കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്കാം... പൂക്കളമിടാന്‍ പാടില്ലേ? കുമ്മനം പിണറായിയോട്... സുരേന്ദ്രന്റെ വഴിയില്‍ തന്നെ!!!

Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഓണാഘോഷം വേണ്ട എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്. ജീവനക്കാരും മറ്റൊരു വിഭാഗവും ഒഴികെ ബാക്കിയെല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്.

എന്നാല്‍ പിണറായി പറഞ്ഞതിനെ കേരളത്തിലെ ബിജെപി നേതാക്കള്‍ ഒരു തരത്തിലും അംഗീകരിക്കുന്നില്ല. പിണറായിക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രനാണ് ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. അതിനെ ട്രോളുകള്‍ കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയ നേരിട്ടത്.

Kummanam Rajasekharan

ഇപ്പോഴിതാ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും രംഗത്തിറങ്ങിയിരിക്കുകയാണ്. അതും ഫേസ്ബുക്കില്‍ തന്നെ. 24 മണിക്കൂര്‍ സമരത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയാണ് പൂക്കളം ഇടാന്‍ ഒരു മണിക്കൂര്‍ ചെലവഴിക്കാന്‍ അനുവദിക്കാത്തത് എന്നാണ് കുമ്മനം പറയുന്നത്.

മുഖ്യമന്ത്രിയുടെ ആവലാതി അത്രയ്ക്ക് നിഷ്‌കളങ്കമല്ലെന്നാണ് കുമ്മനം പറയുന്നത്. സാധാരണക്കാര്‍ക്ക് കിട്ടേണ്ട സേവനങ്ങള്‍ വൈകുന്നതാണ് കാരണം എങ്കില്‍ 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്യുന്നതിന്റെ അര്‍ത്ഥമെന്താണെന്നും കുമ്മനം ചോദിക്കുന്നു.

ജോലി സമയത്ത് സമരം ചെയ്യുന്ന, ജോലി സമയത്ത് പാര്‍ട്ടി ഫണ്ട് പിരിക്കുന്ന, ജോലി സമയത്ത് യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്ന, തോന്നുന്ന സമയത്ത് വന്ന് തോന്നുമ്പോള്‍ പോകുന്ന ദുഷ് പ്രഭുക്കന്‍മാരെ നിയന്ത്രിക്കാന്‍ പിണറായി വിജയന് ആര്‍ജ്ജവമുണ്ടോ എന്നും കുമ്മനം രാജശേഖരന്‍ ചോദിക്കുന്നുണ്ട്.

ഓണാഘോഷം നടത്തേണ്ട എന്നല്ല പിണറായി വിജയന്‍ പറഞ്ഞത്. അത് ഓഫീസ് സമയത്ത് നടത്തേണ്ടെന്നാണ്. ഒരു ആഘോഷത്തിന് ഓഫീസ് സമയം ചെലവാക്കുന്നതും അവകാശത്തിന് വേണ്ടി സമരം നടത്തുന്നതും തമ്മില്‍ ചേര്‍ത്തുവയ്ക്കാവുന്നതും അല്ല. കെ സുരേന്ദ്രനെ പോലെ കുമ്മനം രാജശേഖരനേയും കാത്തിരിയ്കുന്നത് ട്രോളുകളുടെ പൊങ്കാലയാണോ?

English summary
Kummanam Rajasekharan questions Pinarayi Vijayan's stand on National Strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X