Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക അധിക്ഷേപവും ഭീഷണിയും; സാബുമോനെതിരെ കേസെടുത്തില്ല, എന്തുകൊണ്ടാണെന്ന് സംവിധായിക

കൊച്ചി: നടന്‍ സാബുമോനെതിരെയും ജോബി കൈപ്പലാങ്ങലിനും എതിരെ നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് സംവിധായിക സംവിധായിക കുഞ്ഞില മാസിലാമണി രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് സംവിധായിക ഇക്കാര്യം ആരോപിച്ച് രംഗത്തെത്തിയത്. 2021 ജൂലൈ 23നാണ് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയെന്ന് കുഞ്ഞിലാ മാസിലാമണി പറഞ്ഞു.

ഇവര്‍ ലൈംഗിക അധിക്ഷേപവും ഭീഷണിയും നടത്തിയെന്ന പരാതിയാണ് താന്‍ നല്‍കിയത്. എന്നാല്‍ നാള്‍ ഇതുവരെ നടപടി സ്വീകരിച്ചില്ല പരാതി നല്‍കാന്‍ പോയ തന്നോട് പൊലീസ് മോശമായി പെരുമാറിയെന്നും സംവിധായിക സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. ലൈംഗിക ചുവയുള്ള തെറി വിളിക്കുക, എന്റെ പേരില്‍ മെസ്സേജ് അയയ്ക്കുക, ശാരീരികമായി ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയവയാണ് പരാതി.

kerala

പോലീസിന്റെ ഭാഗത്ത് നിന്ന് വളരെ മോശം ആയ പെരുമാറ്റം ആയിരുന്നു. പത്ത് വര്‍ഷം മുമ്പ് പരാതി പറയാന്‍ പോയപ്പോള്‍ എങ്ങനെ ആയിരുന്നോ അതിലും മോശമായിരുന്നു അവസ്ഥയെന്നും കുഞ്ഞില പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെയും ഇപ്പോഴും പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

ബോളിവുഡ് താരങ്ങള്‍ മാറിനില്‍ക്കും; രസ്‌ന....ഇത് പൊളി ലുക്ക്, വൈറല്‍ ചിത്രങ്ങള്‍

2021 ജൂലായ് 23ന് കുഞ്ഞില പങ്കുവച്ച പോസ്റ്റ്

ജോബി കൈപ്പാങ്ങല്‍, സാബു മോന്‍, എന്നിവര്‍ക്ക് എതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. ലൈംഗിക ചുവയുള്ള തെറി വിളിക്കുക, എന്റെ പേരില്‍ മെസ്സേജ് അയയ്ക്കുക, ശാരീരികമായി ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയവയാണ് പരാതി. പോലീസിന്റെ ഭാഗത്ത് നിന്ന് വളരെ മോശം ആയ പെരുമാറ്റം ആയിരുന്നു. പത്ത് വര്‍ഷം മുമ്പ് പരാതി പറയാന്‍ പോയപ്പോള്‍ എങ്ങനെ ആയിരുന്നോ അതിലും മോശം. വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. പരാതിയുടെ റെസിപ്റ്റ് താഴെ. ഇതില്‍ എഫ് ഐ ആര്‍ ഇടാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മീഡിയ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത് ഞാന്‍ എന്ന വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല. ലൈംഗിക ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ദലിതര്‍ എന്നിവരെ എല്ലാം സ്ഥിരമായി ആക്രമിക്കുന്ന ഒരു കൂട്ടം ആണുങ്ങള്‍ക്ക് എതിരെ ഉള്ള സമരം തന്നെയാണ്.

ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

ഈ പരാതിയിന്മേല്‍ സാബുമോന്‍ (ബിഗ് ബോസിലെ എന്തോ കുന്തം) ജോബി കൈപ്പാങ്ങല്‍ (മലയോര കര്‍ഷക സമിതി നേതാവ്) എന്നിവര്‍ക്ക് നേരെ കേസ് എടുക്കാന്‍ എന്തേ കേരള പോലീസ് ശുഷ്‌കാന്തി കാണിച്ചില്ല? അതും ലൈംഗിക അധിക്ഷേപം. ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ഉള്ള ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ക്ക്?
മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ഈ പരാതി കൊടുക്കാന്‍ പോയ എന്നോട് പോലീസ് ചോദിച്ച രണ്ട് ചോദ്യങ്ങള്‍ മാത്രം പറയാം.
1) എന്താണ് ക്ലബ്ഹൗസ്?
2) കുഞ്ഞില മാസ്സിലാമണി എന്താ ഒരു ബ്രാന്‍ഡ് വല്ലതും ആണോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+