ ജയന്തി വേഷം കെട്ടല്‍ ജനങ്ങള്‍ തിരസ്ക്കരിക്കുകയായിരുന്നു. അതിന്റെ ജാള്യത മറയ്ക്കാനാണ് ശ്രീകൃഷ്ണ ജയന്തി നാലുചുവരുകള്ക്കുള്ളില്മതിയെന്ന ആജ്ഞ. ശ്രീകൃഷ്ണനേയും ശ്രീരാമനേയും അവതാര പുരുഷന്മാരായി കണ്ട് ആരാധിച്ചുപോരുന്നവരാണ് ആഘോഷം എങ്ങനെ വേണമെന്ന് നിശ്ചയിക്കേണ്ടത്.
നബിദിനത്തിലും ക്രിസ്തുമസ്സിനും പെസഹാ വ്യാഴത്തിനുമൊക്കെ ഘോഷയാത്രകള്‍ പതിവാണ്.അവയ്ക്ക് ബദലായി ഘോഷയാത്രകള്‍ നടത്താനും അതൊക്കെ പള്ളികളില്‍ മതിയെന്നും പറയാനുള്ള ധൈര്യം സിപിഎമ്മിനുണ്ടോ. നിലവിളക്കിനെതിരെയാണ് മന്ത്രി സുധാകരന് ആക്രോശിച്ചത്.
Read Also: സിപിഎമ്മിന് ഹിന്ദു വിരോധം? ആറുകോടി ഭക്തരുടെ മനോബലം അളക്കരുതെന്ന് മുന്നറിയിപ്പ്...
നിലവിളക്ക് സംസ്ക്കാരത്തിന്റെ ഭാഗമാണ്. ഓണത്തിന് സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളം ഒരുക്കേണ്ട മുഖ്യമന്ത്രിയുടെ ആഹ്വാനമാണ് നിലവിളക്കുവേണ്ടന്ന മന്ത്രി സുധാകരന്റെ പ്രസ്ഥാവനയ്ക്ക് ധൈര്യം നല്‍കിയത്. ഹിന്ദു വിരുദ്ധനിലപാട് ആവര്‍ത്തിക്കുന്നതാണ് മതേതരത്വമെന്ന് സിപിഎം കരുതുന്നുവെങ്കില്‍ ഖേദിക്കേണ്ടി വരുമെന്നും കുമ്മനം പറഞ്ഞു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം












Click it and Unblock the Notifications