കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുന്ദമംഗലം ഗവ. ആർട്സ് & സയൻസ് കോളേജ് ആദ്യഘട്ട നിർമ്മാണം പൂർത്തിയായി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കുന്ദമംഗലം ഗവ. ആർട്സ് & സയൻസ് കോളേജ് ആദ്യഘട്ട നിർമ്മാണം പൂർത്തിയായി. ചാത്തമംഗലം പഞ്ചായത്തിലെ വെളളന്നൂരിൽ ഗ്രാമപഞ്ചായത്ത് വിലക്കെടുത്ത് നൽകിയ 5 ഏക്കർ സ്ഥലത്താണ് കോളേജിനുളള കെട്ടിടം നിർമ്മിച്ചിട്ടുളളത്.

എം.എൽ .എയുടെ നിയോജകമണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 3.25 കോടി രൂപ ഉപയോഗപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാന്ദനാണ് നിർവ്വഹിച്ചത്.

colege

2014-15 അദ്ധ്യായന വർഷത്തിൽ ആരംഭിച്ച കോളേജിന്‍റെ ക്ലാസ്സുകൾ ഇപ്പോൾ ചാത്തമംഗലം ആർ.ഇ.സി ഗവ. ഹയർസെക്കണ്ടറി സ്കൂളിലാണ് നടന്നുവരുന്നത്. ബി.കോം വിത് ഫിനാൻസ്, ബി.എ ഡെവലപ്പ്മെന്റ് ഇക്കണോമിക്സ്, ബി.എ ഇംഗ്ലീഷ് എന്നീ കോഴ്സുകളാണ് കോളേജിൽ നിലവിലുളളത്.

ഉണ്ണി മുകുന്ദനെ ജയിലിലടയ്ക്കണം; തനിക്ക് ഭീഷണിയെന്ന് യുവതി, പേര് വെളിപ്പെടുത്തി, 27ന് എത്താന്‍ കോടതി
കോളേജിന്‍റെ ബാക്കിയുള്ള നിര്‍മ്മാണങ്ങള്‍ക്ക് പത്ത് കോഡി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് കോളെജിനെ അന്താരാഷ്ട്ര നിലയിലേക്ക് ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് എം എല്‍ എ. നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടം ഉടന്‍ തന്നെ ഉദ്ഘാടനം നടത്തി കോളേജ് ഭാഗികമായി ഇവിടേക്ക് മാറ്റും.

English summary
Kunnamangalam Govt; Arts & science college construction going on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X