ഉണ്ണി മുകുന്ദനെ ജയിലിലടയ്ക്കണം; തനിക്ക് ഭീഷണിയെന്ന് യുവതി, പേര് വെളിപ്പെടുത്തി, 27ന് എത്താന്‍ കോടതി

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ഉണ്ണി മുകുന്ദൻ ഭീഷണിപെടുത്തി | ജയിലിലടക്കണമെന്ന് യുവതി

  കൊച്ചി: പീഡനക്കേസില്‍ ആരോപണ വിധേയനായ നടന്‍ ഉണ്ണി മുകുന്ദനെതിരേ യുവതി കോടതിയില്‍. ഉണ്ണി മുകുന്ദന്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് യുവതി അഭിഭാഷകന്‍ മുഖേന എറണാകുളം സിജിഎം കോടതിയെ അറിയിച്ചു. നടന്റെ ജാമ്യം റദ്ദാക്കണമെന്നും യുവതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. യുവതിയില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ അറിയാന്‍ ഒരുങ്ങുകയാണ് കോടതി. യുവതിയോട് ഈ മാസം 27ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. കോട്ടയം സ്വദേശിയായ യുവതിയെ സിനിമാക്കഥ പറയാന്‍ ചെന്നപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഉണ്ണിമുകുന്ദനെതിരേയുള്ള പരാതി. എന്നാല്‍ ഉണ്ണി മുകുന്ദന്‍ പറയുന്നത് മറ്റൊന്നാണ്...

  നിരന്തരം ഭീഷണിപ്പെടുത്തുന്നു

  നിരന്തരം ഭീഷണിപ്പെടുത്തുന്നു

  ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്നാണ് യുവതി കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ കേസില്‍ ജാമ്യത്തിലിറങ്ങിയതാണ്. ഇപ്പോള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ജാമ്യം റദ്ദാക്കണമെന്നാണ് യുവതിയുടെ അഭിഭാഷകന്‍ സിജെഎം കോടതിയില്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്.

  പേര് വെളിപ്പെടുത്തി

  പേര് വെളിപ്പെടുത്തി

  തന്റെ പേര് ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തനിക്ക് ജീവന് ഭീഷണി നിലനില്‍ക്കുന്നു. കോട്ടയം സ്വദേശിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരേ പരാതി നല്‍കിയിയരിക്കുന്നത്. യുവതിയോട് ഈ മാസം 27 ന് നേരിട്ട് ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കാന്‍ എറണാകുളം സിജെഎം കോടതി ആവശ്യപ്പെട്ടു.

  വ്യാജമാണെന്ന് നടന്‍

  വ്യാജമാണെന്ന് നടന്‍

  സിനിമാ താരങ്ങള്‍ക്കെതിരേ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയരുന്ന കാലമാണിത്. നടി ആക്രമിക്കപ്പെട്ട സംഭവവും തൊട്ടുപിന്നാലെയുണ്ടായ വിവാദങ്ങളും കേരളക്കര ഇപ്പോഴും മറന്നിട്ടില്ല. യുവതിക്കെതിരേ ഉണ്ണി മുകുന്ദനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ ആരോപണം വ്യാജമാണെന്ന് നടന്‍ ചൂണ്ടിക്കാട്ടുന്നു.

  പണം തട്ടാന്‍ ശ്രമം

  പണം തട്ടാന്‍ ശ്രമം

  തന്നെ യുവതി കബളിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് നടന്റെ പരാതി. ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നുവത്രെ ശ്രമം. സിനിമാ കഥയുമായി നടനെ സമീപിച്ച കോട്ടയം സ്വദേശിയായ യുവതിയാണ് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചത്. പീഡനക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയത്രെ. തുടര്‍ന്നാണ് നടന്‍ പോലീസില്‍ പരാതി നല്‍കിയത്.

  ചേരാനല്ലൂര്‍ പോലീസ്

  ചേരാനല്ലൂര്‍ പോലീസ്

  ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നത്. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റുകയായിരുന്നു.

