സ്തുതി വിശ്വാസത്തെ ഹനിക്കുന്ന ഗാനമല്ല, അമ്മ ഉടച്ചു വാര്‍ക്കണം: കുഞ്ചാക്കോ ബോബന്‍
കൊച്ചി: താരസംഘടനയായ അമ്മ ഉടച്ചുവാര്‍ക്കണമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. സ്ത്രീത്വത്തിന്റെ മാന്യതയും അഭിമാനവും കാത്തുസൂക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അമ്മയ്ക്ക് അകത്തും പുറത്തും ഉണ്ടാവണമെന്ന് മുന്‍ എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നു.
അതേസമയം അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ ഇപ്പോള്‍ ആലോചനയില്ലെന്നും കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചു. പുതിയ രൂപത്തിലും ഭാവത്തിലും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന തരത്തില്‍ അമ്മ തിരിച്ചുവരണമെന്നും കുഞ്ചാക്കോ ബോബന്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ആരോപണം നേരിടുന്നവര്‍ മാറി നില്‍ക്കുന്നത് സ്വാഗതാര്‍ഹമാണ്. അത്തരം കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിന് ഉത്തരം പറയേണ്ടതുണ്ട്. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ അതിനെ പോരാടണം. നമ്മള്‍ പറയുന്നത് സത്യമെന്ന് തെളിയിക്കണം. അതിനുള്ള സമയം കൊടുക്കണം. ഇപ്പോള്‍ ആര്‍ക്കെതിരെയും എന്തും പറയാമെന്നായിട്ടുണ്ട്. അതാണ് സത്യമെന്ന നിലയില്‍ മാധ്യമങ്ങളും ഒരു പരിധി വരെ അതിനെ ഉയര്‍ത്തി കാണിക്കുന്നു. ഒരുപക്ഷേ ടിആര്‍പിക്ക് വേണ്ടിയിട്ടായിരിക്കും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. ആരോപണങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്നും കുഞ്ചാക്കോ ബോബന്‍ അഭിപ്രായപ്പെട്ടു.
അമ്മ എന്ന പേരിലാണ് സംഘടന അറിയപ്പെടുന്നത്. സ്ത്രീത്വത്തിന്റെ മാന്യതയും അഭിമമാനവും കാത്തുസൂക്ഷിക്കുന്ന പ്രവര്‍ത്തനമാണ് അവര്‍ നടത്തേണ്ടത്. ഇതുവ െഅങ്ങനെയാണ് ഉണ്ടായിട്ടുള്ളതെന്ന് ഒരു പരിധി വരെ വിശ്വസിക്കുന്നുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. നടന്‍മാര്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ സത്യാവസ്ഥ അറിയേണ്ടതുണ്ട്.
ആരോപണം സത്യമാണെങ്കില്‍ കര്‍ശനമായ നടപടിയെടുക്കണം. പലതരത്തില്‍ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതൊന്നും യാഥാര്‍ത്ഥ്യം ആവണമെന്നില്ല. യഥാര്‍ത്ഥ ആരോപണങ്ങള്‍ പരിഗണിക്കപ്പെടുക തന്നെ വേണമെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.
ഇപ്പോള്‍ എല്ലാം കലങ്ങിയിരിക്കുകയാണ്. അതില്‍ സത്യം ഏത് യാഥാര്‍ത്ഥ്യം ഏതെന്നറിയില്ല. അതിന് കുറച്ച് സമയം കൊടുക്കണം. അപ്പോള്‍ അറിയാം ആരൊക്കെയാണെന്ന് കുറ്റക്കാരെന്നും അല്ലാത്തവരെന്നും താരം പറഞ്ഞു. ബോഗെയിന്‍വില്ലയിലെ വിവാദമായ സ്തുതി ഗാനത്തെ കുറിച്ചും താരം സംസാരിച്ചു. ഏതെങ്കിലും വിശ്വാസത്തെ ഹനിക്കുന്ന രീതിയില്‍ അല്ല ആ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ബോഗെയിന്‍വില്ലയിലും അത്തരം കാര്യങ്ങളില്ല.
ആ കഥാപാത്രങ്ങള്‍ തന്നെ സംസാരിച്ചിരിക്കുന്ന കാര്യങ്ങളാണ് ചിലപ്പോള്‍ വരികളായി വന്നിട്ടുണ്ടാവുക. ഞാനൊരു വിശ്വാസം കൂടിയാണ്. ഇനി ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ സിനിമ കാണുമ്പോള്‍ മാറുമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
അതേസമയം അമ്മ സംഘടന ശക്തമായി തിരിച്ചുവരുമെന്ന കാര്യത്തില്‍ സംശയമില്ല. സിനിമയ്ക്ക് സംഘടന ആവശ്യമാണ്. സിനിമയില്‍ മാത്രമല്ല, ഒരു ജോലി സ്ഥലത്തും സ്ത്രീ അബലയായി തോന്നിയിട്ടില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.












Click it and Unblock the Notifications