  പരാതിയില്‍ പറയുന്നത്

  പരാതിയില്‍ പറയുന്നത്

  കഴിഞ്ഞ ഓഗസ്റ്റ് 23ന് കോട്ടയം സ്വദേശിയായ ഒരു യുവതി തിരക്കഥയുമായി തന്നെ സമീപിക്കുകയായിരുന്നു. കൊച്ചി ഇടപ്പള്ളിയിലുള്ള വാടകവീട്ടിലാണ് യുവതി വന്നത്. തിരക്കഥ അപൂര്‍ണമായിരുന്നു. അതുകൊണ്ടു തന്നെ താന്‍ നിരസിക്കുകയും ചെയ്തുവെന്നും ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നു.

  ഭീഷണി ഫോണ്‍കോള്‍

  ഭീഷണി ഫോണ്‍കോള്‍

  തിരിച്ചുപോയ യുവതി പിന്നീട് നടനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ. സിനിമയില്‍ അഭിനയിക്കണമെന്നും അല്ലെങ്കില്‍ തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഉണ്ണി മുകുന്ദന്റെ പരാതിയില്‍ വിശദീകരിക്കുന്നു.

  25 ലക്ഷം രൂപ

  25 ലക്ഷം രൂപ

  തൊട്ടുപിന്നാലെ മറ്റൊരു ഫോണ്‍കോളും വന്നു. യുവതിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയാണ് പുരുഷ ശബ്ദത്തില്‍ ഫോണ്‍ വന്നത്. യുവതിയെ വിവാഹം ചെയ്യണമെന്നാണ് ഇയാള്‍ പറഞ്ഞത്. അല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഭീഷണി മുഴക്കുകയായിരുന്നു.

  ഒടുവില്‍ പോലീസിലേക്ക്

  ഒടുവില്‍ പോലീസിലേക്ക്

  തുടര്‍ന്നാണ് ഉണ്ണി മുകുന്ദന്‍ പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചത്. സിനിമയില്‍ അഭിനയിക്കണം. അല്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കും. 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണം എന്നീ ആവശ്യങ്ങളാണ് യുവതിയും അഭിഭാഷകനും ഉന്നയിച്ചിരിക്കുന്നതെന്നും പരാതിയില്‍ വിശദീകരിച്ചു.

  തന്നെ കയറിപ്പിടിച്ചു

  തന്നെ കയറിപ്പിടിച്ചു

  യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്, നടന്‍ തന്നെ കയറിപ്പിടിച്ചെന്നാണ്. സിനിയുടെ കഥ പറയാന്‍ ചെന്നപ്പോഴാണ് തനിക്കെതിരേ അതിക്രമമുണ്ടായതെന്ന് യുവതി ആരോപിക്കുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ അവിടെ എത്തിയതെന്നും യുവതി പറയുന്നു.

   ചില പരാതികള്‍

  ചില പരാതികള്‍

  തിരക്കഥാകൃത്തായ ഒരു സുഹൃത്ത് വഴി ഫോണില്‍ വിളിച്ചാണ് കാണാന്‍ സമയം വാങ്ങിയത്. തനിച്ച് പോയാല്‍ മതിയെന്ന് സുഹൃത്ത് പറഞ്ഞത് അനുസരിച്ചാണ് താന്‍ ഒറ്റയ്ക്ക് പോയത്. നേരത്തെ ഉണ്ണി മുകുന്ദനെ കുറിച്ച് ചില പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും താന്‍ കാര്യമാക്കിയില്ലെന്ന് യുവതി പറയുന്നു.

  അന്ന് നടന്നത്

  അന്ന് നടന്നത്

  ഇടപ്പള്ളിയിലെ വീട്ടില്‍ ചെന്നപ്പോള്‍ നടന്‍ അല്‍പ്പം ദേഷ്യത്തിലായിരുന്നു. കഥ കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞു. സ്‌ക്രിപ്റ്റ് ചോദിച്ചു. കൊണ്ടുവരാമെന്ന് പറഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ നടന്‍ കയറിപ്പിടിക്കുകയായിരുന്നുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് 23ന് നടന്ന സംഭവത്തില്‍ സപ്തംബര്‍ 15നാണ് പരാതി നല്‍കിയത്.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Actor Unni Mukundan's bail should be stayed; Woman asked the Court

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്